വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍, വീട്ടില്‍ പരിശോധന

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശിയും നേരത്തെ രണ്ട് പോക്സോ കേസുകളില്‍ പ്രതിയുമായ സാദിഖി(24)നെയാണ് ആദൂര്‍ എസ്.ഐ വിനോദും സംഘവും അറസ്റ്റ് ചെയ്തത്. വിശദമായ മൊഴിയെടുത്ത ശേഷം പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മയക്കുമരുന്ന് നല്‍കിയാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്നതിനാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. ബൈക്കും കണ്ടെടുക്കാനുണ്ട്. ചെങ്കള പഞ്ചായത്ത് പരിധിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 20 കാരനാണ് …

രഹസ്യഭാഗത്ത് വിറകുകൊള്ളി കയറ്റി സ്ത്രീയെ കൊലപ്പെടുത്തി; സംഭവം തൃശൂരില്‍

തൃശൂര്‍: തൃശൂരില്‍ സ്ത്രീയുടെ രഹസ്യ ഭാഗത്ത് വിറകു കൊള്ളി കുത്തിക്കയറ്റി കൊലപ്പെടുത്തി. തൃശൂര്‍, ചെറുതുരുത്തിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി സെല്‍വി (50)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് തമിഴ്അരശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് സെല്‍വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ മരിച്ചു കിടക്കുന്ന വിവരം ഭര്‍ത്താവാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചുവെങ്കിലും മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് രഹസ്യഭാഗത്ത് വിറകുകൊള്ളി കുത്തിക്കയറ്റിയതാണ് മരണകാരണമെന്ന് വ്യക്തമായത്. ഭര്‍ത്താവ് തമിഴ് അരശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ താനാണ് കൃത്യം …

കാസര്‍കോട് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; 13 വരെ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശപ്രദേശങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസവും ഉയര്‍ന്ന തിരമാലയും ഉണ്ടാകാനിടയുണ്ടെന്ന് സമുദ്ര ഗവേഷണ കേന്ദ്രം(എഎന്‍സിഒഐ) അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും 11നും 12നും കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. 12 ന് കോഴിക്കോട് ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് 13 വരെ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. വടക്കന്‍ കേരള, കര്‍ണ്ണാടക, …

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കൈപ്പറ്റിയ ശേഷം 11 ഭാര്യമാര്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു; പരാതിയുമായി ഭര്‍ത്താക്കന്മാര്‍ പൊലീസില്‍

11 സ്ത്രീകള്‍ പിഎംഎവൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദ്യ ഗഡുവായ 40,000 രൂപ വാങ്ങി കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് നാടുവിട്ടത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. അടുത്തിടെ മഹാരാജ്ഗഞ്ച് ജില്ലയില്‍ 2,350 ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നു.തുത്തിബാരി, ശീത്ലാപൂര്‍, ചാതിയ, രാംനഗര്‍, …

ടാറ്റു സെന്റര്‍ ഉടമയോട് ഒരേസമയം രണ്ടു യുവതികള്‍ക്ക് പ്രണയം, ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള ആലോചനക്കിടയില്‍ രണ്ടു യുവതികളും കൈ ഞരമ്പ് മുറിച്ച് ആശുപത്രിയില്‍

കണ്ണൂര്‍: ടാറ്റു സെന്റര്‍ ഉടമയായ യുവാവിനോട് ഒരേസമയം രണ്ട് യുവതികള്‍ക്ക് പ്രണയം. ഇവരില്‍ ഒരാളെ കല്യാണം കഴിക്കാനുള്ള യുവാവിന്റെ നീക്കങ്ങള്‍ക്കിടയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. യുവാവിന്റെ സ്ഥാപനത്തിലെത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച രണ്ടുയുവതികളെയും പൊലീസെത്തി ആശുപത്രിയിലാക്കി. കണ്ണൂര്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കല്ലേരി വായന്തോട്ടെ ഒരു ടാറ്റു സെന്റര്‍ ഉടമയായ 30 കാരനാണ് കഥാനായകന്‍. ഇയാള്‍ നേരത്തെ കണ്ണൂര്‍ വിമാനത്താളത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. തേവര്‍ക്കാട് സ്വദേശിയായ ഒരു യുവതിയും ഇതേസമയത്ത് വിമാനത്താവളത്തില്‍ …

എസ്.എഫ്.ഐ വിട്ട വിദ്യാര്‍ത്ഥിക്ക് ഭീഷണി; വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്ന് ശബ്ദസന്ദേശം

