അമ്മ വെള്ളമെടുക്കാന്‍ പുറത്തുപോയ തക്കം നോക്കി 10 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: അമ്മ വെള്ളമെടുക്കാന്‍ പുറത്തുപോയ തക്കം നോക്കി 10 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു(30) വിനെയാണ് കോഴിക്കോട് റെയില്‍വേ പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഓഖ – എറണാകുളം എക്‌സ്പ്രസില്‍ കഴിഞ്ഞദിവസമാണ് സംഭവം.

കുട്ടിയുടെ അമ്മ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയിരുന്നു. ഇതോടെ സമീപത്ത് മറ്റാരും ഇല്ലെന്ന് കണ്ട ജീവനക്കാരന്‍ കുട്ടിയുടെ അടുത്ത് വന്നിരുന്നു മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. അമ്മ തിരിച്ച് വന്നപ്പോള്‍ കുട്ടി ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോഴിക്കോട് വച്ച് തന്നെ പൊലീസ് പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് എറണാകുളത്ത് വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page