ക്വാർട്ടേഴ്സിനുള്ളിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

കാസർകോട്: യുവതിയുടെ അഴുകിയ മൃതദേഹം ക്വാർട്ടേഴ്സിനകത്തു കണ്ടെത്തി. കൊലയെന്ന് സംശയം. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ആവിയിലെ ഒരു ക്വാർട്ടേഴ്സിലാണ് നെല്ലിക്കട്ട സ്വദേശി ഫാത്തിമ( 45)യുടെ മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിനകത്തെ ഹാളിൽ സോഫയുടെ മുകളിലാണ് തുണിയിൽ പൊതിഞ്ഞ മൃതദേഹം ഉണ്ടായിരുന്നത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി നാല് വർഷമായി അസൈനാർ എന്ന ആൾക്കൊപ്പം ഇവിടെ താമസിക്കുകയാണ്. അസൈനാറിനെ ഇന്നലെ കാസർകോട്ട് ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് കൊലപാതമെന്ന സംശയം പൊലീസിന് ബലപ്പെട്ടത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി …

ബീഫ് കറിയിൽ കഷ്ണം കുറഞ്ഞു, ആറ് മാസം കഴിഞ്ഞിട്ടും വൈരാഗ്യം തീർന്നില്ല; വീണ്ടുമെത്തി ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ലോഡ്ജിൽ മുറി ആവശ്യപ്പെട്ട് എത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ടാണ് ഉടുമ്പൻചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതോടെ വാക്ക് തർക്കമായി. ഒടുവിൽ ഹോട്ടൽ ഉടമയെ മർദ്ദിക്കുകയായിരുന്നു. ആറ് മാസം മുൻപ് ഈ മൂവർ സംഘം ബീഫ് കറിയിൽ കഷ്ണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു. ഈ കാര്യവും മർദ്ദനത്തിനിടയിൽ സംഘം എടുത്ത് പറഞ്ഞിരുന്നു. അന്നത്തെ തർക്കത്തെ തുടർന്ന് ഇവരെ ലോഡ്ജിൽ …

ഈ മാസം 6 മുതൽ 9 വരെ സംസ്‌ഥാനത്തെ റേഷൻ കടകൾ തുറക്കില്ല, കാരണം ഇതാണ്

രണ്ട് അവധിദിനങ്ങളും റേഷൻ വ്യാപാരികളുടെ രണ്ടു ദിവസങ്ങളിലെ കടയടപ്പു സമരവും കാരണം തുടർച്ചയായ 4 ദിവസം സംസ്‌ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണു പതിനാലായിരത്തിൽപരം കടകൾ അടച്ചിടുന്നത്.ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്. ഞായറാഴ്ച പൊതുഅവധിയും. എഐടിയുസിയും 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംയുക്‌ത സമരസമിതി റേഷൻ കടകൾ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്. വേതന പാക്കേജ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് …

അഞ്ചുവർഷത്തെ പ്രണയം, വിവാഹം കഴിക്കാൻ വിസമ്മതം, ആൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഡോക്ടറായ യുവതി

ആൺസുഹൃത്തിന്റെ ജന നേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റിലായി. പാറ്റ്നമധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.സംഭവത്തിൽ 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവാവിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി തന്റെ ക്രൂരതയ്ക്ക് ഇരയാക്കിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇരുവരും പ്രണ യത്തിലായിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ യുവാവ് സമ്മതിച്ചില്ല. ഇതേതുടർന്നുണ്ടായ പ്ര കോപനത്തിലായിരുന്നു യുവതി. ഫോൺ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും മറുപടി നൽകാത്തതും പ്രകോപനത്തിന് …

‘ജൂലൈ മാസം മഴ തന്നെ’, ഈ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളിൽ യല്ലോ അലേർട്ട്

‘ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിനു മുകളിൽ തുടരുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം മൂലമാണ് മഴ കൂടുതൽ ലഭിക്കുക. അതേസമയം, സംസ്ഥാനത്ത് ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും 25% മഴ കുറവായിരുന്നു . സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.രാജ്യത്ത് പൊതുവെയും സാധാരണയിൽ കൂടുതൽ …

എസ്പി ഓഫീസിനു മുന്നിൽ വച്ച് ആളുകൾ നോക്കി നിൽക്കെ കോൺസ്റ്റബിൾ ഭാര്യയെ കുത്തി കൊലപ്പെടുത്തി, സംഭവം ഭർത്താവിനെതിരെ പരാതി പറയാൻ ചെന്നപ്പോൾ

