നിങ്ങൾ അപകടകരമായ സാഹചര്യത്തിലാണോ? എങ്കിൽ പോല്‍ ആപ്പിലെ എസ്‌ഒഎസ് ബട്ടണ്‍ ഒന്ന് അമര്‍ത്തൂ, പൊലീസ് നിങ്ങളെ സഹായിക്കാൻ ഓടിയെത്തും

അപകടകരമായ സാഹചര്യത്തിലാണെന്ന് മനസിലായാല്‍ ഉടനടി സഹായത്തിനു കേരള പൊലീസ് എത്തും. അപകടകരമായ അവസ്ഥയിലാണെന്ന് തോന്നിയാൽ അപ്പോൾ ഇനി മുതല്‍ പോല്‍ ആപ്പിലെ എസ്‌ഒഎസ് ബട്ടണ്‍ ഒന്ന് അമര്‍ത്തിയാല്‍ മതിയെന്ന് കേരള പൊലീസ് അറിയിച്ചു.ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പൊലീസ് സഹായം ലഭിക്കുകയും ചെയ്യും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്‌ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം …

കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം; തിരുവനന്തപുരം ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റുകളും തീയണക്കാൻ എത്തി

കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തം ഉണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റിലെ സേനാംഗങ്ങൾ സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പ്ലാസ്റ്റിക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ബേക്കൽ സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുവൈറ്റിൽ മരിച്ചു.ബേക്കൽ മാസ‌തി ഗുഡയിലെ ഹമീദിന്റെ മകൻ അറഫാത്ത് (36) ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലെത്തിക്കും. ബേക്കൽ ഹൈദ്രോസ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഉച്ചക്ക് 12 ന് അടക്കം. മാതാവ് അവ്വാബി. ഭാര്യ: മഷൂറ ആലംപാടി. മക്കൾ: സയാൻ, ഈസ.

കാറിൽ കടത്തിയ അഞ്ചുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; സിദ്ധിഖ് പിടിയിലാകുന്നത് ഇത് രണ്ടാം തവണ

കാസർകോട്: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ദീഖ്(33) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നു കുമ്പള എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹന പരിശോധനക്കിടെ ആണ് പുകയിലക്കടത്ത് പിടികൂടിയത്. കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാറിലെത്തിയ സിദ്ദീഖിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് …

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; സംഭവം കഴിഞ്ഞ് 40ാം ദിവസം കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് അന്വേഷണ സംഘം

കാഞ്ഞങ്ങാട് പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കാസർകോട് അഡീഷണൽ ജില്ലാ കോടതി – 1 ൽ ആണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദ് കുറ്റപത്രം സമർപ്പിച്ചത്.കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുടക് സ്വദേശി പി എ സലീം എന്ന സൽമാൻ (36) ആണ് കേസിലെ ഒന്നാം പ്രതി. മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സഹോദരി സുവൈബയാണ് (20) രണ്ടാം പ്രതിയുമാണ്. 35 ദിവസം കൊണ്ട് തയ്യാറാക്കിയ കുറ്റപത്രം 40ാം …

നേര്യമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണു; ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

ഇടുക്കി: ശക്തമായ മഴയില്‍ മരം കടപുഴകി വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കാറില്‍ ഉണ്ടായിരുന്ന രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വില്ലാഞ്ചിറയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് അപകടം. കെഎസ്ആര്‍ടിസി ബസിനു മുകളില്‍ ഒരു മരം വീണിരുന്നു. ഇതു വെട്ടിമാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് തൊട്ടട്ടടുത്തുനിന്നു മറ്റൊരു മരം ആ ഭാഗത്തേക്ക് വന്ന കാറിലേക്ക് വീഴുകയായിരുന്നു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ജോബിയുടെ …

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഭാര്യ വീണ്ടും വിവാഹിതയായി; മക്കളെ സാക്ഷിയാക്കി താരം താലിചാര്‍ത്തിയപ്പോള്‍

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. 16 വര്‍ഷം മുമ്പ് ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ല. ഇപ്പോഴാണ് അത് നടത്തിയത്. മക്കളുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, ഒരു ഔദ്യോഗിക രേഖ …

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സിലായിരുന്ന പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി മരിച്ചു

കാസര്‍കോട്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സിലായിരുന്ന ആള്‍ മരിച്ചു.പാറപ്പള്ളി കാട്ടിപ്പാറ സ്വദേശി അബ്ദുള്‍ റസാഖ് (62) ആണ് മരിച്ചത്. ഈ മാസം 5 ന് കണ്ണൂരില്‍ നിന്ന് വാഹനത്തിന്റെ സര്‍വ്വീസിന് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച് വരുന്ന വഴിയില്‍ പഴയങ്ങാടി ചെറുകുന്നില്‍ വെച്ച് അബ്ദുള്‍ റസാക്ക് ഓടിച്ച പിക്കപ്പ് വാഹനത്തില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചാണ് അപകടം.ചികില്‍സക്കിടെ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം.പരേതരായ അബ്ദുള്ള ,ആയിഷ ബി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഹാജിറ, ജമീല. …

