കടമ്പാറില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് സ്വര്‍ണ്ണമാലയും പണവും ഫോണും തട്ടിയെടുത്ത സംഭവം; അഞ്ചുപേര്‍ക്കെതിരേ കേസ്

കാസര്‍കോട്: മഞ്ചേശ്വരം കടമ്പാര്‍, അരിമലയില്‍ യുവാവിനെ അക്രമിച്ച് ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് സ്വര്‍ണ്ണമാലയും പണവും ഫോണും തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കടമ്പാര്‍ സ്വദേശികളായ ശ്രാവണ്‍, അജിത്ത്, പാച്ചു, പ്രജാച്ചു, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, തട്ടിക്കൊണ്ടുപോകല്‍, അക്രമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഈമാസം 13 രാത്രി 9.30 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ വീരനഗറില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും 12,000 രൂപ അടങ്ങിയ പഴ്സും മൊബൈല്‍ ഫോണും കൈക്കലാക്കി അക്രമികള്‍ രക്ഷപ്പെട്ടുവെന്നാണ് കേസ്. കടമ്പാര്‍ സ്വദേശിയായ എ പ്രവീണ്‍ (32) ആണ് അക്രമത്തിനു ഇരയായത്. അരിമലയില്‍ നില്‍ക്കുന്നതിനിടയില്‍ കാര്‍, ഓട്ടോ, ബൈക്ക് എന്നിവയിലെത്തിയ ഒരു സംഘം ആള്‍ക്കാര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രവീണ്‍ പൊലീസിന് നല്‍കിയ മൊഴി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page