പരസ്യമോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇന്‍സ്റ്റഗ്രാം അക്കൗണ്ട്; യുവതിയുടെ ബന്ധുക്കള്‍ക്ക് അടക്കം മെസേജ് അയച്ചു; ഒടുവില്‍ 30 കാരനെ സൈബര്‍ പൊലീസ് പിടികൂടി

കോഴിക്കോട്: പരസ്യമോഡലായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ച യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി പുത്തന്‍വീട്ടില്‍ മെല്‍വിന്‍ വിന്‍സന്റിനെ(30)യാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അക്കൗണ്ടിലേക്ക് നിരവധി അശ്ലീല മെസേജ് പോസ്റ്റ് ചെയ്താണ് തുടക്കം. പ്രതികരണമില്ലാത്തതിനാല്‍ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഇങ്ങനെ നിര്‍മിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെ ബന്ധുക്കള്‍ക്ക് അടക്കം മെല്‍വിന്‍ അശ്ലീല മെസ്സേജുകള്‍ അയച്ചിരുന്നു. യുവതിയുടെ പരാതിയില്‍, മെസേജിന്റെ ഐപി അഡ്രസ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മെല്‍വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page