കരിച്ചേരിയില്‍ പുലിയെന്ന് സമൂഹമാധ്യമത്തില്‍ വ്യാജ പ്രചരണം; കൊഴുപ്പു കൂട്ടാന്‍ കടുവയുടെ വിഡിയോവും

കാസര്‍കോട്: കരിച്ചേരിയിലെ റോഡില്‍ പുലിയെന്ന് സമൂഹമാധ്യമത്തില്‍ വ്യാജ പ്രചരണം. കൊഴുപ്പുകൂട്ടാന്‍ കടുവയുടെ വിഡിയോവും പ്രചരിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി. ഇടുക്കിയില്‍ പുതുവര്‍ഷത്തില്‍ പ്രത്യക്ഷപ്പെട്ട കടുവയുടെ വിഡിയോ ആണ് അതെന്ന് കമന്റുകള്‍ വന്നതോടെ പലരും പോസ്റ്റ് മുക്കി. ശനിയാഴ്ച രാത്രിയിലാണ് കാസര്‍കോട് ജില്ലയിലെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പുലിയെന്ന് വ്യാജ പ്രചരണം വന്നത്. കരിച്ചേരിയിലെ റോഡിലൂടെ നീങ്ങുന്ന പുലി എന്ന രീതിയിലാണ് പ്രചരണം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ വിഡിയോവിലുള്ളത് കടുവയാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയ്ക്ക് …

കുടുംബകോടതിയില്‍ മൂര്‍ഖനെന്തു കാര്യം? ജഡ്ജിയുടെ ചേംബറില്‍ കണ്ടെത്തിയ പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു

കണ്ണൂര്‍: കുടുംബ കോടതിയില്‍ വാദം കേള്‍ക്കെ ജഡ്ജിയുടെ ചേംബറില്‍ മൂര്‍ഖന്‍ പാമ്പ്. കണ്ണൂരിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ജഡ്ജിയുടെ ചേംബറില്‍ മേശയ്ക്കു കീഴിലാണ് പാമ്പിനെ കണ്ടത്.ജഡ്ജി ആര്‍ആര്‍ ബൈജു ആ സമയം കോടതിയിലായിരുന്നു. ഓഫിസ് ജീവനക്കാരും ഡ്രൈവറുമാണു പാമ്പിനെ കണ്ടത്. ഉടന്‍ ജീവനക്കാര്‍ പുറത്തിറങ്ങുകയും ചേംബറിന്റെ വാതിലും ജനലും അടയ്ക്കുകയും ചെയ്തു. തുടര്‍ന്നു ജഡ്ജിയെ വിവരമറിയച്ചു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. റെസ്‌ക്യൂവര്‍ ശ്രീജിത്ത് പാമ്പിനെ പിടികൂടി തളിപ്പറമ്പ് റേഞ്ച് ഓഫിസിലെത്തിച്ചു. രാത്രിയോടെ …

ഭര്‍ത്താവ് ഒരുമാസം മുമ്പ് അപകടത്തില്‍ മരിച്ചു; ദുഖം താങ്ങാനാവാതെ യുവതി തൂങ്ങിമരിച്ചു

കണ്ണൂര്‍: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രന്‍ (31)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീടിന്റെ പിന്‍വശത്തെ ആലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാള്‍ കെട്ടിയാണ് തൂങ്ങി മരിച്ചത്. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബേങ്ക് ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവും ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് തളാപ്പില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്. …

വീട്ടിൽ അതിക്രമിച്ചു കയറി ‘ഉമ്മ’ ചോദിച്ചു; പോക്സോ കേസിൽ 33 കാരന് 22 വർഷം കഠിന തടവും പിഴയും

തൃശൂർ: പോക്സോ കേസിൽ 33 കാരന് കഠിന തടവും പിഴയും. വടക്കേക്കാട് സ്വദേശി കുന്നനെയ്യിൽ ഷെക്കീർ (33)നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 22 വർഷവും മൂന്ന് മാസവും കഠിനതടവും 90 ,500 രൂപ പിഴയുമാണ് ശിക്ഷ. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും …

ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടികൊണ്ടുപോയി; മോചനദ്രവ്യമായി 70,000 രൂപ ആവശ്യപ്പെട്ടു, അന്വേഷണത്തിൽ കുടുങ്ങി; ആസാം സ്വദേശിയായ ട്രാൻസ്ജെൻഡറും കൂട്ടാളിയും അറസ്റ്റിൽ

