മംഗളൂരുവിൽ നിന്ന് ഓട്ടോയിൽ മദ്യ കടത്ത്; 172 ലിറ്റർ കർണാടക നിർമ്മിത മദ്യവുമായി രണ്ട് യുവാക്കൾ ആരിക്കാടിയിൽ പിടിയിലായി

കാസർകോട്: മംഗളൂരുവിൽ നിന്ന് ഓട്ടോയിൽ കാസർകോട്ടേക്ക് 172.8 ലിറ്റർ മദ്യം കടത്തിയ രണ്ട് യുവാക്കൾ കുമ്പള ആരിക്കാടിയിൽ പിടിയിലായി. കൊല്ലങ്കാനയിൽ താമസിക്കുന്ന ഗണേഷ് ( 39), ബേള വിഷ്ണു നഗർ സ്വദേശി രാജേഷ് (45) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 6 മണിയോടെ കാസർകോട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജെ ജോസഫും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മദ്യ കടത്ത് പിടികൂടിയത്. സംശയം തോന്നിയ ഓട്ടോ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ 180 മില്ലി ലിറ്ററിന്റെ 720 ടെട്രാ പാക്കറ്റ് മദ്യവും, 90 മില്ലി ലിറ്ററിന്റെ 480 ടെട്രാ പാക്കറ്റ് മദ്യവും കണ്ടെടുത്തി. ഡ്രൈ ഡേയിൽ വിൽപ്പനക്ക് കൊണ്ടുവരുന്ന മദ്യമാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തൊണ്ടി സാധനങ്ങളും പ്രതികളെയും തുടർനടപടികൾക്കായി കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.  ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ  പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്മാരായ അജീഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ മഞ്ജുനാഥൻ വി, മോഹന കുമാർ, രാജേഷ് പി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page