സുഹാസ് ഷെട്ടി വധം; പ്രതികളെ ജൂലൈ 1 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: ബജ്പെയിലെ സുഹാസ് ഷെട്ടി കൊലപാതകക്കേസിലെ എട്ട് പ്രതികളെ ബംഗളൂരു കോടതി ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഐഎയെ പ്രതിനിധീകരിച്ച് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസന്ന കുമാര്‍ ബംഗളൂരുവിലെ 50-ാമത് സിസിഎച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതി പ്രതിയെ ജൂലൈ 1 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു ഉത്തരവായി. മെയ് ഒന്നിന് രാത്രിലാണ് സുഹാസ് ഷെട്ടിയെ ആളുകള്‍ നോക്കിനില്‍ക്കെ കൊലപ്പെടുത്തിയത്. സുഹാസിന്റെ കാറില്‍ പിക്കപ്പ് ട്രക്ക് ഇടിക്കുകയും. പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പ്രതികാരമായി ഫാസിലിനെ കൊലപ്പെടുത്തിയിരുന്നു. ഫാസിലിന്റെ സഹോദരന്‍ ആദില്‍ ആണ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് ധനസഹായം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നിരോധിത സംഘടനയായ പിഎഫ്ഐയുടെ പങ്കാളിത്തവും വിദേശ ധനസഹായവും സംഭവത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ എന്‍ഐഎ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തു. കേസില്‍ എന്‍ഐഎ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page