മുളിയാറില്‍ വീണ്ടും പുലിയിറങ്ങി; യാത്രക്കാര്‍ കണ്ടത് മിനുറ്റുകളുടെ വ്യാത്യാസത്തില്‍ രണ്ട് പുലികളെ, തൊട്ടുപിന്നാലെ ആനയും കാട്ടുപോത്തുകളുമെത്തി

കാസര്‍കോട്: പുലികളടക്കമുള്ള വന്യമൃഗഭീഷണി നേരിടുന്ന മുളിയാര്‍ നിവാസികളുടെ ആശങ്കയും ഭീതിയും അകലുന്നില്ല. മിനുറ്റുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് രണ്ട് പുലികളെയാണ് യാത്രക്കാര്‍ കണ്ടത്. നെയ്യങ്കയം കാനത്തൂര്‍ റോഡില്‍ ഞായറാഴ്ച രാത്രി ഏഴുമണിക്ക് ബെക്ക് യാത്രക്കാരനായ ഗംഗാധരനാണ് റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ടത്. തൊട്ടു പിന്നാലെ കാറിലെത്തിയ ജയന്‍ എന്നയാളാണ് രണ്ടാമതൊരു പുലി കൂടി റോഡ് മുറിച്ച് കടക്കുന്നത് കണ്ടത്. ഇത് പുലിക്കുട്ടിയാണെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്ന് …

16 കാരിയെ പീഡിപ്പിച്ച കേസ്; പിതൃസഹോദരന്‍ അറസ്റ്റില്‍, ഓരോ കേസുകള്‍ ആദൂരിലേക്കും ബേക്കലിലേക്കും മാറ്റി

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പിതൃസഹോദരന്‍ റിമാന്റില്‍. 45 കാരനെയാണ് ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പതിനാറുകാരിയുടെ പരാതി പ്രകാരം മേല്‍പ്പറമ്പ് പൊലീസ് ഉപ്പൂപ്പ, പിതൃസഹോദരന്‍, പിതൃസഹോദരപുത്രന്‍ എന്നിവര്‍ക്കെതിരെ മൂന്ന് പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂന്ന് കേസുകള്‍ക്കും ആസ്പദമായ പീഡനം നടന്നത് മൂന്ന് സ്ഥലങ്ങളിലായിരുന്നു. അതിനാല്‍ ഓരോ കേസുകള്‍ വീതം ബേക്കല്‍, ആദൂര്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. കേസില്‍ പ്രതികളായ ഉപ്പൂപ്പാനെയും പിതൃസഹോദര പുത്രനെയും കണ്ടെത്താന്‍ …

കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട; ബേഡകം സ്വദേശി അടക്കം 2 പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയിലെ ലോഡ്ജില്‍ കഞ്ചാവ് വേട്ട. 1.6 കിലോ കഞ്ചാവുമായി കാസര്‍കോട് ബേഡകം സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ബേഡഡുക്ക, തോര്‍ക്കുളം വീട്ടില്‍ സഹദ് മുഹമ്മദ് മൊയ്തീന്‍ (21), മലപ്പുറം, പൊന്നാനി, തവന്നൂര്‍, കടക്കശ്ശേരി, അമ്മയത്ത് വീട്ടില്‍ മുഹമ്മദ് ആഷിഖ് (21) എന്നിവരെയാണ് എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കലൂര്‍, കൃഷ്ണമേനോന്‍ …

കാഞ്ഞങ്ങാട്ട് പൊലീസിന്റെ പിടിയിലായത് ബദിയഡുക്കയെ വിറപ്പിച്ച മാലക്കള്ളന്‍; കുടുക്കിയത് തന്ത്രപരമായി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് പൊലീസ് അറസ്റ്റു ചെയ്ത യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വഴി യാത്രക്കാരെ ഭീതിയിലാഴ്ത്തിയ മാല മോഷ്ടാവ്. നെല്ലിക്കട്ട, ചെന്നടുക്കയിലെ സി.എം ഇബ്രാഹിം ഖലീലി(42)നെ കഴിഞ്ഞ ദിവസം രാത്രി ബദിയടുക്ക പൊലീസിന്റെ സഹായത്തോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദും സംഘവും അറസ്റ്റു ചെയ്തത്.ജൂണ്‍ 15 ന് അജാനൂര്‍ ഇട്ടമ്മലിലെ സരോജിനി അമ്മ (65)യുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ച് ഓടിയ കേസിലാണ് ഇബ്രാഹിം ഖലീലിനെ അറസ്റ്റു ചെയ്തത്. കറുത്ത നിറത്തിലുള്ള മഴക്കോട്ട് ധരിച്ച് സ്‌കൂട്ടറില്‍ …

മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവിന്റെ താക്കീത്; മനംനൊന്ത 16 കാരി ജീവനൊടുക്കി

മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.പെണ്‍കുട്ടി ഒരാഴ്ച മുമ്പ് മൊബൈല്‍ ഫോണില്‍ സ്നാപ്ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ചാറ്റുചെയ്യുന്നത് കണ്ട പിതാവ് ആപ്പ് ഡിലീറ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു. കൂടാതെ വാട്‌സാപ് ചാറ്റും വിലക്കിയതോടെ കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി തന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച …

കാമുകന് കാമുകിയേക്കാള്‍ 26 വയസ്സ് കൂടുതല്‍; വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍

ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. കര്‍ണ്ണാടക, തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അനന്യ, കാമുകന്‍ രംഗശ്യാമണ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കൊറഗരെയിലെ കുളത്തില്‍ കണ്ടെത്തിയത്.19 കാരിയായ അനന്യയും 45 കാരനായ രംഗശ്യാമണ്ണയും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 26 വയസ്സിന്റെ പ്രായവ്യത്യാസമുള്ളതാണ് പ്രണയത്തെ എതിര്‍ക്കാന്‍ കാരണമായത്. എന്നാല്‍ പ്രണയത്തിന് പ്രായം തടസ്സമല്ലെന്ന നിലപാടില്‍ ഉറച്ച അനന്യയും രംഗശ്യാമണ്ണയും ബന്ധം തുടരുകയായിരുന്നു. ഇതിനിടയില്‍ വീട്ടുകാരുടെ എതിര്‍പ്പ് കൂടുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും ഏതാനും ദിവസം മുമ്പ് ഒളിച്ചേടിയത്. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് …

കാണാതായ ചെങ്കളയിലെ യുവാവ് ബംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗര്‍ ടൗണ്‍ പള്ളിക്ക് സമീപത്തെ അബ്ഷര്‍ അബ്ബാസി(24)ന്റെ മൃതദേഹമാണ് ബംഗളൂരു, ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ വ്യവസായ കേന്ദ്രത്തിന് എതിര്‍ വശത്ത് സുഹൃത്തിനൊപ്പം രാത്രി കാലത്ത് തട്ടുകട നടത്തി വരികയായിരുന്ന അബ്ഷര്‍ അബ്ബാസിനെ മെയ് 31ന് ആണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് പോയ അബ്ഷര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അബ്ഷര്‍ ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ …

റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; 23 മരണം, ഭീകരാക്രമണമെന്ന് സംശയം

റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ പള്ളികൾക്കും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്.പള്ളിയിലെത്തിയവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ 15 പൊലീസുകാരടക്കം 23 പേരാണ് മരിച്ചത്. ഒരു വൈദികനും ഒരു സെക്യൂരിറ്റി ജീവനക്കാരനും മരിച്ച സാധാരണക്കാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ആറ് അക്രമികളും കൊല്ലപ്പെട്ടു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയിൽ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.ഡാഗസ്റ്റനില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയത് ഒരു അന്താരാഷ്ട്ര ഭീകര …

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

കാസർകോട്: സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായംസൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിവൈസ് പ്രസിഡണ്ട് എസ് അബ്ദുള്ള ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറൽ ജനറൽ സെക്രട്ടറി എ മമ്മിഞ്ഞിയ്ക്കു കൈമാറി.ലത്തീഫ് കേളങ്കയം, ശരീഫ് അബൂബക്കർ, അനസ് ഇറ്റാച്ചി നാസർ ആലംപാടി, അമീർ ഖാസി എന്നിവർ സംബന്ധിച്ചു.

പാണത്തൂരിൽ തോട് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട്: പാണത്തൂരിൽ വീട്ടമ്മ തോട്ടിൽ വീണു മരിച്ചു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെ മകൾ യശോദ എം (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ അയൽവാസിയാണ് യശോദയെ മാപ്പിളച്ചേരി ചെയ്മ്പർകുണ്ട് ഗുളികൻ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധു വീട്ടിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോൾ കാൽ വഴുതി തോട്ടിൽ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മാതാവ്: പാർവതിഭായി. മകൾ: ഉഷ, മരുമകൻ ദിനേശൻ. സഹോദരങ്ങൾ: ദാമോധരൻ, സുന്ദരി, …

വീട്ടമ്മയുടെ മൂന്നരപ്പവൻ മാല ബൈക്കിൽ എത്തി കവർന്ന കള്ളൻ ഖലീൽ പിടിയിലായി

കാസർകോട്: പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പോയി മടങ്ങിയ വീട്ടമ്മ സരോജിനിയുടെ മാല ബൈക്കിലെത്തി തട്ടിയെടുത്ത ആൾ അറസ്റ്റിൽ. കാസർകോട് നെല്ലിക്കട്ട ചെന്നടുക്ക സ്വദേശി സി.എം ഇബ്രാഹിം ഖലീലിനെയാണ് (43) ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 15ന് പടന്നക്കാട്ടെ ജില്ല ആയുർവേദ ആശുപത്രി റോഡിലൂടെ പടന്നക്കാട് ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടെയാണ് അജാനൂര്‍ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (63) മൂന്നര പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നെടുത്ത് …

