ബിജെപി പ്രവര്‍ത്തകന്‍ ജ്യോതിഷിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു
കാസര്‍കോട്: ബിജെപി പ്രവര്‍ത്തകന്‍ അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ നാലു പ്രതികളെയും കോടതി വെറുതെ വിട്ടു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ റഫീഖ്, ഹമീദ്, സാബിര്‍, അഷ്‌റഫ് എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ പ്രിയ വെറുതെ വിട്ടത്. തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായിരുന്നു ജ്യോതിഷ്. 2017 ആഗസ്ത് 10 നാണ് ജ്യോതിഷിനെ സംഘം കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജ്യോതിഷിനെ അണങ്കൂര്‍ ക്ഷേത്രത്തിന് സമീപം വച്ച് കാറിലെത്തിയ …