നേരിട്ടത് ക്രൂര ബലാത്സംഗം; ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ചു; വീഡിയോ ഇപ്പോഴും എംഎല്‍എയുടെ ഫോണില്‍; രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യം നല്‍കരുതെന്ന് പരാതിക്കാരി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുല്‍ ക്രൂരനായ ലൈംഗിക കുറ്റവാളി, നേരിട്ടത് ക്രൂര ബലാത്സംഗം, ഭീഷണിപ്പെടുത്തി നഗ്‌ന വീഡിയോ ചിത്രീകരിച്ചു, വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണില്‍ ഉണ്ട്, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു. പരാതിക്കാരി നല്‍കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചത്. പാലക്കാട്ടെ ഫ് ളാറ്റില്‍ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ബലാത്സംഗത്തിനിടെ ദേഹത്തുണ്ടായ മുറിവുകളുടെ …