കാഞ്ഞങ്ങാട് പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്‌കൂളിനു സമീപത്തെ ആശുപത്രിയില്‍നിന്നുള്ള ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ച് 38 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ചാണു തൊട്ടടുത്തുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.
ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോയ 50 പേരില്‍ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.
ബാക്കിയുള്ള 18 പേരില്‍ 5 പേര്‍ ജില്ലാ ആശുപത്രിയിലും 13 പേര്‍ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുടെ ഓക്‌സിജന്‍ ലെവലില്‍ നേരിയ വ്യതിയാനമുള്ളതിനാലാണ് നിരീക്ഷണം. സ്ഥിതഗതികള്‍ വിലയിരുത്താന്‍ സബ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ് സ്ഥലത്തെത്തിയിരുന്നു.
ജനസാന്ദ്രതയുള്ള മേഖലയില്‍ ജനറേറ്റര്‍ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്റര്‍ തകരാറിലായതിനെ തുടര്‍ന്നുള്ള സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്‌കൂളിലേക്ക് പുക പടരാന്‍ കാരണമെന്നാണ് നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page