എസ്.എഫ്.ഐ വിട്ട വിദ്യാര്‍ത്ഥിക്ക് ഭീഷണി; വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്ന് ശബ്ദസന്ദേശം

കൊല്ലം: എസ്.എഫ്.ഐ വിട്ട് എ.ഐ.എസ്.എഫില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് ഭീഷണി. പുനലൂര്‍ എസ്.എന്‍ കോളേജിലെ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു മനോഹറിനെയാണ് എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗം ആരോമല്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണി മുഴക്കുന്നതിന്റെ ക്ലിപ്പ് വിഷ്ണു പുറത്തുവിട്ടു. വീട്ടിലേക്ക് പോകുമ്പോള്‍ പുനലൂര്‍ മുതല്‍ വീട് വരെ അടിക്കുമെന്നും വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദ്ദിക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്ന് ആരോമല്‍ പരാതിപ്പെട്ടു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെ കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിലൂടെ സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തമാശയായി മാത്രമേ കാണുന്നുള്ളുവെന്നാണ് പോസ്റ്റിനോട് ബിനോയ് വിശ്വം പ്രതികരിച്ചത്. അതേസമയം സിപിഐ-സിപിഎം ബന്ധം സുദൃഡമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page