കിണർ നിർമ്മാണത്തിനിടെ തൊഴിലാളി കിണറിൽ വീണു; രക്ഷിക്കാൻ ഇറങ്ങിയ അയൽവാസിയും കുടുങ്ങി; ഒടുവിൽ രക്ഷകരായത് ഫയർഫോഴ്സ്

കാസർകോട്: കിണറിൽ വീണ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ ആളും കിണറിൽ കുടുങ്ങി. ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്‌സ്. ഞായറാഴ്ച ഉച്ചയോടെ ബേഡകം വേലകുന്ന് വലിയ പാറയിലാണ് സംഭവം. പ്രദേശത്തെ പി.ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിണർ നിർമ്മാണത്തിൽ ഏർപ്പെട്ട പ്രഭാകരൻ (47) ആണ് ജോലി കഴിഞ്ഞ് തിരികെ കയറുന്നതിനിടയിൽ വഴുതി കിണറിൽ വീണത്.നട്ടെല്ലിനും തുടയെല്ലിനും സാരമായി പരിക്ക് പറ്റിയ പ്രഭാകരന് മുകളിലേക്ക് കയറാൻ പറ്റാതെയായി. ഇത് കണ്ട അയൽവാസി തുളസി രാജും( 38 ) രക്ഷപ്പെടുത്താനായി കിണറിൽ ഇറങ്ങി. പക്ഷേ …

പിറന്നാളിന് ഓൺലൈൻ വഴി കേക്കു വാങ്ങി; കഴിച്ച 10 വയസുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം; കുടുംബവും ആശുപത്രിയിൽ

പിറന്നാളിന് ഓൺലൈനിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. കേക്ക് കഴിച്ച കുടുംബത്തിലെ മുഴുവനാളുകളെയും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് പിറന്നാളിനായുള്ള കേക്ക് ഓൺലൈൻ വഴി വാങ്ങിയത്. മാർച്ച് 24ന് വൈകീട്ട് എഴോടെയായിരുന്നു കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചത്. പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. കേക്ക് കഴിച്ച കുട്ടികൾ ദാഹം പ്രകടിപ്പിക്കുകയും വൻതോതിൽ വെള്ളം കുടിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടികൾ ഛർദിക്കാൻ തുടങ്ങുകയായിരുന്നു.അടുത്ത …

ചിലർക്ക് കാക്കയുടെ നിറമാണ്; ആർ എൽ വി രാമകൃഷ്ണൻ നൽകിയ പരാതിയിൽ സത്യഭാമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ് ഇ എസ് ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് …

യുവതിയെയും ഒരുവയസുള്ള കുട്ടിയെയും നേത്രാവതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: യുവതിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി. അഡയാർ പടവ് സ്വദേശിനി ചൈത്രയുടെയും മകൻ ദിയാൻഷിൻ്റെയും മൃതദേഹങ്ങൾ ഹരേക്കള പാലത്തിന് സമീപം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും കാണാതായത്. തുടർന്ന്സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മംഗളുരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റി.മാർച്ച് 28 ന് കുട്ടിയുടെ ഒന്നാം പിറന്നാൾ ദേർളക്കട്ടെ സേവാശ്രമത്തിൽ ആഘോഷിച്ചിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക …

കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു. കല്ലമ്പലം നാവായിക്കുളത്തെ വൈഷ്ണവ് ആണ് മരിച്ചത്. പള്ളിക്കൽ പകൽക്കുറി ആറ്റിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നാല് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കരയ്ക്ക് എത്തിച്ചശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു വൈഷ്ണവ്.

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി അന്തരിച്ചു; മലയാള സിനിമകളിലും വേഷമിട്ടു

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ അമുദൻ എന്ന കഥാപാത്രത്തിലൂടെയും വട ചെന്നൈയിലെ തമ്പി എന്ന കഥാപാത്രത്തിലൂടെയുമാണ് ബാലാജി അറിയപ്പെട്ടത്.1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട …

കുമ്പളയിൽ കാറും കർണാടക ആർടിസി ബസും കൂട്ടിയിടിച്ചു; കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് : ദേശീയപാത കുമ്പള പാലത്തിനു സമീപം കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ചു. കാർ ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മഞ്ചേശ്വരം സ്വദേശി ഷമീർ ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാറിന്റെ മുൻഭാഗത്തെ വീലുകൾ ബസ് ഇടിച്ചു തകർന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടം. കാസർകോട് നിന്നും മഞ്ചേശ്വരത്ത് പോവുകയായിരുന്ന ഷമീർ സഞ്ചരിച്ച ടാറ്റാ നെക്സൺ കാറും മംഗളൂരുവിൽ നിന്ന് വരികയായിരുന്നു കർണാടക ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. 10 മീറ്ററോളം ദൂരം …

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേർ മരിച്ചു; ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ച് 45 പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടെയില്‍നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തെക്കന്‍ ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്ന് ലിംപോപോയിലെ …

കാസർകോട് സ്വദേശി ഡോ. മുനീറിന് അമേരിക്കൻ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്

കാസർകോട് : മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കൻ ഫെഡറൽ ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ 2.7 ദശലക്ഷം ഡോളർ (22 കോടി രൂപയിൽ അധികം) ഗവേഷണ ഗ്രാന്റ് ലഭിച്ചു. R21, R01 വിഭാഗത്തിലുള്ള ഗവേഷണ പ്രൊജക്റ്റായാ തലച്ചോർ ക്ഷതത്തിനുള്ള പെപ്റ്റൈഡ് തെറാപ്പിക്കാണ് ധന സഹായം ലഭിച്ചത്. ന്യൂ ജെർസിയിലെ ഹാക്കൻസാക്ക് മരിഡിയന് ഹെൽത്ത് ജെ ഫ് കെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ സീനിയർ സയന്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് മുനീർ. 4 വർഷത്തെ …

പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി വെന്റിലേറ്ററിൽ; അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുല്‍ നാസര്‍ മദനി ഗുരുതരാവസ്ഥയിൽ. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെയോടെ ശ്വാസകോശത്തിൽ നീർക്കെട്ടും ശ്വാസതടസ്സവുമുണ്ടായി. ഓക്‌സിജൻ അളവ് കുറയുകയും രക്തസമ്മർദം കൂടുകയും ചെയ്തതോടെ വെന്റിലേറ്റർ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് നേരത്തേ ഡയാലിസിസ് ചെയ്തിരുന്നു. തുടർച്ചയായി ഡയാലിസിസിനു കഴിയാത്ത സാഹചര്യത്തിൽ പെരിറ്റോണിയൽ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു …

കാറിൽ മയക്കുമരുന്ന് കടത്ത്; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ചെർക്കള ബദിയടുക്ക റോഡിലെ ചെർളടുക്കയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി. 4.19 ഗ്രാം മെത്താഫിറ്റമിൻ ആണ് വാഹനത്തിൽ കണ്ടെത്തിയത്. എക്സൈസ് പ്രിവന്റിവ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, രാമ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിൽ ഉണ്ടായിരുന്ന ചെർളടുക്കയിലെ അബ്ദുൽ ജവാദ് (26), പെർള അടുക്ക ഹൗസിലെ അബ്ദുൽ അസീസ്( 41 ) എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ ഡി പി എസ് കേസ് എടുത്തു.

കുമ്പളയിൽ ട്രെയിനിൽ നിന്ന് വീണ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ട്രെയിനിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂത്തുപറമ്പ് സ്വദേശി റാഫിയുടെ മകൻ അബ്ദുൽ റനീം (19) ആണ് മരിച്ചത്. മംഗളുരു പി എ കോളേജിലെ എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെ കാസർകോടിനും കുമ്പളയ്ക്കും ഇടയിൽ കല്ലങ്കൈയിൽ റെയിൽ പാളത്തിന് സമീപത്തുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മംഗളൂരു ചെന്നൈ മെയിൽ ട്രെയിനിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണത്. കുമ്പള റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ …

വയോധികൻ ഹോട്ടലിൽ കുഴഞ്ഞു വീണു; വിളിച്ചുവരുത്തിയ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചു; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണം

ഹോട്ടലിൽ കുഴഞ്ഞുവീണ വയോധിക ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആലപ്പുഴ കഞ്ഞി ക്കുഴിയിലാണ് സംഭവം. നാലുകമ്പി സ്വദേശി അരീക്കൽ പീറ്റർ (80) ആണ് മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ഭക്ഷണം കഴി ക്കാൻ കയറിയപ്പോഴാണ് ഇയാൾ കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവർ ആംബുലൻസ് വിളി ച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചെന്നാണ് ആ രോപണം. ബന്ധുക്കൾ കൂടെയില്ലാത്തതിനാൽ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് ആംബുലൻസിൽ കയറ്റാ തിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

എട്ടു വയസ്സുകാരിയെ ക്ലാസിൽ വച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 16 വർഷം കഠിനതടവും 60,000 രൂപ പിഴയും

8 വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ കാട്ടാക്കട അതിവേഗപോക്സോ കോടതി 16 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷിച്ചു കരകുളം ചെക്കെ ക്കോണം അഴീക്കോട് മലയത്ത് പണയിൽ സജിന മൻസിലി ലെ മുഹമ്മദ് തൗഫീഖിനെ(27)യാണ് ശിക്ഷിച്ചത്. പിഴ തുകയിൽ 50,000 രൂപ പെൺകുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം അധിക തടവ് അനുഭവിക്കണം. 2019 ലായിരുന്നു സംഭവം. ക്ലാസ്സ്‌മുറിയിൽ വച്ചായിരുന്നു പീഡനം. ഭീഷണി ഭയന്ന് വിവരം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ …

തിരുവനന്തപുരത്ത് 23 കാരനെ വെട്ടിക്കൊലപ്പെടുത്തി; നാട്ടുകാർ അക്രമികളുടെ കാർ തകർത്തു

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കഴുത്തിന് …

1500 രൂപ കൈക്കൂലി നൽകിയിട്ടും ആർത്തി തീർന്നില്ല; കരമടക്കുമ്പോൾ 2000 കൂടി ചോദിച്ചു; വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് കയ്യോടെ പൊക്കി

കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി വില്ലേജ് ഓഫീസ് ഫീൽഡ് അസിസ്റ്റന്റായ കരിവെള്ളൂർ കൂക്കാനം സ്വദേശി ലിജേഷിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. കണ്ണൂർ രാമന്തളി സ്വദേശിയുടെപരാതിയിലാണ് വിജിലൻസ് എത്തിയത്. പരാതിക്കാരന്റെ 8 വർഷമായി അടക്കാതിരുന്ന ഭൂനികുതി അടച്ചുനൽകുന്നതിനായിരുന്ന കൈക്കൂലി ആവശ്യപ്പെട്ടത്.ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസിൽ പോയപ്പോൾ സ്ഥല പരിശോധന നടത്തണമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി ചോദിച്ചു വാങ്ങി. …

യുവ വനിതാ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മുറിയിൽനിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

തിരുവനന്തപുരം: യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച‌ ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. …

ശാന്തിപള്ളയിലെ പ്രവാസിയുടെ വീട്ടിലെ കവർച്ച; മോഷ്ടാക്കളുടെ വിരലടയാളങ്ങൾ ലഭിച്ചു

കാസർകോട്: കുമ്പള ശാന്തിപള്ളത്തെ പ്രവാസി സുബൈറിന്റെ വീട്ടിലെ കവർച്ചയിൽ പൊലീസ് അന്വേഷണം ഊർജിതം. പ്രതികളുടെതെന്നു സംശയിക്കുന്ന 20 ഓളം വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു. കുമ്പള ഇൻസ്പെക്ടർ ടി എം വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 23 പവൻ സ്വർണാഭരണങ്ങളും 400 ദിർഹവും ആണ് വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്. ഡോഗ് സ്ക്വാഡ് എത്തിച്ച പോലീസ് നായ മണം പിടിച്ച് തൊട്ടടുത്ത വീടുകളിലും പിന്നീട് കവർച്ച ചെയ്യപ്പെട്ട വീടിന്റെ പിറകുവശത്തും മണം പിടിച്ചുനിന്നു. വിജനമായ പ്രദേശത്തേക്കും പോലീസ് നായ …