യുവാവ് മദ്യലഹരിയിൽ പിതാവിനെ ചവിട്ടിക്കൊന്നു; കൊലപാതകം വ്യക്തമായത് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ

കൊച്ചി: എറണാകുളത്ത് മദ്യലഹരിയില്‍ പിതാവിനെ മകന്‍ ചവിട്ടിക്കൊന്നു. പെരുമ്പാവൂര്‍ തെക്കുതല വീട്ടില്‍ ജോണി(67)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പിതാവ് ബോധരഹിതനായിക്കിടക്കുന്നുവെന്ന് മെല്‍ജോ തന്നെയാണ് ബന്ധുക്കളെയും അയല്‍ക്കാരെയും അറിയിച്ചത്. ബന്ധുക്കള്‍ സഹോദരിയെ വിവരമറിയിച്ചു. ഇവര്‍ എത്തിയശേഷം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച നടന്ന പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞതായി പറയുന്നു. പെരുമ്പാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെല്‍ജോ ആണ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയത്. കൊലപാതക കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page