തളങ്കര പള്ളിക്കാലില്‍ പൊലീസ് റെയ്ഡ്; വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 9000 പാക്കറ്റ് സിഗരറ്റുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തളങ്കര, പള്ളിക്കാലിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 9000 പാക്കറ്റ് സിഗരറ്റുകളുമായി രണ്ടു പേരെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തു.
തളങ്കര, പള്ളിക്കാല്‍, മാസ്റ്റര്‍ മന്‍സിലില്‍ പിഎ മുഹമ്മദ് ജഷീദ് (32), കോഴിക്കോട് കല്ലായി, പറമ്പിലെ സിപി മുവാദ് (37) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് എസ്‌ഐ സിആര്‍ മൗഷ്മിയും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എസ്‌ഐയും സംഘവും സ്ഥലത്തെത്തി വീട്ടില്‍ പരിശോധന നടത്തിയത്. പൊലീസ് സംഘത്തില്‍ എസ്‌ഐ രാജേഷ്, പ്രൊബേഷന്‍ എസ്‌ഐ പ്രജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ ജയിംസ് എന്നിവരുമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page