മുളിയാറിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മുളിയാറിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ഇരിയണ്ണിയിലെ ശങ്കരന്‍ പൂവാള(62)ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബാങ്ക് ഡയറക്ടര്‍ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയിരുന്നു. ഏറെ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. പിന്നീട് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്. പരേതരായ കൊച്ചുവിന്റെയും അക്കുവിന്റെയും മകനാണ്. ചന്ദ്രന്‍ ഏക സഹോദരന്‍. ശനിയാഴ്ച രാവിലെ മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ പൊതുദര്‍ശത്തിന് വച്ചു. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് എ ആശാലതയുടെ മരണം; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി, അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഡി.എമ്മിന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
Scroll to top

You cannot copy content of this page