മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിൽ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ. പേരാമ്പ്ര ബിവറേജ്സിന് സമീപം പ്രവർത്തിച്ചിരുന്ന ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മസാജിന്റെ പേരിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നത്. പൊലീസ് എത്തുമ്പോൾ ഇടപാടുകാർ ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നു. തുടർന്ന് മസാജ് സെന്ററിന്റെ മാനേജരായ ചെമ്പനോട സ്വദേശി ആന്റോയുൾപ്പെടെ 8 പേരെ പിടികൂടുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. ഒരു വർഷമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിട്ടും പൊലീസ് നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.നേരത്തേ കോഴിക്കോട് മലാപറമ്പിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തിയ കേസിൽ പത്തിലേറെ പേർ അറസ്റ്റിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page