സ്നേഹദീപമേ, നയിച്ചാലും… ; എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം : യഹ് യ തളങ്കര

ദുബായ്: ലോകമൊട്ടാകെ ബിസിനസ് വിജയത്തിന്റെ പ്രതീകമായി ഉയർന്ന് നിൽക്കുമ്പോഴും, മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും ചേർത്തുപിടിച്ചു മുന്നേറുന്ന പദ്മശ്രീ എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനമാണെന്ന് പ്രമുഖ വ്യവസായിയും വെൽഫിറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പദ്മശ്രീ എം.എ. യൂസഫലിക്ക് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിന് കരുതലായ കൈത്താങ്ങായി മാറുന്ന അദ്ദേഹത്തിന്റെ സേവന മനോഭാവം എല്ലാവർക്കും പ്രചോദനമാണെന്ന് യഹ്യ പറഞ്ഞു. സാമ്പത്തിക ശക്തിയോടൊപ്പം മനുഷ്യ മൂല്യങ്ങളും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന യൂസഫലിയുടെ ജീവിതയാത്ര സമൂഹത്തിന് മാതൃകയാണ്. സമ്പത്തിന്റെ ഉച്ചികളിൽ എത്തിനിൽക്കുമ്പോഴും വിനയവും കരുണയും കൈവിടാത്തത് അദ്ദേഹത്തിന്റെ മഹത്വത്തെ കൂടുതൽ ഉയർത്തുന്നു യഹ്യ അഭിനന്ദിച്ചു.

പ്രവാസി ലോകത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും ആവശ്യസമയങ്ങളിൽ നടത്തുന്ന ഇടപെടലുകളും അനേകം കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. ആഗോള പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ സാഹചര്യങ്ങളിൽ സാധാരണക്കാർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം കൈകൊണ്ട നിലപാടുകൾ ഏറെ ശ്രദ്ധേയമാണ്.

ദാനധർമ്മങ്ങളിലും സാമൂഹിക സേവനങ്ങളിലും അദ്ദേഹം കാണിക്കുന്ന ആത്മാർത്ഥതയും പ്രതിബദ്ധതയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. മനുഷ്യരെ ചേർത്ത് നിർത്തുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഭാവി തലമുറയ്ക്കും ദിശാബോധമായി നിലനിൽക്കും. ഒരു വ്യവസായിയുടെ വിജയത്തെക്കാൾ ഏറെ വലുതായി മനുഷ്യസ്നേഹത്തിന്റെ മഹത്തായ മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്നു യഹ്യ അനുസ്മരിച്ചു.

യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ മേൽപറമ്പ്, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്യലഹരിയില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ വാഹനങ്ങളില്‍ ഉരസിയ ശേഷം വെയ്റ്റിംഗ് ഷെഡിലിടിച്ചു; നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, കേസെടുത്തതോടെ പൊലീസുകാരനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page