പുരുഷ ടെയ്‌ലര്‍മാര്‍ സ്ത്രീകളുടെ അളവെടുക്കാന്‍ പാടില്ല; മുടി വെട്ടരുതെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം

ലക്‌നൗ: വസ്ത്രങ്ങള്‍ തുന്നുന്നതിനു പുരുഷന്മാരായ ടെയ്‌ലര്‍മാര്‍ സ്ത്രീകളുടെ അളവെടുക്കാന്‍ പാടില്ലെന്നു യു.പി വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അതുപോലെ സലൂണുകളിലുള്ള പുരുഷന്മാര്‍ സ്ത്രീകളുടെ മുടി മുറിക്കാനും പാടില്ലെന്നു കമ്മീഷന്‍ മുന്നറിയിച്ചു.പുരുഷന്മാര്‍ മോശമായി സ്ത്രീകളെ സ്പര്‍ശിക്കുന്നതു തടയാനും ഇതില്‍ നിന്നു സ്ത്രീകളെ സംരക്ഷിക്കാനുമാണ് ഈ നിര്‍ദ്ദേശമെന്നു കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ മാസം 28നു നടന്ന വനിതാ കമ്മീഷന്‍ യോഗത്തിലായിരുന്നു ഇവ സംബന്ധിച്ച നിര്‍ദ്ദേശം. സ്ത്രീകളുടെ വസ്ത്രങ്ങള്‍ തുന്നുന്നതിന് അളവെടുക്കുന്നതു സ്ത്രീകളായിരിക്കണമെന്നു കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അളവെടുക്കുന്ന സ്ഥലത്തു സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.സലൂണുകളില്‍ …

അച്ഛനും അമ്മയും നോക്കിയിരിക്കെ മകള്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ് യുവതി മരിച്ചു.മലപ്പുറം ചേമ്പ്രയിലെ ജിന്‍സി (26)യാണ് മരിച്ചത്. കണ്ണൂരില്‍ നിന്നു പിതാവ് സുബ്രഹ്‌മണ്യനും മാതാവിനുമൊപ്പം ആലപ്പുഴയിലേക്കു പോവുകയായിരുന്നു യുവതി. മൂരാട് റെയില്‍വെ ഗേറ്റിനടുത്തായിരുന്നു അപകടം. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ നിന്നാണ് യുവതി വീണത്.

തദ്ദേശ സ്ഥാപനങ്ങള്‍ക്കു 211 കോടി രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ 211 കോടി രൂപ അനുവദിച്ചു. പൊതുആവശ്യ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചതെന്നു മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതില്‍ 150 കോടി രൂപ ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടി രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപയും ലഭിക്കും. മുനിസിപ്പാലിറ്റികള്‍ക്കു 26 കോടി രൂപ അനുവദിച്ചു. കോര്‍പ്പറേഷനുകള്‍ക്കു 18 കോടി വകയിരുത്തി.നടപ്പു സാമ്പത്തിക വര്‍ഷം 6250 കോടി രൂപ സര്‍ക്കാര്‍ ഇതുവരെ തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

അമ്മയ്ക്കു സ്വര്‍ണ്ണം കൊണ്ടൊരു മുത്തം; കൗമാരകായിക മേള മൈതാനിയില്‍ സന്തോഷനിറവില്‍ അമ്മ വിഷ്ണുപ്രിയയും മകള്‍ അര്‍ച്ചനയും

കൊച്ചി: മാതാവിന്റെ പ്രതീക്ഷ മകള്‍ സഫലമാക്കിയതു സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അപൂര്‍വ്വാനുഭവം പകര്‍ന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ എസ്. അര്‍ച്ചന സ്വര്‍ണ്ണനേട്ടം കൈവരിച്ചു.കൗമാരകായികോത്സവത്തില്‍ മകള്‍ സ്വര്‍ണ്ണം നേടിയതില്‍ പ്രാരാബ്ധ ജീവിതം നയിക്കുന്ന മാതാവ് വിഷ്ണുപ്രിയ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചു. തന്റെ ചെറിയ വരുമാനത്തില്‍ നിന്നു പരിമിതമായ സഹായമേ മകള്‍ക്കു നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. ജീവിത പ്രാരാബ്ധങ്ങളോടു പൊരുതിയാണ് മകള്‍ ഈ നേട്ടം കൈവരിച്ചതെന്നു സന്തോഷം കൊണ്ടു ഗദ്ഗദകണ്ഠയായി അവര്‍ …

കുഴല്‍പ്പണക്കടത്തിനു പുതിയ മാര്‍ഗ്ഗം; കുട്ടികളുടെ പേരില്‍ അക്കൗണ്ട് എടുത്ത് കോടികള്‍ കടത്തിയതായി സംശയം, കാസര്‍കോട് സ്വദേശിയെ മൈസൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു, നിരവധി കുട്ടികള്‍ കുഴല്‍പ്പണ റാക്കറ്റിന്റെ കെണിയില്‍ കുരുങ്ങിയതായി സംശയം

കാസര്‍കോട്: കേരളത്തിലേക്ക് കുഴല്‍പ്പണം കടത്തുന്നതിനു സ്‌കൂള്‍ കുട്ടികളെ വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സമീപിച്ച് 5000 രൂപ മുതല്‍ 10,000 രൂപ വരെ നല്‍കിയാണ് കുഴല്‍പ്പണ റാക്കറ്റിന്റെ തുടക്കം. പണം കൈപ്പറ്റിയ കുട്ടിയുടെ പേരില്‍ പുതിയ സിംകാര്‍ഡ് എടുക്കുകയും പിന്നീട് ആധാര്‍കാര്‍ഡു നല്‍കി ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയാണ് രണ്ടാമത്തെ സ്റ്റെപ്പ്. ഇതിനു ശേഷം ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ ഉപയോഗിച്ച സിംകാര്‍ഡും പണം …

ട്രെയിനിനു നേരെ കല്ലേറ്; അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു, അക്രമിയെ കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാരന്റെ തല എറിഞ്ഞു പൊട്ടിച്ച സംഭവത്തില്‍ റെയില്‍വെ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എസ്.ഐ. റെജി കുമാര്‍, ഗ്രേഡ് എസ്.ഐ പ്രകാശന്‍, എ.എസ്.ഐ ഇല്യാസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. വ്യാഴാഴ്ച മംഗ്‌ളൂരുവില്‍ നിന്നു പുറപ്പെട്ട വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരനായ കൊല്ലം, ശക്തികുളങ്ങര സ്വദേശിയായ മുരളി (62)യാണ് അക്രമത്തിനു ഇരയായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാള്‍ നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്.മദ്യലഹരിയിലായിരുന്ന ഒരാളാണ് അക്രമം നടത്തിയത്. …

സ്വര്‍ണ്ണം പവന് വെള്ളിയാഴ്ച 680 രൂപ വില വര്‍ധിച്ചു

കൊച്ചി: ഇന്നലെ ഒറ്റയടിക്കു പവനു 1320 രൂപ ഇടിഞ്ഞ സ്വര്‍ണ്ണത്തിന് ഇന്നു 680 രൂപ ഉയര്‍ന്നു.58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്റെ വില 7285 രൂപയാണ്.ദീപാവലി ദിവസം 59640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. വെള്ളിക്കും സംസ്ഥാനത്തു വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്കു 100 രൂപയാണ് ഇന്നത്തെ വില.

അദ്വാനിക്ക് 96-ാം ജന്മദിനം: മോഡി ആശംസ നേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ എല്‍.കെ അദ്വാനി വെള്ളിയാഴ്ച 96-ാം പിറന്നാള്‍ ആഘോഷിക്കുന്നു. അദ്വാനിക്കു പ്രധാനമന്ത്രി നരേന്ദ്രമോഡി ഹൃദയംഗമമായ ജന്മദിനാശംസകള്‍ നേര്‍ന്നു.ഈ ജന്മദിനം നമ്മുടെ രാജ്യത്തെ സംബന്ധിച്ചു പരമപ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിനു വേണ്ടി അദ്വാനി അനുഷ്ഠിച്ച മഹത്തായ സേവനങ്ങള്‍ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിനു പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ക്കു നിര്‍ദ്ദേശിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഗാധമായ വ്യക്തിത്വവും രാജ്യത്തെക്കുറിച്ച് അദ്വിതീയമായ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും പ്രകടിപ്പിച്ച മഹാനാണ് അദ്വാനിയെന്നു പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. അദ്വാനിക്കു ദീര്‍ഘവും …

പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടമായില്ല; കാമുകിയെ കുത്തിക്കൊന്ന കാമുകന്‍ പിടിയില്‍

വാഷിംഗ്ടണ്‍: പുതിയ ഹെയര്‍സ്റ്റൈല്‍ ഇഷ്ടമാകാത്തതില്‍ പ്രകോപിതനായ കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു. പെന്‍സില്‍വാനിയ സ്വദേശിനിയായ കാര്‍മെല്‍ മാര്‍ട്ടിനെസ് സില്‍വ (50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കാമുകന്‍ ബെഞ്ചമിന്‍ ഗാര്‍സിയ ഗുവഘിനെ പൊലീസ് അറസ്റ്റു ചെയ്തു. കാര്‍മെല്‍ മുടി മുറിച്ച് വീട്ടിലെത്തിയതു മുതല്‍ ബെഞ്ചമിന്‍ അസ്വസ്ഥനായിരുന്നുവെന്നും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീട്ടില്‍ നില്‍ക്കുന്നത് അപകടമാണെന്നു മനസ്സിലാക്കിയ 50കാരിയായ കാമുകി ഉടന്‍ തന്നെ തന്റെ മകളുടെ കൂടെ അന്നു രാത്രി ചെലവഴിക്കുവാന്‍ തീരുമാനിച്ചു. അവിടെയെത്തിയെങ്കിലും അവിടെയും …

അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ മകളെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍ യുവതി; വീഡിയോക്കെതിരെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണം

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് തന്റെ പിതാവാണെന്നവകാശപ്പെട്ടു പാക്കിസ്ഥാനി യുവതി രംഗത്ത്. വാര്‍ത്താ സമ്മേളനത്തിലാണ് അവകാശവാദം.യുവതിയുടെ അവകാശവാദം അടങ്ങിയ വീഡിയോ വിവാദമായിട്ടുണ്ട്; ഒപ്പം വൈറലാവുകയും ചെയ്തു.ട്രംപ് ആദ്യം പ്രസിഡന്റായപ്പോഴായിരുന്നു ഈ വീഡിയോ ആദ്യം പുറത്തുവന്നതെന്നു പറയുന്നു. അതിനുശേഷം എട്ടുവര്‍ഷം കഴിഞ്ഞു വീണ്ടും അതേ വീഡിയോ പുറത്തു വരുന്നത് വിവാദം വര്‍ധിപ്പിച്ചു.കഴിഞ്ഞ ക്രിസ്മസ് ട്രംപിന്റെ വീട്ടിലാണ് താന്‍ ആഘോഷിച്ചതെന്നു യുവതി അവകാശപ്പെട്ടു. ട്രംപിന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ അസന്തുഷ്ടയായാണ് താന്‍ മാതാവിനൊപ്പം പാക്കിസ്ഥാനിലേക്കു മടങ്ങിയതെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. …

ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ പശ്ചിമഘട്ടത്തിലേക്ക്; കാര്‍ക്കള വനത്തില്‍ തോക്കേന്തിയ സംഘത്തെ കണ്ടതായി നാട്ടുകാര്‍, ചിക്മംഗ്‌ളൂരു മുതല്‍ സുബ്രഹ്‌മണ്യം വരെ പരിശോധന, കേരള അതിര്‍ത്തിയില്‍ ജാഗ്രതയ്ക്കു നിര്‍ദ്ദേശം

കാസര്‍കോട്: നടപടി ശക്തമാക്കിയതോടെ ഝാര്‍ഖണ്ഡില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ സുരക്ഷിത താവളം തേടി പശ്ചിമഘട്ട മലനിരകളില്‍ എത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ ഇതിനകം ദക്ഷിണേന്ത്യയില്‍ എത്തിയതായും ഇവരില്‍ പൊലീസ് തേടുന്ന ചില പ്രമുഖരും ഉള്ളതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം കാര്‍ക്കളയില്‍ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയ പ്രദേശവാസികള്‍ തോക്കേന്തിയ അഞ്ചംഗ സംഘത്തെ കണ്ടതോടെയാണ് മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അധികൃതര്‍ പ്രാധാന്യം നല്‍കുന്നത്. നടപടിയുടെ ഭാഗമായി ചിക്മംഗ്‌ളൂരു മുതല്‍ സുബ്രഹ്‌മണ്യം വരെ വനത്തില്‍ പ്രത്യേക പരിശോധന …

റമീസയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം; എസ്ഡിപിഐ

ഉദുമ: ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റമീസയുടെ മരണത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ചികിത്സാപിഴവു മൂലമാണ് മരിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജനറല്‍ സെക്രട്ടറി എ.എച്ച് മുനീര്‍, ട്രഷറര്‍ ആസിഫ് ടിഐ, വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ആവശ്യമുന്നയിച്ചു.

40 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തട്ടാന്‍ പഴം വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊന്നു; ഉറ്റസുഹൃത്ത് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: 40 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തട്ടാന്‍ പഴം വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം. പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് ഉറ്റ സുഹൃത്ത് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു. ദാവണഗരെ, ആസാദ്‌നഗര്‍ സ്വദേശികളായ ഗണേഷ് (24), അനില്‍ (18), ശിവകുമാര്‍ (25), മാരുതി (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പഴം വ്യാപാരിയായ ഇമാം നഗര്‍ സ്വദേശി ദുഗ്ഗേഷ് ആണ് കൊല്ലപ്പെട്ടത്.ദുഗ്ഗേഷും ഗണേഷും ഉറ്റ ചങ്ങാതിമാരാണ്. ഗണേഷ്, സുഹൃത്തിനെ …

എ.ഡി.എമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യയ്ക്ക് ജാമ്യം; തുടര്‍ നടപടികള്‍ അഭിഭാഷകരുമായി ആലോചിച്ച ശേഷം: മഞ്ജുഷ

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ടു ഉത്തരവായത്. ഏതു അന്വേഷണവുമായി സഹകരിക്കുവാന്‍ തയ്യാറാണെന്നു ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചുകൊണ്ടു ഉത്തരവായത്.നവീന്‍ബാബുവിന്റെ ആത്മഹത്യാകേസില്‍ പ്രതിയായ ദിവ്യ നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ദിവ്യ പൊലീസില്‍ കീഴടങ്ങിയത്. പത്തുദിവസമായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്റിലായിരുന്നു ദിവ്യ. …

വൃദ്ധനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി രൂപ തട്ടിയെടുത്തു; ദമ്പതികള്‍ അറസ്റ്റില്‍

തൃശൂര്‍: വൃദ്ധനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പ്രലോഭിപ്പിച്ചു രണ്ടരക്കോടി രൂപ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍.കൊല്ലം അഷ്ടമുടി ഇഞ്ചവിള തട്ടുതവിളയിലെ പുത്തന്‍ വീട്ടില്‍ സോജന്‍ (32), കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍ പടിറ്റത്തിലെ ഷെമി എന്ന ഫാബി(38) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അങ്കമാലിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.സാമൂഹ്യമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായ ഷെമി രണ്ടുവര്‍ഷം മുമ്പാണ് വൃദ്ധനായ വ്യാപാരിയെ കെണിയില്‍ കുരുക്കിയത്. താന്‍ എറണാകുളത്ത് ഹോസ്റ്റലിലാണ് താമസിക്കുന്നതെന്നും അവിവാഹിതയായ 23കാരിയാണെന്നും വ്യാപാരിയെ അറിയിച്ചു. അങ്ങനെ പരസ്പരബന്ധം ശക്തമായതോടെ ഫെമി വ്യാപാരിയെ വീഡിയോകോള്‍ …

രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കണം, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാസര്‍കോട്: രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനും കുടുംബശ്രീ മിഷനും ചേര്‍ന്നു നടത്തിയ ബാലസൗഹൃദ രക്ഷാകര്‍തൃത്വം പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൊബൈല്‍ ഫോണിന്റെ അതിപ്രസരം കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിച്ച് വളരേണ്ട കുഞ്ഞുങ്ങളെ മൊബൈല്‍ ഫോണ്‍ കൂട്ടിന് നല്‍കി വീട്ടകങ്ങളില്‍ ഒതുക്കി വളര്‍ത്തുന്ന രക്ഷിതാക്കളാണ് കൂടുതലും. ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുന്നതോടൊപ്പം വാല്‍സല്യവും …

മുളിയാറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി; വ്യാഴാഴ്ച സന്ധ്യയ്ക്ക് പുലിയെത്തിയത് കാലിപ്പള്ളത്തെ വീട്ടുമുറ്റത്ത്, സ്‌കൂളിലും അംഗന്‍വാടിയിലും പോകാന്‍ ഭയന്ന് കുട്ടികള്‍, കൂടുതല്‍ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങി വനപാലകര്‍

കാസര്‍കോട്: മുളിയാറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി. കാനത്തൂര്‍, കാലിപ്പള്ളത്താണ് വ്യാഴാഴ്ച സന്ധ്യക്ക് 7.30 മണിയോടെ പുലിയിറങ്ങിയത്. കാലിപ്പള്ളത്തെ രാജന്‍ എന്നയാളുടെ വീട്ടുമുറ്റം വരെ എത്തിയ പുലിയെ കണ്ട് വീട്ടുകാര്‍ ഭയന്നു ബഹളം വച്ചപ്പോള്‍ പുലി കാട്ടിലേക്ക് ഓടിപ്പോയതായി പറയുന്നു. അയല്‍വാസിയായ റിട്ട. അധ്യാപകന്‍ ഗംഗാധരനും രാജനും ചേര്‍ന്ന് ടോര്‍ച്ച് തെളിച്ചു നോക്കി പുലി തിരികെ കാട്ടിലേക്ക് പോയെന്ന് ഉറപ്പാക്കിയതോടെയാണ് നാട്ടുകാര്‍ക്ക് ശ്വാസം വീണത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വീട്ടുമുറ്റം വരെ …

അറിയപ്പെടാത്ത രണ്ട് ധീര വനിതകള്‍ | Kookkanam Rahman

ഇതൊരു കഥയല്ല, ചരിത്രമാണ്. എവിടെയും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ഒരു ഏട്. പറഞ്ഞുകേട്ട കാര്യമല്ലാതെ എവിടെയും ഇത് രേഖപ്പെടുത്തിക്കണ്ടിട്ടില്ല. അതിന് കാരണങ്ങള്‍ പലതും ഉണ്ടാവാം.കര്‍ഷക കുടുംബത്തില്‍പ്പെട്ട ഒരു മുസ്ലിം സ്ത്രീ കാണിച്ച ധൈര്യവും തന്റേടവുമാണിത്.അത് പറഞ്ഞറിഞ്ഞപ്പോള്‍ വല്ലാത്തൊരു ആവേശവും അഭിമാനവും തോന്നി. ഇങ്ങനെയൊക്കെ ആയിരുന്നു കഴിഞ്ഞ തലമുറ ഇവിടെ തന്റേടത്തോടെ ജീവിച്ചു വന്നത് എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. പറഞ്ഞുകേട്ടത് ഇങ്ങനെയാണ്:‘1946ലെ കരിവള്ളൂര്‍ സമരവുമായി ബന്ധപ്പെട്ട ഒരു വസ്തുത. അന്ന് ഓണക്കുന്നില്‍ എം എസ് പി ക്യാമ്പ് ഉണ്ടായിരുന്നു. …