എറണാകുളത്തെ ഓയില്‍ കമ്പനിയുടെ ബോയ്‌ലറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: ഓയില്‍ കമ്പനിയിലെ ബോയ്‌ലറില്‍ തീപിടിച്ച് ഒരാള്‍ മരിച്ചു. എറണാകുളം എടയാര്‍ വ്യവസായ കേന്ദ്രത്തിലെ സി.ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏഴു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് തീകെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാവീഴ്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കമ്പനിയിലെ മറ്റ് തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. തീപിടുത്തം ഉണ്ടായ ഉടന്‍ ബോയ്‌ലര്‍ ഓഫാക്കാന്‍ പോയ ബിഹാര്‍ സ്വദേശി ശത്രുമുഖ്യയെ കാണാനില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മരിച്ചത് ഇയാളാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. തീപിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page