കൊല്ലം: എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് ഭീഷണി. പുനലൂര്‍ എസ്.എന്‍ കോളേജിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമല്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണി മുഴക്കുന്നതിന്റെ ക്ലിപ്പ് വിഷ്ണു പുറത്തുവിട്ടു. വീട്ടിലേക്ക് പോകുമ്പോള്‍ പുനലൂര്‍ മുതല്‍ വീട് വരെ അടിക്കുമെന്നും വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്ന് ആരോമല്‍ പരാതിപ്പെട്ടു.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിലൂടെ സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തമാശയായി …

പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; താരമായി പിലിക്കോടിന്റെ വാനമ്പാടി രാജലക്ഷ്മി

കാസര്‍കോട്: മൂന്നുപാട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് പിലിക്കോട് വയല്‍ സ്വദേശിനി രാജലക്ഷ്മി. രാജലക്ഷിയുടെ ‘മേഘരാഗം നെറുകില്‍ തൊട്ടു എന്ന ഗാനം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം. വാട്സ് ആപ്പ് എന്നിവയിലൂടെ ആയിരക്കണക്കിന് ആളുകളാണ് ആസ്വദിച്ചത്. സിനിമാ സംവിധായകന്‍ സന്തോഷ് പുതുക്കുന്ന്, നടന്മാരായ ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്‍, പിപി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഗായികയെ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. ഹേ സൈനബ, ചെമ്പൂവേ പൂവേ തുടങ്ങിയ പാട്ടുകളും വൈറലാവുകയാണ്. പിന്നണി ഗായിക ജാനകിയുടെ ശബ്ദവുമായി സാമ്യമുണ്ട് രാജലക്ഷ്മിയുടെ ‘ഒരു സനം തൂങ്കിടിച്ചു’ എന്ന …

കാമുകിയെ വീട്ടില്‍ കണ്ടില്ല; യുവതിയുടെ ഏഴു വയസ്സുകാരനെ കാമുകന്‍ ചുമരിലെറിഞ്ഞു കൊന്നു; മറ്റൊരു കുട്ടിക്ക് ഗുരുതരം

ഏഴു വയസ്സുകാരനെ മാതാവിന്റെ കാമുകന്‍ ചുമരിലെറിഞ്ഞു കൊന്നു. മൂത്ത മകനും മര്‍ദ്ദനമേറ്റു. കുട്ടി ഗുരുതര നിലയില്‍ ആശുപത്രിയില്‍. പ്രതിയായ വിനീത് ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. ഹരിയാന ഗുരുഗ്രാമിലെ രാജേന്ദ്രപാര്‍ക്ക് ഏരിയയില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളുടെ മാതാവായ പ്രീതി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് മദ്യലഹരിയിലെത്തിയ വിനീത് ചൗധരി കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയില്‍ പ്രീതിയുടെ ഇളയകുട്ടിയായ മനുവിനെ തൂക്കിയെടുത്ത് ചുമരിലേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നു. മൂത്ത കുട്ടിയായ പ്രീതിനെ എടുത്തുയര്‍ത്തി നിലത്തിട്ടാണ് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. …

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ്(17) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടുവരുന്ന വഴി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര.

സംസ്ഥാനത്ത് കോളറ ആശങ്കപരത്തുന്നു; വീണ്ടും രോഗം സ്ഥിരീകരിച്ചു; ഛര്‍ദിയും വയറിളക്കവുമായി 10 പേര്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26 കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു …

ബേക്കൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; പ്രതി അഷ്‌റഫലിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: വീട് കുത്തിത്തുറന്ന് ഐ ഫോണ്‍ മോഷ്ടിച്ച കേസിലെ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബന്തിയോട്, അടുക്കയിലെ അഷ്‌റഫലി(25)യെ ആണ് കുമ്പള എസ്.ഐ കെ. ശ്രീജേഷിന്റെ കസ്റ്റഡിയില്‍ വിട്ടത്.ജൂണ്‍ നാലിന് ഉപ്പള, ബേക്കൂര്‍, സുഭാഷ് നഗറിലെ ആയിഷ യൂസഫിന്റെ വീട്ടില്‍ നിന്നാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അഷ്‌റഫലി പയ്യന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ബേക്കൂറിലെ …

മുംബൈ പന്‍വേലില്‍ കണ്ണൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

മുംബൈ: കണ്ണൂര്‍ ആരട്ടക്ക പള്ളിക്ക് സമീപം ചിറ്റാലിക്കല്‍ മുഹമ്മദ് ഫസല്‍ (51) മുംബൈയിലെ പന്‍വേലില്‍ കുഴഞ്ഞു വീണു മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം താമസസ്ഥലത്താണ് സംഭവം. പന്‍വേല്‍ വെല്‍ക്കം ഹോട്ടലില്‍ ക്യാഷിറായി ജോലി ചെയ്ത് വരികയായിരുന്നു. ജോലി കഴിഞ്ഞു റൂമില്‍ പോയ സമയത്താണ് മരണം സംഭവിച്ചത്. നവി മുംബൈ കെഎംസിസി നേതാക്കളുടെ ഇടപെടലില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. അബ്ദുല്‍ റസാഖ് -റഹ്‌മത്ത് എന്നിവരുടെ മകനാണ്. ഭാര്യ: കമറുന്നിസ പൊന്നാങ്കണ്ടി. മക്കള്‍: മുഹമ്മദ് സായാന്‍, മുഹമ്മദ് സാക്കി. സഹോദരങ്ങള്‍: …