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് ഹണിട്രാപ്പ്; കാസര്‍കോട് സ്വദേശിനിയുടെ വലയില്‍ കുടുങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരെ കേസ്. കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേര(35)നെതിരെയാണ് പൊലീസ് കേസെടുത്തുത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിനെ കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തില്‍ …

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങില്‍ പ്രതിപക്ഷ നേതാക്കളും

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മാനന്തവാടി എംഎല്‍യായ കേളുവിന് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ലഭിച്ചത്. വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്.ആലത്തൂര്‍ എംപിയായി …

പണം പന്തയം വച്ച് റമ്മി കളി; മാന്യയില്‍ ഏഴു പേര്‍ പിടിയില്‍; 20,140 രൂപ പിടിച്ചെടുത്തു

കാസര്‍കോട്: പണം പന്തയം വെച്ച് റമ്മി കളിയില്‍ ഏര്‍പ്പെട്ടിരുന്ന 7 പേരെ ബദിയടുക്ക പൊലീസ് പിടികൂടി. എട്ടുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബേള ഉള്ളോടി സ്വദേശി ഡി വിജയന്‍ (47), കൊട്ടോടി സ്വദേശി സികെ സലാം (43), ചെങ്കള സ്വദേശി അഷറഫ്(50), കണ്ണൂര്‍ പേരാല്‍ സ്വദേശി എന്‍ യതീശ (37), കാറഡുക്ക സ്വദേശി കെ രാഘവന്‍ (51), മുള്ളേരിയ അടുക്കം സ്വദേശി എംസി ശശി (58), കള്ളാര്‍ നൗഷാദ്(42) എന്നിവരാണ് പിടിയിലായത്. കളിക്കാന്‍ ഉപയോഗിച്ച 20,140 …

വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് സുഖിച്ച ഡിവൈഎസ്പിയെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി

വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ഡെപ്യൂട്ടി സൂപ്രണ്ടിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കൃപാ ശങ്കര്‍ കന്നൗജിയയെയാണ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്. ഉന്നാവോയില്‍ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പദവി വഹിച്ചിരുന്ന കനൗജിയയെ ഗോരഖ്പൂരിലെ 26-ാമത് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ബറ്റാലിയനിലേക്കാണ് നിയമിച്ചത്. 2021 ലാണ് നടപടിക്കാധാരമായ സംഭവം നടന്നത്. ജൂലൈയില്‍ ലീവ് എടുത്ത ശേഷം ‘കാണാതായതോടെ’ അദ്ദേഹത്തിന്റെ വീഴ്ച ആരംഭിച്ചു. കുടുംബ കാരണങ്ങളാല്‍ കനൂജിയ അവധി എടുത്തു. എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം ഒരു വനിതാ …

ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകന്‍ വിനയചന്ദ്രന്‍ (38) ആണ് മരിച്ചത്. പരപ്പ പട്ടളം റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. ചുള്ളിക്കരയില്‍ കൊറിയര്‍ സര്‍വീസ് നടത്തിവരികയായിരുന്നു. ഭാര്യ: രേവതി(ദുബായ്). ഏക മകള്‍ ആത്മിക. സഹോദരന്‍ വിപിന്‍ ചന്ദ്രന്‍.

അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരി ബൈക്കിടിച്ച് മരിച്ചു

അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. കര്‍ണാടക കാര്‍ക്കള നന്ദലികെ സ്വദേശിനി പ്രണമ്യ ഷെട്ടിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നന്ദലികെ ലക്ഷ്മി ജനാര്‍ദ്ദന ക്ഷേത്രത്തിലേക്ക് ദേശീയപാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബെല്‍മണ്ണിന് സമീപം നന്ദലികെ ക്രോസ് റോഡില്‍ റോഡരികില്‍ വച്ച് ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രണമ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മുല്ലഡ്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ കാര്‍ക്കള റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ് വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ്-വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാര്‍ത്ഥികളും, വയോജനങ്ങളുമുള്‍പ്പടെയുള്ള പ്രദേശവാസികള്‍ക്ക് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിന് തലങ്ങും വിലങ്ങും ഇരുമ്പ് തൂണ്‍ കെട്ടി വിലക്ക് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നടപടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടും. റെയില്‍വേയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത സിറ്റിങ്ങില്‍ ദേശീയവേദി ഭാരവാഹികള്‍ ആക്റ്റിങ് ചെയര്‍മാന്‍ ജസ്റ്റിസ് കെ ബൈജുനാഥന് മുമ്പാകെ വീണ്ടും പരാതി …