ചാലിങ്കാൽ ബസ് അപകടം; പരിക്കേറ്റ ബസ് ഡ്രൈവർ മരണപ്പെട്ടു

കാസർകോട്: ദേശീയപാത ചാലിങ്കാൽ ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. മധുർ സ്വദേശി ചേതൻ കുമാർ(37) ആണ് മരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മംഗളൂരുവിൽ നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്നു മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ടോൾ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ നിന്നുമാണ് ബസ് താഴേക്ക് …

ഗൾഫിൽ പോകുന്നതിനു മുമ്പായി സുഹൃത്തുക്കൾക്ക് മദ്യ സൽക്കാരം; കുടിച്ച് പൂസായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്ക്

മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തൃശൂർ പുള്ളിലാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി വിശാൽ, പുള്ള് സ്വദേശി സുഹാസ്, നാട്ടിക സ്വദേശി റോഷൻ എന്നിവർക്കാണ് വെട്ടേറ്റത്. വിശാലിന് കഴുത്തിലും മറ്റു രണ്ടു പേർക്ക് ഷോൾഡറിലും തലയിലുമാണ് വെട്ടേറ്റത്. ഗൾഫിലേക്ക് പോകുന്ന സുഹൃത്തിൻ്റെ വീട്ടിലെത്തിയ തായിരുന്നു പത്തിലധികം സുഹൃത്തുക്കൾ. മദ്യപാനത്തിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടാ വുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിച്ചു. അതിനിടെ ഒരാൾ കത്തിയെടുത്ത് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ചവർക്കും പരിക്കേറ്റു.അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. …

റേഷൻ കാർഡ് മസ്റ്ററിംഗ്: റേഷൻ കട ജീവനക്കാരന് മദ്യക്കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു

ആലപ്പുഴ: സർക്കാരിന്റെ റേഷൻ കാർഡ് മസ്റ്ററിങ് കളിയിൽ റേഷൻകട ജീവനക്കാരന്റെ തലയ്ക്ക് മദ്യക്കുപ്പി കൊണ്ട് അടിയേറ്റു. മാന്നാർ കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ 59ാംനമ്പർ റേഷൻകട ജീവനക്കാരൻ ശശിധരൻ നായർക്കാ(59)ണ് മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിയേറ്റത്. സംഭവത്തിൽ സനൽ എന്നയാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. മസ്റ്ററിങ്ങും റേഷനും ഇല്ലാതായതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം ആണ് സംഘട്ടനത്തിൽ കലാശിച്ചതെന്ന് പറയുന്നു.വെളളിയാഴ്ച നാലുമണിക്ക് റേഷൻകട തുറന്ന് ഏതാനും മഞ്ഞ കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്തുകൊണ്ടിരുന്നപ്പോൾ പിങ്ക് …

ലോക്സഭാ തെരഞ്ഞെടുപ്പ്; കാസർകോട് ജില്ലയിൽ 12,559 കന്നിവോട്ടര്‍മാര്‍; പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും

കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍. 6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്‍മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്‍മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരുമായി 1772 കന്നി …

Election votters list kasargod

ലോകസഭാ തെരഞ്ഞെടുപ്പ്;കാസർകോട് ജില്ലയിൽ 12,559 കന്നിവോട്ടര്‍മാര്‍; മണ്ഡലത്തിൽ ആകെ 14,19,355 കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും കാസർകോട്: ഏപ്രിൽ 26നു നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 14,19,355 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍.6,367 പുരുഷന്‍മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 …

ലോകസഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്

കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നടപടി വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു. വോട്ടെടുപ്പ് …

13 കാരനു ലഹരി നൽകി പീഡനം; 30 കാരനു 73 വർഷം കഠിന തടവും പിഴയും

കൊല്ലം: 13 കാരനെ മയ്ക്കു മരുന്നു നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 30 കാരനെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി 73 വർഷം കഠിനതടവും 3.6 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നേമുക്കാൽ വർഷം അധിക തടവ് അനുഭവിക്കണം.അടൂർ മറ്റക്കാട് മുരുപ്പെൽ യേശു എന്ന വിൽസനെയാണ് കോടതി ശിക്ഷിച്ചത്. 2019 മുതൽ 2022 വരെയാണ് വിൽസൻ കുട്ടിയെ പീഡനത്തിനു വിധേയനാക്കിയത്. നാലാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പീഡിപ്പിക്കുകയായിരുന്നുവത്രെ. ഇപ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി എക്സൈസിൻ്റെ …

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

ബംഗളൂരു : ബിജെപിയുടെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യദിയൂരപ്പ (81) ക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സദാശിവ നഗർ പൊലീസ് വ്യാഴാഴ്ച രാത്രിയിലാണ് കേസെടുത്തത്. ഒരു 17 കാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ്. പോക്സോയ്ക്കു പുറമെ ഐ.പി.സി-354 എ വകുപ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണു മാതാവും മകളും സ്റ്റേഷനിലെത്തി പരാതി നൽകിയത്. രാത്രിതന്നെ കേസെടുത്തെന്നു പൊലീസ് അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് ലൈംഗിക പീഡനമുണ്ടായതെന്നു പരാതിയിൽ പറഞ്ഞു. …

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഏറ്റവുമധികം സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി; അദാനി, റിലയൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോണ്ട് സ്വീകരിച്ച വ്യക്തികളുടെ പേരും ലഭിച്ച പാർട്ടിയുടെ പേരുമാണ് പ്രസിദ്ധീകരിച്ചത്. 2019 ഏപ്രിൽ 12നാണ് ബി.ജെ.പി ആദ്യമായി ബോണ്ട് പണമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. രാഷ്ട്രീയപാർട്ടികൾക്ക് പണം നൽകിയതിൽ രാജ്യത്തെ വൻകിട കമ്പനികളുമുണ്ട്. ഐ.ടി.സി എയർടെൽ, സൺഫാർമ, ഇൻഡിഗോ എം.ആർ.എഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, ഡി.എൽ.എഫ്, അംബുജാ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്നാണ് ഇലക്ഷൻ …

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു: നടപടി ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ

ന്യൂഡൽഹി: കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. നാളെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും