55 ട്രമാഡോള്‍ ഹൈഡ്രോക്ലോറൈഡുകളുമായി യു പി സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റില്‍

മഞ്ചേശ്വരം: യു പി സ്വദേശിയെ 23.351 ഗ്രാം ട്രമാഡോള്‍ ഹൈഡ്രോക്ലോറൈഡുമായി എക്‌സൈസ് സംഘം പിടിച്ചു.മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ ബസ് പരിശോധനയിലാണ് മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്കുള്ള യാത്രക്കാരനായിരുന്ന യു പി മൊറാദാബാദ് ജില്ലയിലെ ഇനായത്പുര്‍ സിര്‍സ സ്വദേശി രാഹത്ത് ജാനെ (55) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു 55 ട്രമാഡോള്‍ ഹൈഡ്രോക്ലോറൈഡുകള്‍ പിടിച്ചെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രജിത് കെ ആര്‍, അസി. എക്‌സൈസ് …

ചള്ളങ്കയം മഹല്ല് യു.എ.ഇ ചാപ്റ്റര്‍ ഭാരവാഹികള്‍

ദേര: ചള്ളങ്കയം മഹല്ല് യു.എ.ഇ. ഘടകം പുനഃസംഘടിപ്പിച്ചു. ഭാരവാഹികള്‍:സി.എം. അബൂബക്കര്‍ കന്തലായം (പ്രസി.), ഹനീഫ് കല്ലാണ്ടം(ജന. സെക്ര), ഷഫീഖ് കന്തലായം(ട്രഷ), മുഹമ്മദ് ഡി. ചേവാര്‍(വെല്‍ഫ സെക്ര.),ഹംസ ദട്പനം, എസ്.എം. കരീം, കബീര്‍, സി.എം. അസീസ് (എക്ക. സെക്ര.), ഷാഫിഖ് കൊച്ചി, സുഹൈല്‍ ഗുഡ്ഡ, സിദ്ദീഖ് ഗുഡ്ഡ (ക്യാരി സെക്ര.), അമീര്‍ മുഹമ്മദ്, ശാഹുല്‍ ഹമീദ് സഖാഫി, ജാഫര്‍ കന്തലായം, കലന്തര്‍ സി. വി., നാസര്‍ അബ്ബാസ് അമ്പേരി, ഹാഫിസ് മുഹമ്മദ് സലീം, ബാത്തിഷാ പാലത്തിങ്കര (ഹാപ്പി സെക്ര.)എന്നിവരെ …

കലോത്സവ വേദി ആവേശത്തിരയില്‍: സ്വര്‍ണ്ണക്കപ്പിനു നാലു ജില്ലകള്‍ ഒപ്പത്തിനൊപ്പം

തൃശൂര്‍: കൗമാര കലോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് സ്വര്‍ണ്ണക്കപ്പിനു വേണ്ടി തീപാറുന്ന പോരാട്ടത്തിനു മത്സര വേദികള്‍ സാക്ഷ്യം വഹിക്കുന്നു.കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് നാലാംസ്ഥാനത്തേക്കു വഴിമാറി. കലോത്സവത്തിലെ 241 ഇനങ്ങളിലെ മത്സരത്തില്‍ 233 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്. കണ്ണൂര്‍ 955 പോയിന്റുമായി ഇപ്പോള്‍ മുന്നിലാണ്. ആതിഥേയരായ തൃശൂരിന് 950 പോയിന്റുണ്ട്. പാലക്കാടിനു 947വും കോഴിക്കോടിനു 946വും പോയിന്റുണ്ട്. നാലു ജില്ലകളും നേരിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. മത്സരം നടന്നു …

മൂന്നുതവണ ദേവികുളത്തെ സി.പി.എം. എം.എല്‍.എ ആയിരുന്ന എസ് രാജേന്ദ്രന്‍ ഇന്ന് ബി ജെ പിയില്‍ ചേരുന്നു

തിരുവനന്തപുരം: 2006മുതല്‍ 2021വരെ മൂന്നു തവണ ദേവീകുളത്തെ സി.പി.എം. എം.എല്‍.എ ആയിരുന്ന എസ് രാജേന്ദ്രന്‍ ഇന്നു ബി ജെ പിയില്‍ ചേരുന്നു. എം എല്‍ എ എന്നതിനു പുറമെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.തിരുവനന്തപുരത്തെ ബി ജെ പി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാജേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ബി ജെ പി അംഗത്വം സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ചു രാജീവ് ചന്ദ്രശേഖറുമായും പ്രകാശ് ജാവദേക്കറുമായും രാജേന്ദ്രന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. …

പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ നെല്ലിക്കുന്ന് ഉറൂസിന് സമാപനം

