ഒന്നര വര്‍ഷമായി ഒരുമിച്ചാണ് താമസം; 60 -ാം വയസില്‍ കാമുകിയെ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിര്‍ഖാന്‍
മുംബൈ: തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. 25 വര്‍ഷം സുഹൃത്തായി കൂടെയുള്ള ഗൗരി സ്പ്രാറ്റ് ആണ് ആമിര്‍ ഖാന്റെ പുതിയ ഗേള്‍ഫ്രണ്ട്. തന്റെ 60 ാം പിറന്നാളിന് മുന്നോടിയായിയാണ് മാധ്യമങ്ങളോട് ഗൗരിയുമായുള്ള ബന്ധം ആമിര്‍ഖാന്‍ വെളിപ്പെടുത്തിയത്.ഒന്നര വര്‍ഷത്തിലായി പ്രണയത്തിലാണ്. ബംഗളൂരുകാരിയായ ഗൗരി ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിലാണ് ജോലി ചെയ്യുന്നത്. ആറ് വയസുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗദറിലാണ്. ഞങ്ങള്‍ ഈ ബന്ധത്തെ ഗൗരവത്തോടെ കാണുകയും സന്തോഷത്തോയിരിക്കുകയും ചെയ്യുന്നു. …