14 കാരിയെ കടത്തിക്കൊണ്ടുവന്ന് പീഡനം; നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിയും മര്‍ദ്ദനവും; പോക്‌സോ കേസില്‍ അസം സ്വദേശിയായ 20 കാരന്‍ പിടിയില്‍

കോഴിക്കോട്: 14 കാരിയെ പീഡിപ്പിച്ച അസം സ്വദേശി ഗൊളാബ് ഹുസൈനെ (20) വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ അസം സ്വദേശിനിയെ ജനുവരിയില്‍ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍നിന്നും കടത്തിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. പ്രതിയുടെ മുക്കത്തുള്ള താമസ സ്ഥലത്തായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകള്‍ അവളുടെ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്താണ് പീഡനം. ഈ മാസം 23ന് കോഴിക്കോടുള്ള മറ്റൊരു താമസസ്ഥലത്തേക്ക് കൊണ്ടുവന്ന് പെണ്‍കുട്ടിയെ മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇതോടെയാണ് യുവാവിന്റെ ബ്ലാക് മെയിലിങ് പുറത്തായത്. വിവരം അറിഞ്ഞ പൊലീസ് കേസെടുക്കുകയായിരുന്നു. ആറാം ഗെയ്റ്റിന് സമീപത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page