കാസര്‍കോട്: പ്രശസ്തമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് അന്നദാനത്തോടെ രാവിലെ സമാപിച്ചു. ഈ മാസം ഏഴിനാരംഭിച്ച ഉറൂസിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന അന്നദാനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ജില്ലാ പൊലീസ് ചീഫ് ബി വി വിജയഭാരത റെഡ്ഡി ഉറൂസ് നഗരി ഇന്നലെ സന്ദര്‍ശിച്ചു. ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. നിരവധി പ്രമുഖരും 11 ദിവസം നീണ്ടുനിന്ന ഉറൂസില്‍ പങ്കെടുത്തിരുന്നു. ഉറൂസ് ദിവസങ്ങളില്‍ മതപ്രഭാഷണം ശ്രവിക്കുന്നതിനു വന്‍ ജനാവലി പ്രകടമായിരുന്നു. പ്രശസ്ത പണ്ഡിതന്മാര്‍ പ്രഭാഷണങ്ങള്‍ നടത്തി.

കുമ്പള വെടിക്കെട്ട് ഉത്സവം: ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

കുമ്പള: കുമ്പള വെടിക്കെട്ടു ഉത്സവത്തിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സദാനന്ദകാമത്ത് കെ, സെക്രട്ടറി സദാനന്ദകാമത്ത് എസ്, മെമ്പര്‍മാരായ ലക്ഷ്മണപ്രഭു, സുധാകര കാമത്ത്, ദയാരാജ് ടി വി എന്നിവര്‍ക്കെതിരെയാണ് കേസ്. കുമ്പളയിലെ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കു കിഴക്കു ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ശ്രീ കണിപുര ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ കൂട്‌ലു കേളുഗുഡ്ഡെ റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ നസീമ ഉദാസീനമായും അവിവേകത്തോടെയും ഉത്സവം കാണാനെത്തിയ പൊതുജനങ്ങള്‍ക്കും മറ്റും അപകടം ഉണ്ടാക്കുന്ന തരത്തില്‍ സ്‌ഫോടകവസ്തുവായ …

11 യാത്രക്കാരുമായി പോയ ഇന്തോനേഷ്യൻ വിമാനം കാണാതായി

ജക്കാർത്ത : 11 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി.ഇന്ത്യനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എ ടി ആർ 42 – 500 ടാർബോ പ്രോപ്പ് വിമാനമാണ് ഇന്ന് (ശനി) ഉച്ചയ്ക്ക് കാണാതായത്. യോഗ്യ കാർത്തയിൽ നിന്ന് സൗത്ത് സുലവേസിയിലേക്ക് പുറപ്പെട്ട വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് റഡാറിൽ നിന്ന് മറയുകയായിരുന്നു.തെക്കൻ സുലവേസിയിലെ ലിയാങ് – ലിയാങ് പർവ്വത മേഖലയിലാണ് വിമാനം അവസാനമായി ട്രാക്ക് ചെയ്തത് . ബുലുസറാങ് പർവ്വതത്തിന് മുകളിൽ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടതായി സംസാരം ഉണ്ട്. …

ദേശീയ പാത കുമ്പള ടോൾബൂത്ത് അക്രമക്കേസ് : റിമാൻ്റിലായിരുന്ന രണ്ടു പേരെ ജാമ്യത്തിൽ വിട്ടു

കാസർകോട്: ദേശീയപാതയിലെ കുമ്പള ടോൾ ബൂത്ത് ആക്രമിച്ച് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ റിമാൻഡിൽ ആയിരുന്ന രണ്ടുപേരെ കോടതി ജാമ്യത്തിൽ വിട്ടു. കൊടിയമ്മ ഊജാറിലെ ഫൈസൽ അബ്ദുൽ റഹിമാൻ (28), മഞ്ചേശ്വരം വാമഞ്ചൂരിലെ ടി. അബ്ദുൽ നാസർ (46) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടർന്ന് കാസർകോട് സബ് ജയിലിൽ നിന്ന് മോചിതരായ ഇവരെ സമരസമിതി ഭാരവാഹികൾ ജയിൽ പരിസരത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു. സമരസമിതി ഭാരവാഹികളായ എ.കെ. എം. അഷ്റഫ് എം …

മരമില്ലില്‍ അറുത്തു കൊണ്ടിരുന്ന മരം തെറിച്ചു തലയില്‍ വീണു പരിക്കേറ്റ മെഷീന്‍ ഓപ്പറേറ്റര്‍ മരിച്ചു

