മഹാകുംഭമേളയ്ക്ക് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു; 10 പേര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

മിര്‍സപൂര്‍: പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്ക് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബലറോ കാര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 19 പേര്‍ക്ക പരിക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന 10 പേരാണ് മരിച്ചത്.
ഛത്തീസ്ഗഡി കോര്‍ബ ജില്ലയില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്. ഛത്തീസ്ഗഡില്‍ നിന്ന് പ്രയാഗ്രാജിലേക്ക് മഹാകുംഭത്തിനായി പോകുകയായിരുന്ന കാര്‍. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മേജ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രയാഗ്രാജ്-മിര്‍സാപൂര്‍ ഹൈവേയിലാണ് അപകടമുണ്ടായത്.
മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.
അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്ന 19 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. രാത്രിയില്‍ ബൊലേറോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ഗുരുതരമായി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി യോഗി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page