മുന്‍ നഗരസഭാ കൗണ്‍സിലറും മുസ്ലീംലീഗ് നേതാവുമായിരുന്ന കൂളിയങ്കാല്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: മുന്‍ കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറും മുസ്ലീംലീഗ് നേതാവുമായിരുന്ന കൂളിയങ്കാലിലെ ടി അബൂബക്കര്‍ ഹാജി (75)അന്തരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീംലീഗ് പ്രസിഡണ്ട്, സീനിയര്‍ സിറ്റിസണ്‍ ജില്ലാ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കുളിയങ്കാല്‍ ജമാഅത്ത് പ്രസിഡണ്ടായിരുന്നു.
ഖബറടക്കം ഞായറാഴ്ച വൈകുന്നേരം കൂളിയങ്കാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page