പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് കൈപ്പറ്റിയ ശേഷം 11 ഭാര്യമാര്‍ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ടു; പരാതിയുമായി ഭര്‍ത്താക്കന്മാര്‍ പൊലീസില്‍

11 സ്ത്രീകള്‍ പിഎംഎവൈ പദ്ധതി പ്രകാരം സര്‍ക്കാരില്‍ നിന്ന് ആദ്യ ഗഡുവായ 40,000 രൂപ വാങ്ങി കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ നിന്നുള്ള 11 വിവാഹിതരായ സ്ത്രീകളാണ് നാടുവിട്ടത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. അടുത്തിടെ മഹാരാജ്ഗഞ്ച് ജില്ലയില്‍ 2,350 ഗുണഭോക്താക്കള്‍ക്ക് പിഎംഎവൈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നു.
തുത്തിബാരി, ശീത്ലാപൂര്‍, ചാതിയ, രാംനഗര്‍, ബകുല്‍ ദിഹ, ഖസ്ര, കിഷുന്‍പൂര്‍, മെധൗലി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഗുണഭോക്താക്കള്‍. പിഎംഎവൈ പദ്ധതി പ്രകാരം ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങള്‍ക്ക് സ്ഥിരം വീട് നിര്‍മിക്കാനാണ് സര്‍ക്കാരില്‍ നിന്ന് സഹായം നല്‍കുന്നത്. വരുമാനത്തിനനുസരിച്ച് 2.5 ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നു. അതേസമയം
എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍, ഗുണഭോക്താക്കളില്‍ നിന്ന് അധികാരികള്‍ക്ക് പണം തിരികെ വാങ്ങുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ പിഎംഎവൈ പദ്ധതി പ്രകാരം പണം കൈപ്പറ്റിയ വിവാഹിതരായ നാലു സ്ത്രീകള്‍ കാമുകന്‍മാര്‍ക്കൊപ്പം പോയിരുന്നു. 50,000 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടിലെത്തിയ ഉടനെ തന്നെയായിരുന്നു സംഭവം. ഇവരുടെ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഭര്‍ത്താക്കന്മാരാണ് അവസാനം ഉത്തരവാദികളായത്. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലും സമാനമായ സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കാണാതായ സ്ത്രീകളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page