കുമ്പള: മരമില്ലില്‍ അറുത്തു കൊണ്ടിരുന്ന മരം തെറിച്ചു തലയില്‍ വീണു പരിക്കേറ്റ മെഷീന്‍ ഓപ്പറേറ്റര്‍ മരിച്ചു.കുമ്പള ശാന്തിപ്പള്ളത്തെ ജമാലിയ മരമില്ലിലെ മെഷീന്‍ ഓപ്പറേറ്റര്‍ ഗോപാലന്‍ (60)ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഗോപാലനെ ഇന്നലെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നുച്ചക്കായിരുന്നു അന്ത്യം. ഇന്നലെ മരം അറുക്കുന്നതിനിടയിലായിരുന്നു അപകടമെന്നു പറയുന്നു. ദീര്‍ഘകാലമായി ഇതേ മില്ലിലെ മെഷീന്‍ ഓപ്പറേറ്ററാണ്. കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനടുത്താണ് താമസം.ഭാര്യ: പത്മാവതി. മക്കള്‍: പവന്‍ കുമാര്‍, പവിത്ര, പൂജ കുമാര്‍. സഹോദരങ്ങള്‍: സീതാരാമന്‍, ജനാര്‍ദ്ദനന്‍, ഗംഗാധരന്‍.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം …

ഭക്ഷണങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും, ആതിഥ്യ മര്യാദയ്ക്കും ലോകത്ത് മുന്നില്‍ ഇന്ത്യ; ഫ്രഞ്ച് വനിത

ന്യൂഡല്‍ഹി: ലോകത്തെ ഭക്ഷണങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും, ആതിഥ്യ മര്യാദയ്ക്കും ലോകത്ത് മുന്നില്‍ ഇന്ത്യയാണെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വനിത ഫ്രെല്‍ഡവേ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇവയ്ക്ക് പുറമെ ഇന്ത്യയിലെ യാത്രാ സംവിധാനങ്ങളെയും മുടി സംരക്ഷണത്തേയും അവര്‍ പ്രശംസിച്ചു. തൊഴിലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ താമസിക്കുന്ന ഫ്രെല്‍ഡവേ കണ്ടന്റ് ക്രിയേറ്ററാണ്. സ്വന്തം രാജ്യമായ ഫ്രാന്‍സിനേക്കാള്‍ പല കാര്യങ്ങളിലും ഇന്ത്യ മികച്ചതാണെന്ന് ഫ്രെല്‍ഡവേ പറയുന്നു. മിതമായ വിലയില്‍ രുചികരമായതും വൈവിധ്യമുള്ളതുമായ ഭക്ഷണം ഇവിടെ കിട്ടുമെന്നാണ് യുവതി പറയുന്നത്. ഇന്ത്യയുടെ തെരുവ് ഭക്ഷണ സംസ്‌കാരത്തെയും …

കുംബഡാജെ കൊലപാതകം: പ്രതി പരമേശ്വരയെ ഇന്നു കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: കുംബഡാജെ ആജിലയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 72 കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പെര്‍ഡാലയിലെ പരമേശ്വര എന്ന രമേശ് നായിക്കി (47)നെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.കൊലക്കു ശേഷം കൊല്ലപ്പെട്ട പുഷ്പലതാ ഷെട്ടി ധരിച്ചിരുന്ന കരിമണിമാല അപഹരിച്ച പരമേശ്വര അത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വീടിന്റെ പിന്‍വശത്തെ ചവര്‍ക്കൂനക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു. അതു പൊലീസ് കണ്ടെടുത്തു. കരിമണിമാലയും കോടതിയില്‍ ഹാജരാക്കും.അയല്‍ക്കാരുമായൊന്നും അടുത്ത സൗഹൃദമില്ലായിരുന്നെങ്കിലും പുഷ്പലതാ ഷെട്ടിയുടെ ദാരുണമരണത്തില്‍ നാടു നിശ്ചലമായിരിക്കുകയാണ്. കൊല്ലപ്പെടുന്നതിനു മുമ്പു പുഷ്പലതാ …

ഭാര്യ തീപിടിച്ചു മരണവെപ്രാളപ്പെടുമ്പോള്‍ ഭര്‍ത്താവ് വീഡിയോ എടുത്തു നിന്നു; യുവതി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഗാന്ധിനഗര്‍: യുവതിയായ ഭാര്യ സ്വയം തീവച്ചു വെന്തുമരിക്കുന്നതിന്റെ ദൃശ്യം വികാര തീവ്രതയോടെ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടു നിന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് 31 കാരിയായ പ്രതിമാദേവി ആത്മഹുതി ചെയ്തത്. ഭര്‍ത്താവ് രഞ്ജിത് സാഹ (33)ക്കെതിരെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിനും ക്രൂരതക്കും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ സൂറത്തില്‍ ജനുവരി നാലിനായിരുന്നു കുടുംബ കലഹവും തീവയ്പും. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് ഭാര്യയെ തീയില്‍ നിന്നു രക്ഷിക്കുന്നതിനു പകരം തീപിടിച്ചു വെപ്രാളപ്പെടുകയും വെന്തുരുകുകയും ചെയ്യുന്ന ഭാര്യയുടെ …