ആളുകളും പൊലീസുകാരും നോക്കി നിൽക്കെ കോൺസ്റ്റബിൾ ഭാര്യയെ കുത്തി കൊലപ്പെടുത്തി. കർണാടക ഹാസൻ ജില്ലാ എസ്പി ഓഫീസ് വളപ്പിൽ വച്ചാണ് സംഭവം. മമത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ലോകനാഥ് കൊലയ്ക്ക് ശേഷം ഒളിവിൽ പോയി. ഭർത്താവിനെതിരെ പരാതി നൽകാൻ മമത എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു സംഭവം. കുടുംബം വഴക്ക് പരിഹരിക്കാനാണ് എസ് പി യെ കാണാൻ എത്തിയത്. ഓഫീസിൽ എത്തിയ വിവരം അറിഞ്ഞു പുറത്തു നിൽക്കുകയായിരുന്നു ലോകനാഥ്. എസ്പിയുടെ ഓഫീസിൽ നിന്നും പുറത്തുവന്ന മമതയെ ആളുകൾ …

ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ഭാരതീയ ന്യായ സംഹിത പ്രകാരം കാസർകോട് ജില്ലയിലെ ആദ്യ കേസ് അമ്പലത്തറയിൽ

കാസർകോട്: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കാസർകോട് ജില്ലയിലെ ആദ്യ കേസ് അസ്വാഭാവിക മരണത്തിന്. അമ്പലത്തറ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വിട്ടൽ ആഗ്രോ ഇൻഡസ്ട്രീസിൽ ജോലിചെയ്തു വരുന്ന ബീഹാർ സ്വദേശി പ്രഭുറാ(50) മരണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബിഎന്‍എസ്എസ്) 194 പ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് ഇദ്ദേഹത്തിന്റെ മരണം.പുലർച്ചെ കമ്പനി ക്വാർട്ടേഴ്‌സിൽ വെച്ച് ഛർദ്ദിക്കുകയും തുടർന്ന് കിടന്നുറങ്ങിയ …

ബ്രിട്ടീഷ് ശിക്ഷാ നിയമത്തിന് പകരം ഇന്ത്യന്‍ നിയമം; ഭാരതീയ ന്യായ സംഹിത രാജ്യത്ത് നടപ്പിലായി, ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: ഭാരതീയ ന്യായ സംഹിത രാജ്യത്ത് നടപ്പിലായി. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി കമല മാര്‍ക്കറ്റ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. വഴി തടസപ്പെടുത്തി കച്ചവടം നടത്തി എന്നതിന് ബി.എന്‍.എസ് 285 പ്രകാരം ബിഹാര്‍ സ്വദേശിയായ 23കാരന്‍ പങ്കജ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന നടപ്പാതയില്‍ തടസം സൃഷ്ടിച്ച് കച്ചവടം നടത്തിയെന്നാണ് കേസ്. പ്രധാന റോഡിനു സമീപം വണ്ടിയില്‍ നിന്ന് പുകയിലയും വെള്ളവും പങ്കജ് കുമാര്‍ …

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; കണ്ണൂരും കാസർകോടും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 …

കൊച്ചു വേളി മംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഇന്ന് ഓടും; സ്റ്റോപ്പുകളും സമയക്രമങ്ങളും അറിയാം

ജൂലൈ ഒന്നിന് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വൺവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമീകരണം.എട്ട് കോച്ചുകളുള്ള 06001 എന്ന ട്രെയിനാണ് സർവീസ് നടത്തുക. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂ‍ർ, ഷൊർണൂർ, …

അമ്മ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തിരഞ്ഞെടുത്തു

അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തെരെഞ്ഞെടുത്തു. സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ടെണ്ണൽ തുടരുകയാണ്. അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട് . ജോയ് മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനുമോഹൻ, ടൊവീനോ തോമസ്, അൻസിബ ഹസൻ, സരയു എന്നിവരെ തെരഞ്ഞെടുത്തു. ഒരു വനിതയെ …

മുളിയാർ ആലൂർ സ്വദേശിനി സഫിയ അന്തരിച്ചു

കാസർകോട്: ആലൂരിലെ പരേതരായ അഹമ്മദ് – ആസിയമ്മ ദമ്പതികളുടെ മകള്‍ സഫിയ (45) അന്തരിച്ചു. ഭര്‍ത്താവ്: മഹമൂദ് ഉപ്പള. മക്കള്‍: ഇസ്മത്ത്(എല്‍.എല്‍.ബി. അവസാന വര്‍ഷ വിദ്യാര്‍ഥിനി, എസ്.ഡി.എം. ലോ കോളേജ് മംഗളൂരു), ഇഖ്ബാല്‍(പ്ലസ് വണ്‍ വിദ്യാര്‍ഥി, ജി.എച്ച്.എസ്.എസ്.ഷിറിയ). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹ്‌മാന്‍ ആലൂര്‍(റിപ്പോര്‍ട്ടര്‍, വീക്ഷണം), ഖാലിദ്, റുഖിയ, ജമീല, പരേതനായ അഷ്‌റഫ്.

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കാൻ നാലാം നിലയിൽ കയറി; കാൽവഴുതി വീണ കെയർടേക്കർ മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് കെയർടേക്കർ മരിച്ചു. വാഴക്കാല സ്വദേശി വൃന്ദാവനം മാനത്തുതുണ്ടിൽ വീട്ടിൽ ദീപ ജയകുമാർ (47) ആണ് മരിച്ചത്. വാഴക്കാല എം കമ്പിവേലിക്കകം ചിറ്റേച്ചുത്ത് ചേംബേഴ്‌സ് കെട്ടിടത്തിന്റെ നാലാംനിലയിലെ ഹോസ്റ്റലിൻ്റെ കെയർ ടേക്കറാണ് ദീപ. ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നുമാണ് ദീപ വീണത്. ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. വാഴക്കാല ജങ്ഷനിൽ ഉണ്ടായിരുന്ന പിങ്ക് പൊലീസ് സ്ഥലത്തെത്തി …

ട്വൻ്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് തോൽപ്പിച്ചു

17 വർഷത്തെ കാത്തിരിപ്പിന് ശേഷം ട്വന്റി20 ലോക കിരീടത്തിൽ ഇന്ത്യയുടെ പൊൻ മുത്തം. ട്വൻ്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിൻ്റെ രാത്രി ഇന്ത്യയിൽ ക്രിക്കറ്റ് ആരാധകർ മറക്കുകയുമില്ല. 2024 ടി20 ലോകകപ്പ് സ്വന്തമാക്കിയതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തമാണിത്. …

ആര്യ രാജേന്ദ്രനെ മാറ്റണം, കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടാക്കി, നഗസഭയിൽ ഭരണം നഷ്ടമാകുന്ന സ്ഥിതി; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും രൂക്ഷമായ വിമര്‍ശനം. നഗരസഭയിലെ ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലാണെന്നും മേയര്‍ ആണ് ഇതിന്റെ ഉത്തരവാദിയെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കണം എന്നും ജില്ലാ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലും വിമർശനമുണ്ടായി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം …

കണ്ണൂരിലുള്ള അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണ്ണക്കടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്; രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: കണ്ണൂര്‍ സിപിഐഎമ്മിലെ പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്‍ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം …

മാതാവിനെ കൊലപ്പെടുത്തി 17 വർഷമായി ജയിലിൽ; പരോൾ ലഭിച്ചു വീട്ടിലെത്തിയ മധ്യവയസ്കൻ സഹോദരനെ ഉലക്ക കൊണ്ട് തലക്കടിച്ചു കൊന്നു; കൊല്ലപ്പെട്ടത് പ്രതിയെ പരോളിൽ ഇറക്കിയ ആൾ !

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ 17 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ച വരുന്ന പ്രതി വീട്ടിലെത്തി സഹോദരനെയും കൊലപ്പെടുത്തി. പ്രതിയെപരോളിൽ ഇറക്കാൻ സഹായിച്ച സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറിനെ (64)യാണ് മൂത്ത സഹോദരൻ മോഹനൻ ഉണ്ണിത്താൻ കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. മാതാവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട് 17 വർഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ.സഹോദരനായ സതീഷ് കുമാർ രണ്ടാഴ്ച മുൻപാണ് ഇയാളെ പരോളിൽ …

വടക്കൻ കേരളത്തിൽ മഴ തുടരും; കാസർകോട് നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഇതോടെ കേരളത്തിൽ ദുർബലമായിട്ടുണ്ട്. അതേസമയം വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. വടക്കൻ കേരളത്തിൽ …