സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക്; 640 രൂപ കൂടി പവന്‍വില 57,920 രൂപയായി

കാസര്‍കോട്: സ്വര്‍ണ്ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക്. 640 രൂപ വര്‍ധിച്ച് പവന്‍വില 57,920 രൂപയായി. സമീപകാലത്തെ ഏറ്റവും വലിയ വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു പവന്‍വില. എട്ടു ദിവസത്തിനുള്ളില്‍ 1,720 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹാപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വര്‍ധനവിനു കാരണമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ആഭ്യന്തര വിപണിയില്‍ വില കൂടിയതും വില വര്‍ധനവിനു കാരണമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page