നഴ്‌സിംഗ് കോളേജിലെ റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം: നഴ്‌സിംഗ് കോളേജിലെ റാഗിങ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ വരുന്നു. റാഗിങ് കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ തുടര്‍ പഠനം തടയാന്‍ നഴ്‌സിങ് കൗണ്‍സില്‍ തീരുമാനിച്ചു. റാഗിങ് പ്രതികളായ വിദ്യാര്‍ഥികളായ സാമൂവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കെതിരെയാണ് കേരളാ നഴ്‌സിങ് കൗണ്‍സില്‍ നടപടി. പ്രതികളുടെ തുടര്‍പഠനം വിലക്കും. ഇതിനിടെ ഹോസ്റ്റലില്‍ ശാരീരിക പീഡനത്തിനായി ഉപയോഗിച്ച കോമ്പസും ഡമ്പലും കല്ല് അടക്കമുള്ള വസ്തുക്കള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്‍ ഉള്‍പ്പെടെ അഞ്ച് അധ്യാപകരുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ വെളളിയാഴ്ച രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുലേഖ എ.ടി., അസി. വാര്‍ഡന്റെ ചുമതലയുള്ള അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. റാഗിങ്ങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടിയുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page