സര്‍വീസ് റോഡില്‍ ലോറി എഞ്ചിന്‍ ഓഫായി നിന്നു; വിദ്യാനഗര്‍ ദേശീയപാതയില്‍ ഗതാഗതം അരമണിക്കൂറോളം സ്തംഭിച്ചു

കാസര്‍കോട്: ഓടിക്കൊണ്ടിരിക്കെ നാഷണല്‍ പര്‍മിറ്റ് ലോറി സര്‍വീസ് റോഡില്‍ എഞ്ചിന്‍ ഓഫായി നിന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടത് അരമണിക്കൂറോളം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ബിസി റോഡിലാണ് സംഭവം. ലോറി പെട്ടെന്ന് നിന്നതോടെ പിറകിലെത്തിയ നിരവധി വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ ചേര്‍ന്ന് തള്ളി നീക്കിയാണ് ലോറി സ്റ്റാര്‍ട്ട് ചെയ്യാനായത്. നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് എത്താത്തതിനാല്‍ വാഹനകുരുക്ക് രൂക്ഷമായി. അരമണിക്കൂറിന് ശേഷം ഗതാഗതം സാധാരണ നിലയിലായി.

അബൂബക്കര്‍ സിദ്ദിഖിനെ കൊല്ലിച്ചതാര്? കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി

കാസര്‍കോട്: പുത്തിഗെ, മുഗു റോഡിലെ പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനപ്രകാരമാണ് കേസ് കഴിഞ്ഞ ദിവസം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതേ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസിന്റെ കൈവശം ഉണ്ടായിരുന്ന കേസ് ഫയല്‍ കൈമാറിയത്. രണ്ടായിരത്തോളം പേജുകള്‍ വരുന്ന ഫയലാണ് ക്രൈംബ്രാഞ്ച് യൂണിറ്റിനു തിങ്കളാഴ്ച കൈമാറിയത്. ഫയലുകളെല്ലാം വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുക. സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് …

സര്‍വീസ് റോഡിലെ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍, വെള്ളം ഒഴുകുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

കാസര്‍കോട്: പാതിവഴിയിലായ ഓവുചാല്‍ നിര്‍മ്മാണത്തിന്റ കെടുതി അനുഭവിക്കുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡിലെ വിദ്യാര്‍ത്ഥികള്‍. മഴ കന ത്തതോടെയാണ് ദേശീയപാത സര്‍വീസ് റോഡിലെ ഓവുചാലില്‍ നിന്ന് വെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി മാറിയത്.സര്‍വീസ് റോഡിന് സമീപം ടിവിഎസ് ലിങ്ക് റോഡ് ഉള്ളതിനാല്‍ ഈ ഭാഗത്ത് ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ഇരു ഭാഗങ്ങളില്‍ നിന്നും വരുന്ന മഴവെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയത്. റോഡില്‍ മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ …

തെരഞ്ഞെടുപ്പ് തോല്‍വി; ഇ.പിക്കെതിരെ സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം; അംഗങ്ങള്‍ തുറന്നടിച്ചത് ഇ.പിയെയും ശൈലജയേയും സാക്ഷിയാക്കി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇ.പി ജയരാജന് രൂക്ഷ വിമര്‍ശനം. ഇ.പി.യുടെ ബിജെപി അനുകൂല നിലപാടുകള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി യോഗത്തില്‍ അംഗങ്ങളില്‍ ചിലര്‍ തുറന്നടിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണങ്ങളിലും പാളിച്ച ഉണ്ടായി-അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.ഇ.പി ജയരാജന് പ്രത്യേക ചുമതല ഉണ്ടായിരുന്ന മണ്ഡലമാണ് കാസര്‍കോട്. ഇടത് കോട്ടയെന്ന് അറിയപ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ വോട്ടുകള്‍ ചോര്‍ന്നുവെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മറ്റു ജില്ലാ കമ്മിറ്റികളിലും സമാനരീതിയിലുള്ള വിമര്‍ശനങ്ങളാണ് …

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമയ്ക്ക് തിരികെ ഏല്‍പിച്ച് സര്‍ക്കാര്‍ ജീവനക്കാരന്‍

