കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസ് ബൈക്കിലിടിച്ച് മകന്‍ മരിച്ചു, മാതാവ് ആശുപത്രിയില്‍, സ്ഥലത്ത് പ്രതിഷേധം

തൃശൂര്‍: മാതാവും മകനും സഞ്ചരിച്ചിരുന്ന ബസ് ബൈക്കിലിടിച്ച് മകന്‍ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ തൃശൂര്‍ എംജി റോഡില്‍ ആയിരുന്നു അപകടം. കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടത്.
സ്‌കൂട്ടറില്‍ മാതാവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോള്‍ ബസിടിച്ച് ബൈക്ക് മറഞ്ഞു. റോഡില്‍ വീണ യുവാവിന്റെ ദേഹത്ത് കൂടി അതേ ബസ് കയറിയിറങ്ങി. മാതാവ് പത്മിനിയെ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. തൃശൂര്‍ കോര്‍പ്പറേഷന്റെ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനും പ്രതിപക്ഷ കൗണ്‍സിലറും അപകടം ഉണ്ടാക്കിയ കുഴിയില്‍ ഇരുന്ന് പ്രതിഷേധിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെയും മേയര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. കുഴികള്‍ അടക്കുന്നതില്‍ വീഴ്ചവരുത്തിയത് പൊറുക്കാന്‍ കഴിയാത്ത അനാസ്ഥയാണെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് കോര്‍പ്പറേഷനോ മേയര്‍ക്കോ ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും കൗണ്‍സിലര്‍ ജോണ്‍ ഡാനിയേല്‍ ആരോപിച്ചു.

bike accident in thrissur

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page