പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

-പി.പി ചെറിയാന്‍

ഡാളസ്(ടെക്സാസ്):യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് ടെക്സാസ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി. ടെക്‌സാസില്‍ 2-മുതല്‍ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 5 നാണു രാജ്യവ്യാപകമായി പൊതുതിരഞ്ഞെടുപ്പ്. നേരത്തെയുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 21മുതല്‍ ആരംഭിച്ച് നവംബര്‍ 1 വരെ നടക്കും. നോര്‍ത്ത് ടെക്സാസില്‍ ബാലറ്റില്‍ നിരവധി പ്രധാന മത്സരങ്ങളുണ്ട്. നിലവിലെ റിപ്പബ്ലിക്കന്‍ ടെഡ് ക്രൂസും ഡെമോക്രാറ്റിക് ചലഞ്ചര്‍ കോളിന്‍ ഓള്‍റെഡും തമ്മിലുള്ള കടുത്ത മത്സരമുള്ള യുഎസ് സെനറ്റ് മത്സരം വോട്ടര്‍മാര്‍ തീരുമാനിക്കും. ഡാളസില്‍ വിവിധ നഗര ചാര്‍ട്ടര്‍ നിര്‍ദ്ദേശങ്ങളും ബാലറ്റില്‍ ഉണ്ടാകും. നവംബര്‍ 5നു നടക്കുന്ന മെയില്‍ വഴി വോട്ടുചെയ്യുന്നതിന് അപേക്ഷ തിരഞ്ഞെടുപ്പില്‍ മെയില്‍ വഴി വോട്ടുചെയ്യാന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 ആണ്. മെയിലില്‍ ബാലറ്റ് അയക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ചായും തീരുമാനിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസ്സില്‍ പ്രാരംഭ ദിവസം തന്നെ കനത്ത പോളിംഗ് പ്രതീക്ഷിക്കുന്നു. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ വീടും കയറിയിറങ്ങി ശക്തമായ പ്രചാരണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page