ഭർത്താവിന് ഒപ്പം ബൈക്കിൽ സഞ്ചരിക്കവേ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു; അപകടം നോർത്ത് കോട്ടച്ചേരിയിൽ

കാസർകോട്: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാൽ സ്വദേശി സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ (55 )യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. കാഞ്ഞങ്ങാട് എത്തിയ ദമ്പതികൾ തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിനു പിറകിൽ ബസ് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു രക്തം വാർന്ന് പോയിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴി മധ്യേ മരിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിരാമനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പള്ളിപ്പുഴ ജ്യോതി നഗറിലെ അംഗനവാടിയിലെ അധ്യാപികയാണ്. മക്കൾ: ശ്രീരാജ്, ശരണ്യ, ശ്രുതി. മരുമക്കൾ: ജയശ്രീ, ബാലചന്ദ്രൻ ബേളന്തടുക്കം, ചന്ദ്രൻ ബേഡകം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page