സഹായത്തിന് എത്തി ലൈംഗികാതിക്രമം; വ്യാപാരി നേതാവിനെതിരെ പീഡനക്കേസ്

ആലപ്പുഴ: അപകടത്തില്‍ പരിക്കേറ്റ യുവതിയെ സഹായിക്കാമെന്നു പറഞ്ഞ് കൂടെപ്പോയി ലൈംഗികാതിക്രമം നടത്തിയതായി പരാതി. കായംകുളത്തെ വ്യാപാര പ്രമുഖനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ സിനില്‍ സവാദിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്.
ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കായങ്കുളത്തുണ്ടായ അപകടത്തിലാണ് യുവതിക്കു പരിക്കേറ്റത്. ഈ സമയത്ത് സ്ഥലത്തെത്തിയ സവാദ് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സന്നദ്ധനായി. യാത്രാമധ്യേ വാഹനത്തിനുള്ളില്‍ വച്ച് ശാരീരികമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ആശുപത്രിയിലെത്തിയതിനു ശേഷം യുവതി തനിക്കുണ്ടായ ദുരിതാനുഭവം ഡോക്ടറോട് പറഞ്ഞു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവതിയില്‍ നിന്നു പ്രാഥമിക മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെ സവാദ് ഒളിവില്‍ പോയി. ഇതിനിടയില്‍ സുഹൃത്തുക്കള്‍ മുഖേന പരാതിക്കാരിയെ ബന്ധപ്പെടുകയും ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്യുകയുമായിരുന്നുവെന്നു പറയുന്നു. എന്നാല്‍ യുവതി വഴങ്ങിയില്ല. ഇതിനിടയില്‍ പൊലീസ് അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു. സംഭവം വിവാദമായതോടെ ഡിജിപി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page