കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; ഹൈറിച്ച് എം ഡി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തു, നിക്ഷേപകരിൽ നിന്ന് 1630 കോടി രൂപ സ്ഥാപനം തട്ടിയെടുത്തതെന്ന് ഇ.ഡി

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിങ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.വിവിധ വ്യക്തികളിൽനിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതെന്നാണ് …

വീട്ടുകാരെ ബന്ദിയാക്കി കവർച്ച; മംഗളൂരുവിൽ ഏഴു മലയാളികൾ അടക്കം 10 പേർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 21 ന് പിഡബ്ല്യുഡി കരാറുകാരൻ പത്മനാഭ കൊട്ടിയൻ്റെ ഉളൈബെട്ടിലുള്ള വസതിയിൽ കവർച്ച നടത്തിയ സംഭവത്തിൽ ഏഴ് മലയാളികൾ അടക്കം പത്ത് പേർ അറസ്റ്റിൽ. കാസർകോട് സ്വദേശി സക്കീർ ഹുസൈൻ(56), ഉപ്പള സ്വദേശി ബാലകൃഷ്‌ണ ഷട്ടി, തൃശൂർ സ്വദേശി വിനോജ് (38), കുമാരനല്ലൂർ സ്വദേശി സജീഷ് എംഎം (32), ഷിജോ ദേവസി(38), തിരുവനന്തപുരം പോത്തൻകോട് സ്വദേശി ജോൺ ബോസ്‌കോ ബിജു ജി (41), സതീഷ് ബാബു (44), നീർമാർഗയിലെ …

കാഞ്ഞങ്ങാട്ടെ വിഷപുക; നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബഷീർ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാർ അടക്കം 50 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ജനറേറ്ററിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളിലെ 60 ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് മാർച്ച്നടത്തിയ അമ്പതോളം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാർ, എംപി ജാഫർ, പി വി സുരേഷ്, ബദറുദ്ദീൻ , ഹാരിസ് തുടങ്ങി കണ്ടാൽ അറിയാവുന്ന 44 പേർക്ക് എതിരെയാണ് കേസ്. മാർച്ചിൽ അക്രമാസക്തരായി നഗരസഭ …

സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യാപകമായി ഇ സിഗരറ്റ് വിൽപ്പന; 30 സിഗരറ്റുമായി ഫോർട്ട് റോഡിലെ ഷോപ്പ് ഉടമ അറസ്റ്റിൽ

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ സിഗരറ്റ് വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് എക്സൈസ് കാസർകോട് നഗരത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് കാസർകോട് ഫോർട്ട് റോഡിൽ ഒരു ഷോപ്പിൽ നടത്തിയ പരിശോധനയിൽ 30 വിവിധ ഫ്ലേവറിലുള്ള ഇ സിഗരറ്റ് കണ്ടെത്തി. വിൽപ്പനയുമായി ബന്ധപ്പെട്ട്വിദ്യാനഗർ സ്വദേശി എ എ. ഇബ്രാഹീ( 63 )മിനെ പിടികൂടി. എക്സൈസിന്റെ വിവരത്തെ തുടർന്ന് എത്തിയ ടൗൺ എസ്ഐ അഖിലേഷിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.ഒരെണ്ണത്തിന് 700 രൂപ വിലവരുന്നതാണ് ഇ. സിഗരറ്റ്. ഫോർട്ട് …

ഇന്ദിരാ നഗറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 64 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടി; പ്രതി മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കാസർകോട്: ഇന്ദിരാ നഗറിൽ വിൽപ്പനക്കായി എത്തിച്ച 64.8 ലിറ്റർ കർണാടക നിർമ്മിത വിസ്കി മദ്യം പിടികൂടി. പരിശോധനയ്ക്കിടെ പ്രതി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആണ് കാസർകോട് റേഞ്ച് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇൻസ്പെക്ടർ ഇ ടി ഷിജുവും സംഘവുമാണ് മദ്യവേട്ട നടത്തിയത്. 360 ടെട്രാ പാക്കറ്റുകളിലായി ആണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസിനെ കണ്ട മുട്ടത്തൊടി എസ്.പി നഗറിലെ ആയിഷ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷാജഹാൻ(42) ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ അബ്കാരി കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ …

ഫ്‌ളാറ്റില്‍ വനിതാ ദന്ത ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ഇതാണ്

കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ യുവ വനിത ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍.എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാന്‍ ആണ് ജീവനൊടുക്കിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.ബിന്ദു ചെറിയാന്റെ ഭര്‍ത്താവും കുട്ടികളും കോഴിക്കോടാണ് താമസം.

പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 21 കാരിക്കായി തിരച്ചിൽ തുടരുന്നു

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഷഹര്‍ബാനക്കൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ സ്വദേശിനി സൂര്യയുടെ മൃതദേഹം ഇനിയും കണ്ടെത്തായില്ല.ബുധനാഴ്ച സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ …

പത്താംക്ലാസുകാരി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

പത്താംതരം വിദ്യാർഥിനി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കർണാടക ഉഡുപ്പി മുതുബെല്ലെ സെൻ്റ് ലോറൻസ് കന്നഡ മീഡിയം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യശ്രീ (16) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഭാഗ്യശ്രീയെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നേരത്തെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി വിവരമുണ്ട്. ജയറാം ആചാര്യയുടെയും ചന്ദ്രികയുടെയും മകളാണ്. മരണത്തെ തുടർന്ന് സ്കൂളിന് അവധി നൽകി. സ്കൂൾ മാനേജ്‌മെൻ്റ് ബോർഡ്, ഹെഡ്മാസ്റ്റർ, അധ്യാപകരും വിദ്യാർത്ഥികളും ഭാഗ്യശ്രീയുടെ വീട്ടിലെത്തി അനുശോചനം …

ഓഫീസിൽ റീൽസ് ചിത്രീകരണം; അച്ചടക്ക ലംഘനമെന്ന് അധികൃതർ; ജീവനക്കാർക്ക് മന്ത്രിയുടെ അഭിനന്ദനങ്ങൾ

തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ അഭിനന്ദനവുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഞായറാഴ്ചയാണ് ചിത്രീകരണം നടത്തിയതെന്നാണ് നഗരസഭയിലെ ജീവനക്കാർ പറയുന്നത്. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ …

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; ചികിൽസയിലായിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം.ജ്വരം ബാധിച്ചു സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ് -ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12) ആണ് ബുധനാഴ്ച്ച രാത്രി 11.24 ന് മരിച്ചത്. കഴിഞ്ഞ 24 മുതൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഫാറൂഖ് കോളജ് പരിസരത്തെ രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി …

കാസർകോട് ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം; കാസർകോട്ട് നളിനാക്ഷൻ കുമ്പളയിൽ വിനോദ് കുമാർ, കാഞ്ഞങ്ങാട്ട് പി. അജിത്ത്കുമാർ

കാസർകോട്: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി കൊണ്ട് ഡി.ജി.പി. ഉത്തരവിറക്കി. കാസർകോട് ടൗൺ സ്റ്റേഷനിൽ പി. നളിനാക്ഷനെയും കുമ്പളയിൽ കെ.പി. വിനോദ് കുമാറിനെയും നിയമിച്ചു. ഹൊസ്ദുർഗ്ഗിൽ പി . അജിത്ത് കുമാറിനെയും വിദ്യാനഗറിൽ യു പി.വി പി നെയും മേൽ പറമ്പിൽ എ.സന്തോഷ് കുമാറിനെയും ബേക്കലിൽ കെ.പി.ഷൈനിനെയും നിയമിച്ചു. അമ്പലത്തറയിൽ ടി.ദാമോദരനെയും ബേഡകത്ത് രജ്ഞിത്ത് രവീന്ദ്രനെയും വെള്ളരിക്കുണ്ടിൽ ടി.കെ.മുകുന്ദനെയും ചിറ്റാരിക്കാലിൽ രാജീവൻ വലിയ വളപ്പിനെയും ചന്തേരയിൽ കെ. പ്രശാന്തിനെയും ആദൂരിൽ സുനു മോനെയും …

കാണാതായ ദമ്പതികൾ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ മരിച്ച നിലയിൽ; മരണം വിഷം കുത്തിവച്ച്

ചാലക്കുടി കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആൻ്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 22-ാം തീയതി ശനിയാഴ്ചയാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയതായും അവിടെ എതോ ജോലിയിൽ കയറിയതായും വിവരമുണ്ടായിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച്ച വിഷം കുത്തിവച്ച് അവശ നിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ …

മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള

ആലപ്പുഴ: കാന്റീനില്‍ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറില്‍ ചത്ത തവള. പുന്നപ്ര മില്‍മയിലെ എന്‍ജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരന് നല്‍കിയ ഊണിലാണ് ചത്തനിലയില്‍ തവളയെ കണ്ടത്. ഇക്കാര്യം ഇയാള്‍ ഉടനെ സാമൂഹികമാധ്യങ്ങളില്‍ പുറത്തുവിട്ടു. വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ഡയറി മാനേജര്‍ കാന്റീന്‍ നടത്തിപ്പുകാരനില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. കാന്റീന്‍ നടത്തിപ്പിനായി പുതിയ കരാര്‍ ക്ഷണിച്ചതായി വിശദീകരിച്ചു. രണ്ടാഴ്ച മുമ്പ് ട്രെയിനില്‍ ആലപ്പുഴയില്‍ നിന്നു തിരൂരിലേക്കു പോകുകയായിരുന്ന യാത്രക്കാരന്‍ വാങ്ങിയ വടയില്‍ ചത്ത തവളയെ കണ്ടെത്തിയതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഷൊര്‍ണൂരിലെ …

ബസ്സിൽ കയറുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പരിചയപ്പെടും; പിന്നെ ഒരേസമയം മൂന്നോ നാലോ പെൺകുട്ടികളോട് പ്രണയം നടിക്കും; പോക്സോ കേസിൽ പിടിയിലായ കണ്ടക്ടറുടെ വശീകരണത്തിൽ കുടുങ്ങിയത് നിരവധി പെൺകുട്ടികൾ

പാലക്കാട്: നിരവധി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച ബസ് കണ്ടക്ടർ ഒടുവിൽ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബ്(25) ആണ് പിടിയിലായത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പ രാതിയിൽ തൃത്താല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പത്തോളം പോക്സോ കേസുകളിൽ പ്രതിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെ ൺകുട്ടികളെ പരിചയപ്പെട്ടുകയാണ് ആദ്യം ചെയ്യുക. തമാശകൾ പറഞ്ഞ് അടുത്തു കൂടി സൗഹൃദത്തിൽ ആക്കും. പിന്നെ പ്രണയം നടിച്ച് പീഡനം. ഒരേ സമയം രണ്ട് സ്കൂ‌ൾ വി ദ്യാർഥിനികളുമായായിരുന്നു ഷിഹാബിന്റെ …

ഹഥ്റാസിലെ പ്രാർത്ഥന യോഗത്തിനിടെ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം 130 ആയി; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ‘സത്സംഗ’ത്തിന്റെ സമാപനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി അർദ്ധ രാത്രിയില്‍ നടക്കുന്ന ഹിന്ദു വിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്. സമീപ ജില്ലകളിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ എത്തിയിരുന്നു. ഇത്രയും പേരെ ഉൾക്കൊള്ളിക്കാനുള്ള ക്രമീകരണം സംഘാടകർ നടത്തിയിരുന്നില്ല. പരിക്കേറ്റവരെ …

ഇരിട്ടിയിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥിനികളെ കാണാതായി

കണ്ണൂർ: പുഴയിൽ ഒഴുക്കിൽപെട്ടു 2 വിദ്യാർ ഥിനികളെ കാണാതായി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ സ്വദേശിനി ഷഹർ ബാന (28), അഞ്ചരക്കണ്ടി സ്വദേശിനി സൂര്യ (21) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. സഹപാഠിയുടെ പടിയൂർ പൂവത്തെ വീട്ടിൽ നിന്നു മൊബൈലിൽ ചിത്രങ്ങളും വീഡിയോവും പകർത്തിയ ശേഷം വാട്ടർ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയിൽ ഇറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ പുഴയിൽ ഒഴുക്കുണ്ടെന്ന് അറിയിച്ചിരുന്നു. പെട്ടെന്ന് രണ്ടുപേരും ഒഴുക്കിൽ പെടുകയായിരുന്നു. ഇത് കണ്ട്സമീപത്തു …

ഭർത്താവിന് ഒപ്പം ബൈക്കിൽ സഞ്ചരിക്കവേ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു; അപകടം നോർത്ത് കോട്ടച്ചേരിയിൽ

കാസർകോട്: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാൽ സ്വദേശി സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ (55 )യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. കാഞ്ഞങ്ങാട് എത്തിയ ദമ്പതികൾ തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിനു പിറകിൽ ബസ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു രക്തം വാർന്ന് പോയിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴി മധ്യേ …

മുതിർന്ന മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ബത്തേരി കുപ്പാടി സ്വദേശി എം.ആർ. സജേഷ് (46) അന്തരിച്ചു. ഇന്ത്യാവിഷൻ, കൈരളി, ന്യൂസ് 18, ആകാശവാണി എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു. കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കാസർകോട് ബ്യൂറോയിലും ജോലി ചെയ്തിരുന്നു. ഭാര്യ: ഷൈമി. ആറാം ക്ലാസ് വിദാർത്ഥിനി ശങ്കരി ഏക മകളാണ്. സംസ്കാരം വയനാട്ടിലെ വീട്ടിൽ.