‘കൃഷ്ണാ..ഗുരുവായൂരപ്പാ ഭഗവാനേ..’ വിളിയോടെ സുരേഷ് ഗോപി ലോക്‌സഭയില്‍, മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

ദൈവനാമത്തില്‍, മലയാള ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സഭയില്‍ എത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. സുരേഷ് ഗോപിക്ക് ശേഷമാണ് ജോര്‍ജ് കുര്യന്റെ സത്യപ്രതിജ്ഞ. കേന്ദ്ര സഹമന്ത്രിമാരില്‍ മൂന്നാമതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ്. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്തുണച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ …
ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് സുപ്രധാനമായ നാഴികക്കല്ലാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 74,686 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയും അഭിഭാഷകനുമായ വി.എസ്. സുനില്‍കുമാറിനെയാണ് സുരേഷ് ഗോപി പരാജയപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page