കൊച്ചി: ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് ഇവർ തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. …

ഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിക്കും തിരക്കും; നാല് കുട്ടികൾ അടക്കം 18 പേർക്ക് ദാരുണാന്ത്യം, അമ്പതിലേറെ പേർക്ക് പരിക്ക്

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ 18 പേര്‍ക്ക് ദാരുണാന്ത്യം. കുംഭമേള നടക്കുന്ന പ്രയാ​ഗ്​രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകള്‍ വൈകിയതോടെയാണ് അനിയന്ത്രിതമായ തിക്കും തിരക്കും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്‍മാരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ വച്ചാണ് മൂന്ന് മരിച്ചത്. ദുരന്തത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ്‌ 14,15 പ്ലാറ്റ്ഫോമുകളിലാണ് തിക്കും …

കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൗക്കി പെരിയടുക്ക പുതിയ വാട്ടർ ടാങ്കിന് സമീപത്തെ പരേതരായ ബട്ടിയൻ ചെട്ടിയരുടെയും ലക്ഷ്മിയുടെയും മകനും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ കുശലൻ (54) ആണ് മരിച്ചത്. താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വെള്ളിയാഴ്ച വൈകുന്നേരം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം പാറക്കട്ട പൊതുശ്മശാനത്തിൽ നടന്നു.സഹോദരങ്ങൾ: ദാമു, ഇന്ദിര, സുജാത, ഉമേശൻ.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു, റിമാന്റിൽ

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫാഷൻ ഗോൾഡ് തട്ടിപ്പ് സംഭവത്തിൽ നേരത്തെ …

പ്ലസ് വൺ വിദ്യാർഥി സ്കൂളിനുള്ളിൽ ജീവനൊടുക്കിയ സംഭവം; ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: പരുത്തിപ്പളളി ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. ജെ സനലിനെ അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടറിന്റെയും പ്രിൻസിപ്പലിന്റെയും റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാട്ടാക്കട കുറ്റിച്ചലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെ സ്കൂളിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.ക്ലർക്കുമായുണ്ടായ തർക്കമാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രൊജക്ട് റിപ്പോർട്ടിൽ …

ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു; രക്ഷിക്കാനിറങ്ങിയ വിദേശ പൗരന്‍ ഐസിയുവില്‍

തിരുവനന്തപുരം: കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന യുവതിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കടലില്‍ കുളിക്കാനിറങ്ങിയ ബ്രിജിത്ത് ഷാര്‍ലറ്റ് ശക്തമായ തിരയിലകപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തില്‍പ്പെട്ടത്. ഷാര്‍ലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഈമാസം അഞ്ചുമുതല്‍ ആഴിയിലെ റിസോര്‍ട്ടില്‍ …

കാസര്‍കോട് നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച; മോട്ടോര്‍ അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയി

കാസര്‍കോട്: ബാങ്ക് റോഡിലെ കൃഷ്ണ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തില്‍ മോഷണം. അറുപതിനായിരം വില വരുന്ന രണ്ട് ഇലക്ടിക്കല്‍ മോട്ടോര്‍, വാട്ടര്‍ ടാങ്ക്, പി വി സി പൈപ്പുകള്‍, ഇരുമ്പ് സ്റ്റാന്റ് എന്നിവ മോഷണം പോയി. വ്യാപാരം നടത്തുന്ന കാഞ്ഞങ്ങാട് സ്വദേശി രാധാകൃഷ്ണന്റെ പരാതിയില്‍ പ്രണവ് ആള്‍വയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരേ പരാതി നല്‍കി. ഈമാസം 13 ന് രാത്രിയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

17 വര്‍ഷത്തിന് ശേഷം ബി.എസ്.എന്‍.എല്‍ ലാഭത്തില്‍; 262 കോടി രൂപയുടെ നേട്ടം

ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തിലെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 262 കോടി രൂപയുടെ ലാഭം റിപ്പോര്‍ട്ട് ചെയ്തു. 2007ന് ശേഷം ബിഎസ്എന്‍എല്ലിന്റെ ലാഭത്തിലേക്കുള്ള ആദ്യ തിരിച്ചുവരവ് കൂടിയാണിത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സാമ്പത്തിക നഷ്ടത്തില്‍ ഉഴറുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഇതൊരു സുപ്രധാന നേട്ടമാണ്. നവീകരണം, നെറ്റ്വര്‍ക്ക് വിപുലീകരണം തുടങ്ങിയവയ്ക്ക് പിന്നാലെ വരുമാനം ഉയര്‍ന്നതും ചെലവ് കുറയ്ക്കല്‍ നടപടികളുമാണ് ലാഭം നേടാന്‍ കാരണമായത്. മാര്‍ച്ച് …

നഴ്‌സിംഗ് കോളേജിലെ റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം: നഴ്‌സിംഗ് കോളേജിലെ റാഗിങ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ വരുന്നു. റാഗിങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനിച്ചു. റാഗിങ് പ്രതികളായ വിദ്യാര്‍ഥികളായ സാമൂവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കെതിരെയാണ് കേരളാ നഴ്‌സിങ് കൗണ്‍സില്‍ നടപടി. പ്രതികളുടെ തുടര്‍പഠനം വിലക്കും. ഇതിനിടെ ഹോസ്റ്റലില്‍ ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും കല്ല് അടക്കമുള്ള വസ്തുക്കള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ഉള്‍പ്പെടെ അഞ്ച് …

മുളിയാറിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മുളിയാറിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ഇരിയണ്ണിയിലെ ശങ്കരന്‍ പൂവാള(62)ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബാങ്ക് ഡയറക്ടര്‍ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയിരുന്നു. ഏറെ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. പിന്നീട് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്. പരേതരായ കൊച്ചുവിന്റെയും അക്കുവിന്റെയും മകനാണ്. ചന്ദ്രന്‍ ഏക സഹോദരന്‍. ശനിയാഴ്ച …

മാനടുക്കത്ത് വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ബളാന്തോട് മാനടുക്കത്ത് വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മാനടുക്കം കാവടിയില്‍ വീട്ടില്‍ പരേതനായ ചന്ദ്രകലാധര കുറുപ്പിന്റെ ഭാര്യ രത്നമ്മ(86) ആണ് ബളാന്തോട്ടിലെ വീട്ടുകിണറില്‍ മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്.രാജപുരം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. മക്കള്‍: ചന്ദ്രിക, രാജു കാവടിയില്‍, ലക്ഷ്മണന്‍.മരുമക്കള്‍: കെ.കുഞ്ഞമ്പുനായര്‍, മണിയമ്മ, സുനിത.

മഹാകുംഭമേളയ്ക്ക് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു; 10 പേര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

മിര്‍സപൂര്‍: പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്ക് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബലറോ കാര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 19 പേര്‍ക്ക പരിക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന 10 പേരാണ് മരിച്ചത്.ഛത്തീസ്ഗഡി കോര്‍ബ ജില്ലയില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. ഛത്തീസ്ഗഡില്‍ നിന്ന് പ്രയാഗ്രാജിലേക്ക് മഹാകുംഭത്തിനായി പോകുകയായിരുന്ന കാര്‍. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മേജ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രയാഗ്രാജ്-മിര്‍സാപൂര്‍ ഹൈവേയിലാണ് അപകടമുണ്ടായത്.മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്ന 19 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. കാര്‍ പൂര്‍ണമായും …

കൊടക്കാട്ട് നഴ്‌സിനെ വീട്ടിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നഴ്സിനെ വീട്ടിലെ ബാത്തുറൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട് പടിഞ്ഞാറേക്കര സ്വദേശിയും വിമുക്തഭടനുമായ ബാലന്റെ മകള്‍ വിന്യാ ബാലനാ(30)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്റൂമില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. എസ്ബിഐ ബാങ്ക് മാനേജര്‍ സനല്‍ ആണ് ഭര്‍ത്താവ്. …

കടമ്പാറില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് സ്വര്‍ണ്ണമാലയും പണവും ഫോണും തട്ടിയെടുത്ത സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

കാസര്‍കോട്: മഞ്ചേശ്വരം കടമ്പാര്‍, അരിമലയില്‍ യുവാവിനെ അക്രമിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് സ്വര്‍ണ്ണമാലയും പണവും ഫോണും തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കടമ്പാര്‍ സ്വദേശികളായ ശ്രാവണ്‍, അജിത്ത്, പാച്ചു, പ്രജാച്ചു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, തട്ടിക്കൊണ്ടുപോകല്‍, അക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഈമാസം 13 രാത്രി 9.30 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ വീരനഗറില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി …