കെ.എസ്.ആര്‍.ടി.സി ബസിന് മുന്‍പില്‍ അപകടകരമായി വാഹനമോടിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബസിന് മുന്‍പില്‍ അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കാര്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ചെറുവത്തൂര്‍ സ്വദേശി ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. മലപ്പുറം എടപ്പാളിലെ ഡ്രൈവര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനും കോടതിയില്‍ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹന വകുപ്പ് ശുപാര്‍ശ ചെയ്തു. വൈറലായ വീഡിയോ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി നല്‍കിയ പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രവീണ്‍ കുമാര്‍, …

മോമോസ് വാങ്ങാന്‍ കയ്യില്‍ കാശില്ല; 85 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഏഴാം ക്ലാസുകാരന്‍ തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കി

ലഖ്നൗ: മോമോസ് വാങ്ങാന്‍ കയ്യില്‍ കാശില്ലാത്തതിനെ തുടര്‍ന്ന് 85 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഏഴാംക്ലാസുകാരന്‍ തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കി . ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. സ്വര്‍ണവില ഓരോ ദിവസവും റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴാണ് മോമോസ് കഴിക്കാനുള്ള കൊതി കാരണം വീട്ടിലെ സ്വര്‍ണാഭരണങ്ങളെടുത്ത് കുട്ടി തെരുവു കച്ചവടക്കാര്‍ക്ക് നല്‍കിയത്. വാരണാസിയിലെ ക്ഷേത്രത്തിലെ പൂജാരിയായ വിമലേഷ് മിശ്രയുടെ മകനാണ് പറ്റിക്കപ്പെട്ടത്. മോമോസിനോടുള്ള കുട്ടിയുടെ ഇഷ്ടം തെരുവുകച്ചവടക്കാരായ മൂന്ന് യുവാക്കള്‍ മുതലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സ്വര്‍ണം കൊണ്ടുവന്നാല്‍ സൗജന്യമായി എത്ര …

തളങ്കരയിലെ ഫുട്ബോൾ താരം എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസർകോട്:തളങ്കര നാഷണൽ സ്പോർട്സ് ക്ലബ്ബിൻ്റെ മുൻ ജനറൽ സെക്രട്ടറിയും മികച്ച ഫുട്ബോൾ താരവുമായിരുന്ന തളങ്കര കണ്ടത്തിലെ ടിഎ മുഹമ്മദ് കുഞ്ഞി എന്ന ഡിഗ്രി മുഹമ്മദ് കുഞ്ഞി (66) അന്തരിച്ചു. മികച്ച സംഘാടകൻ കൂടിയായിരുന്നു. തളങ്കര ഗവ. മുസ്ലിംഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹിയും തളങ്കരയിലെ കല – കായിക -കാരുണ്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു. പരേതനായ അബ്ദുല്ല – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ആയിഷ പാക്യാര. മക്കൾ: അർഷാദ് (വ്യാപാരി ) മുസൈന, പരേതയായ മുഫീദ …

കെട്ടിയിട്ടിരുന്ന മൂരികളെ അഴിച്ചു കൊണ്ടുപോയി ; ഇറച്ചിയാക്കിയതായി സംശയം

തളിപ്പറമ്പ്: തളിപ്പറമ്പിൽ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് മൂരികളെ കടത്തിക്കൊണ്ടുപോയതായി പരാതി. ജെ.എഫ്.സി ഫ്രൂട്‌സിന് മുന്‍വശത്തെ സ്ഥലത്ത് കെട്ടിയിട്ടിരുന്ന മൂരികളെയാണ് മോഷ്ടിച്ച് കടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12.30 മണിയോടെയാണ് സംഭവം. സയ്യിദ്‌നഗറിലെ ഇറച്ചി വ്യാപാരിയും നെല്ലിപ്പറമ്പില്‍ താമസക്കാരനുമായ പുതിയപുരയില്‍ മുഹമ്മദ് സാലി മോഷണം സംബന്ധിച്ച് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. തളിപ്പറമ്പിലും പരിസരത്തുമുള്ള വിവിധ അറവ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനായി ഞായറാഴ്ച രാവിലെയാണ് 20 മൂരികളെ ഇറക്കിയത്. ഇതില്‍ ഒരെണ്ണത്തിനെ അറക്കുകയും രണ്ടെണ്ണത്തിനെ മറ്റൊരിടത്ത് കെട്ടിയിടുകയും ചെയ്തിരുന്നു. ശേഷിച്ചിരുന്ന …

എം ഡി എം എ കടത്ത്: ബസ് ക്ലീനര്‍ അറസ്റ്റില്‍

കണ്ണൂര്‍: എം.ഡി.എം.എ കടത്ത് സംഘത്തിലെ കണ്ണിയായ ബസ് ക്ലീനറെ എക്സൈസ് അറസ്റ്റു ചെയ്തു. മയ്യില്‍ പാവന്നൂര്‍ പുല്ലാഞ്ഞിയോട് പുതിയപുരയില്‍ കുഞ്ഞിമൊയ്തീന്‍ (40) ആണ് പിടിയിലായത്. കണ്ണൂര്‍ ആശുപത്രി-മയ്യില്‍-പാവന്നൂര്‍കടവ് റൂട്ടിലോടുന്ന സ്വകാര്യബസിലെ ക്ലീനറാണ്.പാവന്നൂര്‍കടവിലും സമീപപ്രദേശങ്ങളിലും കുഞ്ഞിമൊയ്തീന്‍ ഉള്‍പ്പെടെ ഒരുസംഘം മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന രഹസ്യവിവരം കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയിലെ അസി. ഇന്‍സ്പെക്ടര്‍ കെ.പി.വിജയന് ലഭിച്ചിരുന്നു. ഈ വിവരം ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസിന് അദേഹം കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.30മണിയോടെ വിജയന്‍ പാടിക്കുന്നില്‍ നിന്ന് …

ശബരിമല സ്വര്‍ണ്ണക്കൊള്ള; നിയമസഭയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പത്തിലധികം തവണ ജലപീരങ്കി പ്രയോഗിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ വെള്ളത്തില്‍ കുളിച്ച് നിലത്തുവീണുകിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം; 17കാരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് 17 കാരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ഷാജഹാന്‍പൂരിലെ രാവത്പൂര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ കമലേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി അനീസി(25) നെ പൊലീസ് അറസ്റ്റ് ചെയ്തു. അനീസിന്റെ 22 കാരിയായ ഭാര്യയുമായി കമലേഷിന് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയുമായി കമലേഷ് ഫോണ്‍ വഴിയും വാട്ട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി അനീസ് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ അനീസ് കമലേഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി …

തന്നെ അന്ധനെപോലെയാക്കി മുഖം മറച്ചത് ജനാധിപത്യവിരുദ്ധം; ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന നാടകീയ സംഭവങ്ങളില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉന്നയിച്ചാണ് ഇന്ന് നിയമസഭ ബഹളമയമായത്. ബഹളത്തെ തുടര്‍ന്ന് രണ്ടുതവണ നിര്‍ത്തിവച്ച നിയമസഭ വീണ്ടും ചേര്‍ന്നപ്പോഴാണ് സ്പീക്കറുടെ വിമര്‍ശനം. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വലിയരീതിയിലുള്ള പ്രതിഷേധമാണ് സഭയ്ക്കകത്ത് പ്രതിപക്ഷം നടത്തിയത്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിനു മുമ്പില്‍ പ്രതിഷേധിച്ചു. ബാനര്‍ താഴ്ത്തിയില്ലെങ്കില്‍ പിടിച്ചുമാറ്റുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും …

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അഖിലിനു നാടിന്റെ കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി എ അഖിലി(19)നു നാടിന്റെ കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി. കളനാട്, ചാത്തങ്കൈയിലെ ടി ശ്രീധരന്‍ നായര്‍- സൗമ്യ ദമ്പതികളുടെ മകനാണ്. ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന അഖിലിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. സഹോദരി നിരോഷ.

സംഗീത സംവിധായകന്‍ എസ്.പി.വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശുചിമുറിയില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1980 കളിലും 90 കളിലും നിരവധി ഹിറ്റ് ഗാനത്തിന് സംഗീതം ഒരുക്കിയിരുന്നു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പിതാവില്‍ നിന്നാണ് അദ്ദേഹത്തിന് സംഗീതം പകര്‍ന്നുകിട്ടിയത്. 150 ലധികം പാട്ടുകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയ ഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ …

പെരിയ ജിഎച്ച്എസ്എസ്: സൗഹൃദകൂട്ടായ്മ കുടുംബസംഗമവും അമേരിക്കയില്‍ നിന്നും എത്തിയ സഹപാഠിക്ക് സ്‌നേഹാദരവും നല്‍കി

കാസര്‍കോട്: പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്എസ്എല്‍സി ബാച്ച് സൗഹൃദകൂട്ടായ്മ കുടുംബ സംഗമവും അമേരിക്കയില്‍ നിന്നുമെത്തിയ സഹപാഠി അന്നമ്മ തോമസിനു സ്‌നേഹാദരവും നല്‍കി. കൊടക്കാട്, കദളിവനം, നാച്ചുറല്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് പി. മുരളീധരന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. മുഖ്യാതിഥി അന്നമ്മ തോമസ്, പിവി ബാലചന്ദ്രന്‍, ടി.വി ഭരതന്‍, കുന്നുമ്മല്‍ ബാലന്‍മാസ്റ്റര്‍, പീതാംബരന്‍ നായര്‍, അശോകന്‍ ക്ലാസിക്, കാര്‍ത്യായനി ടീച്ചര്‍ സംസാരിച്ചു. സെക്രട്ടറി പി വേണുഗോപാല്‍ സ്വാഗതവും ട്രഷറര്‍ പി.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി നന്ദിയും …

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 6 വയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി

മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറുവയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്(28) മംഗലെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ നന്ദേദിലെ കെരൂര്‍ ഗ്രാമത്തിലെ ബാര്‍ബര്‍ ആയ പാണ്ഡുരംഗയേയും, ഗ്രാമ സര്‍പഞ്ച് ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഷിന്‍ഡെയാണ് മകളെ കൊലപ്പെടുത്താനുള്ള ആശയം പാണ്ഡുരംഗയ്ക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് മഹാരാഷ്ട്രയിലെ നിയമം. പാണ്ഡുരംഗിന് മൂന്ന് …

കേളുഗുഡ്ഡെ, കുച്ചിക്കാട്ടെ ലളിത അന്തരിച്ചു

കാസര്‍കോട്: കേളുഗുഡ്ഡെ, കുച്ചിക്കാട്ടെ പരേതനായ നാരായണ നായികിന്റെ ഭാര്യ ലളിത (85) അന്തരിച്ചു. മക്കള്‍: വിശ്വനാഥ, രമേശ്, സംഗപ്പ, ഹേമലത, ലീലാവതി. മരുമക്കള്‍: അനിത, സ്മിത, രചന, പരേതനായ രഘുനാഥ്. സഹോദരങ്ങള്‍: ശങ്കര നായിക്,അന്‍ത്തു (അഡൂര്‍), കമല (പുത്തൂര്‍), ഭവാനി (മുംബൈ). കറന്തക്കാട്ടെ പത്മനാഭ ആചാര്യ അന്തരിച്ചു കാസര്‍കോട്: സ്റ്റിക്കര്‍ സ്ഥാപന ഉടമ കറന്തക്കാട്ടെ പത്മനാഭ ആചാര്യ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സന്ധ്യാറാണി. മക്കള്‍: ആകാശ് പത്മ, സുജീഷ് പത്മ.

തളങ്കര കെ.കെ പുറത്തെ അസ്മാബിഅന്തരിച്ചു

കാസർകോട്: തളങ്കര കെ.കെ.പുറത്തെ പരേതനായ കെ.കെ പുറം അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ അസ്മാബി (74) അന്തരിച്ചു. ബാങ്കോട് ചൂരി തറവാട്ടിൽ പരേതനായ അലിയുടെയും അയിഷാബിയുടെയും മകളാണ്‌.മക്കൾ: സുഹ്റാബി ചുങ്കത്തിൽ, ഹബീബ് കെ.കെ പുറം (സി.പി.എം തളങ്കര ബ്രാഞ്ച് സെക്രട്ടറി, കേരള പ്രവാസി സംഘം കാസർകോട് ഏരിയ പ്രസിഡണ്ട്), ഷംസാദ്.മരുമക്കൾ: ഷരീഫ് ചുങ്കത്തിൽ (ബാങ്കോട്), മഹമൂദ് തളങ്കര ടി.എ റോഡ്, റൈഹാന ചെമ്പിരിക്ക.സഹോദരങ്ങൾ: ഷാഫി, ഖാലിദ്, ഉമ്മാലിമ, പരേതയായ ഖദീജ.

പെരിയ, തണ്ണോട്ടെ ലോഡ്ജില്‍ എക്‌സൈസ് റെയ്ഡ്; 75.11ഗ്രാം എം ഡി എം എയുമായി കൊളത്തൂര്‍, മഞ്ഞനടുക്കം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 75.11 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊളത്തൂര്‍, മഞ്ഞനടുക്കത്തെ കെ അബ്ദുല്‍ ഷെരീഫി (30)നെയാണ് കാസര്‍കോട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സി സന്തോഷും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിയ, വില്ലേജിലെ തണ്ണോട്ട്, കലാം നഗറിലെ ഗ്രൂപ്പ് ടെന്‍പ്ലാസ ലോഡ്ജിലെ മുറിയില്‍ ചൊവ്വാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ …

അവിഹിതം കയ്യോടെ പിടിച്ച അമ്മായി അച്ഛനെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; മരുമകളും കാമുകനും അറസ്റ്റില്‍

കടലൂര്‍: അവിഹിതം കയ്യോടെ പിടിച്ച അമ്മായി അച്ഛനെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മരുമകളും കാമുകനും കൂട്ടുപ്രതികളും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. കടംപുലിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലിഗംപട്ട് സ്വദേശിയായ രാജേന്ദ്രന്‍(64) ആണ് മരിച്ചത്. സംഭവത്തില്‍ രാജേന്ദ്രന്റെ മരുമകള്‍ ബി. ജയപ്രിയ(28), കാമുകന്‍ പന്‍രുത്തിയിലെ ഡി. മണികണ്ഠന്‍(39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠന്റെ സഹായി പണ്രുട്ടി സ്വദേശി ജി ഗുബേന്ദ്രന്‍ (29), വാന്‍ ഡ്രൈവര്‍ ചിത്തിരിച്ചാവടി സ്വദേശി എം …

മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍, തൂമിനാട്, ഹില്‍ടോപ്പ് നഗറില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ നാട് കണ്ണീരൊഴുക്കുന്നു. കുടുംബ വഴക്കിന്റെയും സ്വത്തു തര്‍ക്കത്തിന്റെയും പേരില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ 18 വയസ് പ്രായമുള്ള പെണ്‍കുട്ടിയും ബന്ധുവായ അറുപതുകാരനും കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. മറിയം ജുമൈല (18), തിങ്കളാഴ്ച സന്ധ്യയോടെയും മാതൃസഹോദരി ഭര്‍ത്താവ് ഷേക്കുഞ്ഞി (60) ചൊവ്വാഴ്ച്ച രാവിലെയുമാണ് മരണപ്പെട്ടത്. റഹാനയാണ് ഷേക്കുഞ്ഞിയുടെ ഭാര്യ. മക്കള്‍: സൈഫു, സഫീന, ശുഹൈബ്.തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. …

കാണാതായ യുവാവ് ഹാര്‍ബറിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന്, ചീരുംബാ റോഡിലെ പരേതനായ കുമാരന്റെ മകന്‍ രതീഷി(39)നെയാണ് ചൊവ്വാഴ്ച രാവിലെ ഹാര്‍ബറിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇന്റീരിയര്‍ ഡക്കറേഷന്‍ ജോലി ചെയ്തു വരികയായിരുന്ന രതീഷിനെ തിങ്കളാഴ്ച ഉച്ച മുതലാണ് കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചു വരുന്നതിനിടയിലാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മാതാവ്: സുഗന്ധി. ഭാര്യ: അഞ്ജു. …