കാസര്‍കോട്: റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ കൈ ചെയിന്‍ ഉടമസ്ഥയ്ക്ക് തിരികെ ഏല്‍പിച്ച് പഞ്ചായത്ത് ജീവനക്കാരന്‍ മാതൃകയായി. പാപ്പിനിശേരി സ്വദേശിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനുമായ ഷാനവാസ് ആണ് കൈ ചെയിന്‍ ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ചത്. ചെറുവത്തൂര്‍ സ്വദേശിനിയും മഞ്ചേശ്വരം എഇഒ ഓഫീസില്‍ ജീവനക്കാരിയുമായ പ്രീതയുടെ കൈ ചെയിന്‍ ആണ് ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറരയടെയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കൈ ചെയിന്‍ നഷ്ടപ്പെട്ടത്. പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് …

‘കൃഷ്ണാ..ഗുരുവായൂരപ്പാ ഭഗവാനേ..’ വിളിയോടെ സുരേഷ് ഗോപി ലോക്‌സഭയില്‍, മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

ദൈവനാമത്തില്‍, മലയാള ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സഭയില്‍ എത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. സുരേഷ് ഗോപിക്ക് ശേഷമാണ് ജോര്‍ജ് കുര്യന്റെ സത്യപ്രതിജ്ഞ. കേന്ദ്ര സഹമന്ത്രിമാരില്‍ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ്. ബിജെപിയുടെ കേരളത്തില്‍ …

ഖത്തറിലെ വ്യവസായി സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്

ഖത്തര്‍: ദോഹയിലെ അല്‍മര്‍ഖിയ ബിസിനസ് ഗ്രൂപ്പ് എം.ഡി. സുലൈമാന്‍ ബള്ളൂരിന് ഗ്ലോബല്‍ അവാര്‍ഡ്.ജന്‍മനാടിനും ലോകത്തിനും നല്‍കിയ സംഭാവനകളും കൂടാതെ സുലൈമാന്‍ ബള്ളൂരിന്റെ സ്ഥിരോത്സാഹവും കഠിനാധ്വാനവും പരിഗണിച്ചാണ് ഏറ്റവും നല്ല ബിസിനസുകാരനുള്ള യു.ആര്‍.ബി ഗ്ലോബല്‍ അവാര്‍ഡിന് പരിഗണിച്ചത്. ജൂണ്‍ 28ന് രാത്രി അവര്‍ഡ് വിതരണം ചെയ്യും.പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള സുലൈമാന്‍ സ്വപ്രയ്തനം കൊണ്ട് ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ ഗ്രാമത്തില്‍ ബള്ളൂര്‍ എന്ന സ്ഥലത്ത് ഒരു ഇടത്തരം കര്‍ഷക കുടുംബത്തിലാണ് സുലൈമാന്‍ ജനിച്ചത്. …

ജ്വല്ലറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; സ്ത്രീയടക്കം 4 പേര്‍ അറസ്റ്റില്‍, സംഘം കാസര്‍കോട്ടും തട്ടിപ്പ് നടത്തി

കാസര്‍കോട്: പണയസ്വര്‍ണ്ണം വീണ്ടെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ജ്വല്ലറികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘം അറസ്റ്റില്‍. ദമ്പതികളടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ കാസര്‍കോട് ജില്ലയിലും വ്യാപകമായ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം തുടരുന്നു. മട്ടന്നൂര്‍, വലിയമ്പ്ര ഡാമിനു സമീപത്തെ മൊട്ടമ്മല്‍ ഹൗസില്‍ കെ. റസാഖ് (38), ഉളിയില്‍, പടിക്കച്ചാലിലെ ബി.കെ റഫീഖ് (39), ഇയാളുടെ ഭാര്യ ബി.കെ റഹ്യാന(33), പഴയങ്ങാടി, സീനാക്ഷി ഹൗസിലെ ടി.എസ് മുഹമ്മദ് റാഫി (60) എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ …

അധ്യാപക അവാര്‍ഡ് ജേതാവ് അബു സ്വാലിഹ് അന്തരിച്ചു

കാസര്‍കോട്: അധ്യാപക അവാര്‍ഡ് ജേതാവ് നീലേശ്വരം കണിച്ചിറ മര്‍ക്കസിന് സമീപത്തെ അബു സ്വാലിഹ് (54)അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏറക്കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. സിജി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. വൈകീട്ട് നാലിന് തൈക്കടപ്പുറം നടവിലെ പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും. ഭാര്യ: നസീമ. മക്കള്‍: റാസിഖ്,റിസാന റബിന്‍. മരുമകന്‍: റഹീസ്. സഹോദരങ്ങള്‍: കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് …

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചു. സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് 11 ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അം?ഗങ്ങളെ അഭിസംബോധന ചെയ്ത വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത് മൂന്നാം തവണയാണ് …