പെരിയ ജിഎച്ച്എസ്എസ്: സൗഹൃദകൂട്ടായ്മ കുടുംബസംഗമവും അമേരിക്കയില്‍ നിന്നും എത്തിയ സഹപാഠിക്ക് സ്‌നേഹാദരവും നല്‍കി

കാസര്‍കോട്: പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്എസ്എല്‍സി ബാച്ച് സൗഹൃദകൂട്ടായ്മ കുടുംബ സംഗമവും അമേരിക്കയില്‍ നിന്നുമെത്തിയ സഹപാഠി അന്നമ്മ തോമസിനു സ്‌നേഹാദരവും നല്‍കി. കൊടക്കാട്, കദളിവനം, നാച്ചുറല്‍ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് പി. മുരളീധരന്‍ നായര്‍ ആധ്യക്ഷം വഹിച്ചു. മുഖ്യാതിഥി അന്നമ്മ തോമസ്, പിവി ബാലചന്ദ്രന്‍, ടി.വി ഭരതന്‍, കുന്നുമ്മല്‍ ബാലന്‍മാസ്റ്റര്‍, പീതാംബരന്‍ നായര്‍, അശോകന്‍ ക്ലാസിക്, കാര്‍ത്യായനി ടീച്ചര്‍ സംസാരിച്ചു. സെക്രട്ടറി പി വേണുഗോപാല്‍ സ്വാഗതവും ട്രഷറര്‍ പി.വി അബ്ദുല്‍ റഹ്‌മാന്‍ ഹാജി നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page