കേരള പ്രവാസി സംഘം ബേഡകം ഏരിയാ പ്രസിഡണ്ട് വി.കെ രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: കേരള പ്രവാസി സംഘം ബേഡകം ഏരിയാ പ്രസിഡണ്ടും കൊളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വി.കെ രാഘവന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡണ്ട് കൂടിയായ വി.കെ രാഘവന്‍ വലിയ സുഹൃദ്ബന്ധത്തിന് ഉടമയാണ്. ഉദുമയിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച വീട്ടിലെത്തിച്ച് സംസ്‌കരിക്കും. ഭാര്യ: രേണുക(ആര്‍.ടി.ഒ ഓഫീസ് …

മുസോടിയില്‍ കടലാക്രമണം രൂക്ഷം; ഒരു വീട് തകര്‍ന്നു, അഞ്ചു വീടുകള്‍ ഭീഷണിയില്‍, നിരവധി തെങ്ങുകള്‍ കടപുഴകി

കാസര്‍കോട്: മംഗല്‍പ്പാടി, പഞ്ചായത്തിലെ ഉപ്പള, മുസോടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഒരു വീട് തകര്‍ന്നു. അഞ്ചു വീടുകള്‍ ഭീഷണിയില്‍; നിരവധി തെങ്ങുകള്‍ കടപുഴകി. ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തിലാണ് നാശം ഉണ്ടായത്. മുസോടിയിലെ മൂസയുടെ വീടാണ് തകര്‍ന്നത്. ആസ്യുമ്മ, താഹിറ, അലിക്കുഞ്ഞി, മുഹമ്മദ്, ഇസ്മയില്‍ എന്നിവരുടെ വീടുകളാണ് അക്രമണ ഭീഷണി നേരിടുന്നത്. വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പ് അധികൃതരും വില്ലേജ് ഓഫീസറും സ്ഥലം സന്ദര്‍ശിച്ചു. കടലാക്രമണ ഭീഷണി നേരിടുന്ന വീട്ടുകാരോട് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഓണാഘോഷം: സെപ്റ്റംബര്‍ 21നു കുറ്റിക്കോലില്‍ ഉത്തരമേഖലാ വടംവലി മത്സരം

കാസര്‍കോട്: ഓണം വിപുലമായി ആഘോഷിക്കാന്‍ കുറ്റിക്കോലില്‍ സി. ഐ.ടി.യു. തയ്യാറെടുപ്പ് ആരംഭിച്ചു. ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സെസറ്റംബര്‍ 21 നാണ് ഓണാഘോഷം നടത്തുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി യൂണിയന്‍ നേതൃത്വത്തില്‍ ഉത്തരമേഖലാ വടംവലി മത്സരം നടത്താന്‍ സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു. ഭാരവാഹികളായി പി.ഗോപിനാഥന്‍ (ചെയ.)സി.സുരേഷ് (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.

കട്ടിലില്‍ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീണു; കയ്യിലുണ്ടായിരുന്ന പേന തലയില്‍ തറച്ചുകയറി യുകെജി വിദ്യാര്‍ഥിനി മരിച്ചു

പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഭദ്രഗിരി കോതഗുഡം ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുകെജി വിദ്യാര്‍ഥിനിയായ റിയാന്‍ഷിക ആണ് മരിച്ചത്. ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലില്‍ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീണിരുന്നു. കയ്യിലുണ്ടായിരുന്ന പേന ചെവിക്ക് മുകളിലായി തറച്ചുകയറി. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അടിയയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ബുധനാഴ്ച ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് …

കാഞ്ഞങ്ങാട് പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്‌കൂളിനു സമീപത്തെ ആശുപത്രിയില്‍നിന്നുള്ള ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ച് 38 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ചാണു തൊട്ടടുത്തുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോയ 50 പേരില്‍ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.ബാക്കിയുള്ള 18 പേരില്‍ …

കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവം; സിപിഒ ലിതേഷിനെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാല്‍നടയാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഒ ലിതേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് കണ്ണൂര്‍ ഏച്ചൂരിലായിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ വാഹനം ഇടിച്ചു മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി. അതേസമയം അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ …