പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

-പി.പി ചെറിയാന്‍ ഡാളസ്(ടെക്സാസ്):യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി. ടെക്‌സാസില്‍ 2-മുതല്‍ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 5 നാണു രാജ്യവ്യാപകമായി പൊതുതിരഞ്ഞെടുപ്പ്. നേരത്തെയുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 21മുതല്‍ ആരംഭിച്ച് നവംബര്‍ 1 വരെ നടക്കും. നോര്‍ത്ത് ടെക്സാസില്‍ ബാലറ്റില്‍ നിരവധി പ്രധാന മത്സരങ്ങളുണ്ട്. നിലവിലെ റിപ്പബ്ലിക്കന്‍ ടെഡ് ക്രൂസും ഡെമോക്രാറ്റിക് ചലഞ്ചര്‍ കോളിന്‍ ഓള്‍റെഡും തമ്മിലുള്ള കടുത്ത മത്സരമുള്ള യുഎസ് സെനറ്റ് മത്സരം വോട്ടര്‍മാര്‍ തീരുമാനിക്കും. ഡാളസില്‍ വിവിധ നഗര ചാര്‍ട്ടര്‍ നിര്‍ദ്ദേശങ്ങളും …

ജിഹ്വാഗ്രേ കാളകൂടം! | Narayanan Periya

നാരായണന്‍ പേരിയ തല ചൊറിയാന്‍ മുട്ടിയാല്‍ എന്തു ചെയ്യും? അമര്‍ത്തി മാന്തും, തെല്ലൊരു ശമനം കിട്ടും വരെ. നാവ് ചൊറിഞ്ഞാലോ? അതും ഇതും പുലമ്പിക്കൊണ്ടേയിരിക്കും; അത് ഒരു രോഗലക്ഷണമാണ്, ചികിത്സയുണ്ട്-മുഖമടച്ച് ഒരു വീക്ക്, നല്ല കനത്തില്‍.വളരെ കരുതലോടെ ഉപയോഗിക്കേണ്ട അവയവമാണ് നാവ്. നമ്മുടെ ശരീരത്തില്‍ നാവിന്റെ ഘടന തന്നെ അങ്ങനെയാണ്. സൂക്ഷിച്ചേ അത് ഇളക്കാവു. നമ്മുടെ ‘വദനഗഹ്വര’ത്തില്‍-അതായത്, വായ എന്ന ഗുഹയില്‍-കട ഭാഗം ഉറപ്പിച്ച്, ശേഷം മുമ്പോട്ടു നീട്ടാന്‍ തക്ക വിധത്തില്‍. നീട്ടുന്നതിനും അതിരുണ്ട്-ദന്തനിര എന്ന വേലിക്കെട്ട്. …

ഭര്‍തൃമതിയെ ബലാത്സംഗം ചെയ്തതായി പരാതി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. നീലേശ്വരം, പാലാത്തടം സ്വദേശിയായ മുരളി(40)ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.20വയസ്സുകാരിയാണ് പരാതിക്കാരി. ഭര്‍ത്താവിനൊപ്പം ജീവിച്ചു വരുന്നതിനിടയില്‍ രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നു കാണിച്ചാണ് യുവതി പരാതി നല്‍കിയത്. യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കുണ്ടംകുഴി, വേളാഴി, മോലോത്തുങ്കാലിലെ ശ്യാംസുന്ദര്‍(64) ഹൃദയാഘാതം മൂലം മരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: രമണി. മക്കള്‍: ശ്രീലക്ഷ്മി, പി. നാരായണന്‍. മരുമകന്‍: ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: ബലരാമന്‍ നമ്പ്യാര്‍ (പെരിയ), രജനി (നീലേശ്വരം), ജയശ്രീ (പെരിയ), വിജയശ്രീ (കാഞ്ഞങ്ങാട്), പരേതനായ ചിതാനന്ദന്‍.

നാലു തവണ വരെ ലൈംഗികബന്ധത്തിനു നിര്‍ബന്ധം, സമ്മതിച്ചില്ലെങ്കില്‍ പുലരും വരെ പ്രഭാഷണം കേള്‍പ്പിക്കല്‍; നവവധുവിന്റെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ കേസ്

കാസര്‍കോട്: നാലു മാസം മുമ്പ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍.2024 ജൂണ്‍ മാസം ആറിനാണ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ വിവാഹം കഴിഞ്ഞത്. കല്യാണ സമയത്ത് പത്തുപവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു.കല്യാണത്തിനു ശേഷം ഇരുവരും വിട്‌ളയിലെ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് ആരോടും സംസാരിക്കാനോ പുറത്തുപോകാനോ സമ്മതിച്ചില്ലെന്നു പരാതിയില്‍ പറയുന്നു. രാത്രിയും പകലും മുഴുവന്‍ വീട്ടിനകത്താക്കി വാതില്‍ പുറത്തു …

കുറ്റിക്കോലില്‍ യുവാവ് തൂങ്ങി മരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍, പുണ്യംകണ്ടത്തെ പരേതനായ മാലിങ്കന്റെ മകന്‍ രാജന്‍ (40) തൂങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു വീടിനു സമീപത്തെ മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അമ്മ: ശാരദ. ഭാര്യ: അമ്പിളി. സഹോദരങ്ങള്‍: ലക്ഷ്മി, ലളിത, ഓമന.ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

മദ്യലഹരിയില്‍ ബഹളം പതിവ്; സഹികെട്ട പിതാവ് മകനെ അടിച്ചുകൊന്നു

ബംഗ്‌ളൂരു: മദ്യലഹരിയില്‍ വീട്ടിലെത്തി ബഹളം വയ്ക്കുന്നത് പതിവാക്കിയ മകനെ അച്ഛന്‍ അടിച്ചുകൊന്നു. മണ്ട്യസ്വദേശിയും ബംഗ്‌ളൂരു നാഗദേവനഹള്ളിയില്‍ താമസക്കാരനുമായ രാജേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജേഷിന്റെ പിതാവും പാചകവിദഗ്ധനുമായ ലിംഗപ്പ (58)യെ പൊലീസ് അറസ്റ്റു ചെയ്തു. ലോറി ഡ്രൈവറാണ് രാജേഷ്. വൈകുന്നേരം മദ്യലഹരിയിലെത്തുന്ന ഇയാള്‍ ബഹളം വയ്ക്കുന്നത് പതിവാണ്. മദ്യലഹരിയില്‍ വീട്ടിലേയ്ക്ക് വരരുതെന്ന് പല തവണ താക്കീത് നല്‍കിയിരുന്നുവത്രെ. ഇതു വകവയ്ക്കാതെ രാജേഷ് കഴിഞ്ഞ ദിവസവും വീട്ടിലെത്തി ബഹളം വച്ചു. ഇതില്‍ പ്രകോപിതനായ ലിംഗപ്പ മരക്കഷ്ണമെടുത്ത് തലയ്ക്കടിച്ചു …

രാധ 2012ല്‍ മകനൊപ്പം കാസര്‍കോട്ട് പൊലീസ് പിടിയിലായി; 2016ല്‍ കാരക്കുണ്ടില്‍ നിന്നു കാണാതായി,വര്‍ഷങ്ങള്‍ക്കു ശേഷം സംഭവിച്ചത്….

കാസര്‍കോട്: 2012ല്‍ രണ്ടു വയസ്സുള്ള മകനെയും കൊണ്ട് കാസര്‍കോട് നഗരത്തില്‍ അലഞ്ഞുനടക്കുന്നതിനിടയിലാണ് രാധ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ സംസാരശേഷിയില്ലെന്ന് വ്യക്തമായി. കോടതി നിര്‍ദ്ദേശ പ്രകാരം രാധയെയും മകനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. രാധയുടെ സ്വദേശം എവിടെയാണെന്നു പോലും അന്ന് അറിഞ്ഞിരുന്നില്ല. മകന്റെ പഠിത്തം വിഷയമായപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടു. അങ്ങനെ 2016ല്‍ രാധയെയും മകനെയും കാരക്കുണ്ട് ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലേക്കു മാറ്റി. 2019 ജൂണ്‍ 30ന് കൂടെ ഉണ്ടായിരുന്നവര്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ രാധ …

എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ: കുടുംബത്തെ അനുശോചനം അറിയിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ കുടുംബത്തെ അനുശോചനം അറിയിച്ചു. സീല്‍ ചെയ്ത കവര്‍ പത്തനംതിട്ട സബ് കലക്ടറുടെ കൈവശമാണ് നല്‍കി വിട്ടത്. അദ്ദേഹമാണ് നവീന്‍ബാബുവിന്റെ കുടുംബത്തിനു കൈമാറിയത്.‘നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല. ‘എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും …

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി.റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് …

ജിംപരിശീലകനെ തലക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് കണ്ണൂരിലെ സാബിത്ത്

കൊച്ചി: ജിം പരിശീലകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ആലുവ, ചുണങ്ങംവേലിയിലിലെ വീട്ടുമുറ്റത്താണ് മൃതദേഹം കാണപ്പെട്ടത്. ചുണങ്ങുംവേലിയില്‍ ഫിറ്റ്‌നെസ് സെന്ററിലെ പരിശീലകനാണ് സാബിത്ത്. കൊലപാതകത്തിനു പിന്നില്‍ ജിം നടത്തിപ്പുകാരന്‍ കൃഷ്ണപ്രതാപാണെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു ഇടയാക്കിയത്. കൊലയ്ക്കു ശേഷം ഒളിവില്‍ പോയ കൃഷ്ണപ്രതാപിനെ ബന്ധുവീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.

സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക്; 640 രൂപ കൂടി പവന്‍വില 57,920 രൂപയായി

കാസര്‍കോട്: സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക്. 640 രൂപ വര്‍ധിച്ച് പവന്‍വില 57,920 രൂപയായി. സമീപകാലത്തെ ഏറ്റവും വലിയ വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു പവന്‍വില. എട്ടു ദിവസത്തിനുള്ളില്‍ 1,720 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹാപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വര്‍ധനവിനു കാരണമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ആഭ്യന്തര വിപണിയില്‍ വില കൂടിയതും വില വര്‍ധനവിനു കാരണമായി.

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ബദിയഡുക്കയില്‍ ഒരു പരാതികൂടി

കാസര്‍കോട്: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ യുവതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പുത്തിഗെ, ബാഡൂര്‍ എ എല്‍ പി സ്‌കൂള്‍ അധ്യാപികയായ ഷേണി, ബജകൂഡ്‌ലുവിലെ സച്ചിതാറൈ (27)യുടെ അപേക്ഷയാണ് കോടതി തള്ളിയത്. കേസുകളുടെ ഗൗരവം കണക്കിലെടുത്തും സംസ്ഥാനത്തിനു അകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നത് കണക്കിലെടുത്തുമാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കുമ്പള, ബദിയഡുക്ക, കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടി, …

ആരോഗ്യ സര്‍വ്വകലാശാല കലോത്സവം: കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്നില്‍, സ്‌റ്റേജിന മത്സരങ്ങള്‍ക്ക് നാളെ തുടക്കം

കാസര്‍കോട്: കേരള ആരോഗ്യ സര്‍വ്വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങള്‍ പെരിയ സിമെറ്റ് നഴ്‌സിംഗ് കോളേജില്‍ പുരോഗമിക്കുന്നു. 25 പോയന്റ് നേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒന്നും 18 പോയന്റോടെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് രണ്ടാം സ്ഥാനത്തും തുടരുന്നു. 12 പോയന്റ് നേടിയ വയനാട് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മൂന്നാം സ്ഥാനത്താണ്. സ്‌റ്റേജിതര മത്സരങ്ങള്‍ നടി സി.പി ശുഭ ഉദ്ഘാടനം ചെയ്തു. സ്റ്റേജിന മത്സരങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ഏഴു വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് …

പരാതി നല്‍കിയത് അസൂയാലുക്കളെന്ന് ജമാലുദ്ദീന്‍ വൈദ്യര്‍; മഞ്ചേശ്വരത്തെ കേസില്‍ കോടതി ജാമ്യം നല്‍കി

കാസര്‍കോട്: അസൂയാലുക്കളും ആയുര്‍വേദ-അലോപ്പതി-ഹോമിയോ ഡോക്ടര്‍മാരും നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം പൊലീസ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തതെന്നു വൈദ്യരത്‌നം ജമാലുദ്ദീന്‍ വൈദ്യര്‍ പ്രസ്താവനയില്‍ പറഞ്ഞു.മംഗല്‍പ്പാടി പഞ്ചായത്തിലെ പച്ചിലംപാറയില്‍ വ്യാഴാഴ്ച നടന്ന ക്യാമ്പില്‍ വ്യാജ ഡോക്ടര്‍ വ്യാജമരുന്നു നല്‍കുന്നുവെന്ന പേരിലാണ് തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തനിക്കെതിരെ പൊലീസ് കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നുവെന്നു ജമാലുദ്ദീന്‍ പറഞ്ഞു. ഒരിടത്തും താന്‍ ഡോക്ടര്‍ ആണെന്നു പറഞ്ഞിട്ടില്ലെന്നും പാരമ്പര്യ വൈദ്യന്‍ എന്ന …

യു.എസില്‍ വില്ലന്‍ ചുമ ഒരു പതിറ്റാണ്ടിന്റെ ഉയര്‍ന്ന നിലയിലെന്ന് സി.ഡി.സി

-പി പി ചെറിയാന്‍ മില്‍വാക്കി: ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്ലന്‍ ചുമയാണ് ഇക്കൊല്ലം അനുഭവിച്ചിട്ടുള്ളതെന്ന് യു.എസ് ആരോഗ്യവിഭാഗം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 18,506 വില്ലന്‍ ചുമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. കേസുകള്‍ 21,800 ആയി ഉയര്‍ന്ന 2014ന് ശേഷം ഈ വര്‍ഷമാണ് ഏറ്റവും ഉയര്‍ന്ന രോഗബാധിതരുണ്ടാവുന്നത്.ഈ വര്‍ധനവ് അപ്രതീക്ഷിതമല്ലെന്നും ഓരോ മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ വില്ലന്‍ ചുമയുടെ വ്യാപനം വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ …

ബൈബിള്‍ വാങ്ങലും പഠിപ്പിക്കലും തടയാന്‍ ഒക്ലഹോമന്‍ സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

-പി പി ചെറിയാന്‍ ഒക്ലഹോമ സിറ്റി: പൊതുവിദ്യാലയങ്ങള്‍ ബൈബിളുകള്‍ പഠിപ്പിക്കുകയും ക്ലാസ് മുറികളില്‍ അതിന്റെ പകര്‍പ്പ് സൂക്ഷിക്കുകയും ചെയ്യുന്ന ഉത്തരവ് തടയണമെന്ന് ഒക്ലഹോമ രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിശ്വാസ നേതാക്കള്‍ എന്നിവരുടെ ഒരു സംഘം സംസ്ഥാന സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.32 സ്‌കൂളുകള്‍ ഇതു സംബന്ധിച്ചു വ്യാഴാഴ്ച അഭ്യര്‍ത്ഥന സമര്‍പ്പിച്ചു. ഉത്തരവ് ഒക്ലഹോമ ഭരണഘടനയുടെ സംസ്ഥാന-സ്ഥാപിത മതത്തിന്റെ നിരോധനത്തെ ലംഘിക്കുന്നുവെന്ന് പരാതിക്കാര്‍ വാദിച്ചു. ബൈബിളുകള്‍ വാങ്ങാന്‍ നികുതിദായകരുടെ ഫണ്ട് ഉപയോഗിക്കുന്നത് തടയണമെന്ന് അവര്‍ ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു.ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് …

ഇന്ത്യ യു.എസുമായി 4 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു

-പി.പി ചെറിയാന്‍ വാഷിങ്ടണ്‍ ഡി സി: 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനും അവയ്ക്ക് ഇന്ത്യയില്‍ അറ്റകുറ്റപ്പണികള്‍, ഓവര്‍ഹോള്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇന്ത്യ യു.എസുമായി 4 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചു.31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ ഏറ്റെടുക്കുന്നതിന് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. അതില്‍ 15 എണ്ണം ഇന്ത്യന്‍ നേവിക്ക് നല്‍കും. ബാക്കിയുള്ളവ വ്യോമസേനയ്ക്കും കരസേനയ്ക്കും തുല്യമായി വിഭജിക്കും.പ്രിഡേറ്റര്‍ ഡ്രോണ്‍ വളരെ ഉയരത്തില്‍, ദീര്‍ഘനേരം ആളില്ലാ വിമാനമായി പ്രവര്‍ത്തിക്കും. 40,000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ ഡ്രോണിന് ഒരേസമയം 40 …