കാണാതായ 13 വയസ്സുകാരിയെ കണ്ടെത്താൻ തിരച്ചിൽ : സഹായം അഭ്യർത്ഥിച്ച് പോലീസ്

പിപി ചെറിയാന്‍ മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി . ഏഞ്ചല റെയസ് എന്ന പെൺകുട്ടിയെയാണ് ജനുവരി 13 നു കാണാതായത്.സംഭവത്തിൽ മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.ബന്ധപ്പെടേണ്ട നമ്പർ: 240-773-6200 .കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറി പോലീസിനോട് സഹകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വായ്പ കുടിശ്ശിക: ശമ്പളം പിടിച്ചെടുക്കുന്നത് വിദ്യാഭ്യാസ വകുപ്പ് നിർത്തിവെച്ചു

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: പഠന വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജനുവരി ആദ്യവാരം മുതൽ കുടിശ്ശികക്കാർക്ക് നോട്ടീസ് അയച്ചു തുടങ്ങിയ വകുപ്പിന്റെ അപ്രതീക്ഷിത പിന്മാറ്റമാണിത്. കഴിഞ്ഞ ഭരണകൂടം വരുത്തിവെച്ച ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മോഹൻ പറഞ്ഞു. പുതിയ തിരിച്ചടവ് പദ്ധതികൾ നടപ്പിലാക്കുന്നതിനും വായ്പയെടുത്തവർക്ക് കൂടുതൽ സമയം നൽകുന്നതിനുമാണ് ഈ …

സംഗീത സാന്ദ്രമായി ‘സുവർണ്ണനാദം’: അറ്റ്‌ലാന്റ മാർത്തോമാ ചർച്ചിൽ ലൈവ് സ്ട്രീമിംഗ് കൺസേർട്ട്: 23-ന്

പി പി ചെറിയാൻ അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 ‘ഫേസ് ടു ഫേസ്’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കൺസേർട്ട് 23 നു നടക്കും. അറ്റ്‌ലാന്റ മാർത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗീത വിരുന്ന് സൂം പ്ലാറ്റ്‌ഫോമിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.. ഗായകൻ, ഗാനരചയിതാവ്, കീബോർഡ് പ്ലെയർ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം നാൽപ്പതിലധികം ഗാനങ്ങൾക്ക് സംഗീതവും വരികളും നൽകിയിട്ടുണ്ട്. …

ഇന്ത്യ- ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് മത്സരം; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്ന് വൈഭവ് സൂര്യവംശി

ബുലവായോ: ഇന്ത്യ- ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് മത്സരത്തില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്ന് 14 കാരന്‍ വൈഭവ് സൂര്യവംശി. യൂത്ത് ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. 19 യൂത്ത് ഏകദിന മത്സരങ്ങളില്‍ നിന്നായി വൈഭവ് ഇതിനകം 990 റണ്‍സ് നേടിയിട്ടുണ്ട്. വിരാട് കോലിയുടെ 978 റണ്‍സ് എന്ന നേട്ടത്തെയാണ് വൈഭവ് മറികടന്നത്. 2026 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് പുരോഗമിക്കവെ കൂടുതല്‍ …

കുപ്പി വെള്ളത്തില്‍ അജ്ഞാതമായ കറുത്ത വസ്തു; ഒന്നരലക്ഷം ലിറ്റര്‍ കുപ്പി വെള്ളം കമ്പനി തിരികെ വിളിച്ചു

കെന്റക്കി: വിതരണം ചെയ്ത ശുദ്ധീകരിച്ച കുപ്പി വെള്ളത്തില്‍ അജ്ഞാതമായ കറുത്ത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഒന്നരലക്ഷം ലിറ്റര്‍ കുപ്പി വെള്ളം തിരികെ വിളിച്ച് കമ്പനി. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഓഹിയോ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കുപ്പി വെള്ളം വിതരണം ചെയ്തത്. ഒക്ടോബര്‍ 4 മുതല്‍ വിതരണം ചെയ്ത കുപ്പി വെള്ളമാണ് തിരികെ വിളിച്ചിട്ടുള്ളത്. മിഷിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിര്‍മ്മാതാക്കളായ മെയ്ജര്‍ ഡിസ്റ്റിബ്യൂഷന്‍ ആണ് മലിനമായ കുടിവെള്ളം വിതരണം ചെയ്തത്. …

‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’: കെ.എസ്.ഇ.ബിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ കെ.എസ്.ഇ.ബിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍ നിന്ന് കമ്മിഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ കരാര്‍ പ്രവൃത്തികളാണ് വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ സെക്ഷന്‍ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി …