കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പഴയങ്ങാടി(കണ്ണൂര്‍): കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെറുതാഴം പടന്നപ്പുറം സ്വദേശി പി.വി അശ്വിന്‍(21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9 മണിയോടെ അടുത്തില എരിപുരം ചെങ്ങല്‍ എല്‍.പി.സ്‌കൂളിന് സമീപമാണ് അപകടം. പഴയങ്ങാടിയില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയില്‍ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിന്‍ചക്രം കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പടന്നപ്പുറത്തെ സതീശന്റെയും റിജയുടെയും മകനാണ്. സഹോദരന്‍: അഖില്‍.

വിദ്വേഷ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് പ്രവർത്തകനെ പുറത്താക്കി;മുദ്രാവാക്യം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതൃത്വം

കാഞ്ഞങ്ങാട് : മതസൗഹാർദ്ദം തകർക്കുന്ന  വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവർ‍ത്തകനെ പുറത്താക്കി യൂത്ത് ലീഗ്. കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുൾ സലാമിനെയാണ് യൂത്ത് ലീഗിൽ നിന്ന് പുറത്താക്കിയത്.  മണിപ്പൂർ വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ‘അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തി’ക്കുമെന്ന് ആഹ്വാനം ചെയ്യുമെന്നായിരുന്നു മുദ്രാവാക്യം. ഇത് ഒരു കൂട്ടം പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പ്രവർത്തകനെ പുറത്താക്കിയത്. വിദ്വേഷ പ്രചരണം …

മണിപ്പൂർ വിഷയത്തിലെ മൗനം ;  കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയ നോട്ടീസ്

ന്യൂഡൽഹി : മണിപ്പൂർ കലാപ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്ത സാഹചര്യത്തിൽ പതിനെട്ടാം അടവുമായി പ്രതിപക്ഷം.സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. മുതിർന്ന കോൺഗ്രസ്സ് എം.പി ഗൗരവ് ഗോഗൊയ് ആണ് നോട്ടീസ് നൽകിയത്. സഭാ ചട്ടം 198 ബി പ്രകാരം ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. 50 പേർ പ്രമേയത്തെ അംഗീകരിച്ചാൽ  പ്രമേയം ചർച്ചക്കെടുക്കാൻ സ്പീക്കർ സമയവും തിയ്യതിയും നിശ്ചയിക്കും. മണിപ്പൂരിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കിയിരുന്നു. ചർച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തര …

കണക്കുകള്‍ ചെയ്യാനാവുന്നില്ലെന്ന് വിദ്യാര്‍ഥിനി ആവര്‍ത്തിച്ചുപറഞ്ഞു; കുട്ടിയെ ചൂരല്‍ കൊണ്ടടിച്ച അധ്യാപകന്റെ പണിപോയി, ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും അധ്യാപകര്‍ക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

പത്തനംതിട്ട : ഇടയാറന്‍മുളയില്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എസിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എ ഇ ഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഗുരുക്കന്‍കുന്ന് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ ഗണിതശാസത്ര അധ്യാപകനായ ബിനുവിനെ ചൊവ്വാഴ്ച വൈകീട്ട് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കണക്ക് ചെയ്യാത്തതില്‍ പ്രകോപിതനായി …

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടേ മൈക്കിന്റെ ശബ്ദം തടസപ്പെട്ടു, സ്വമേധയാ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് സ്വമേധയാ കേസെടുത്ത് പോലീസ്. അതേസമയം കേസെടുത്തത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്ക് ഉടമകളുടെ സംഘടനയും രംഗത്തെത്തി.തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ അല്‍പ്പനേരം ശബ്ദം തടസപ്പെട്ടത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. മൈക്ക്, …

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അമ്മയും രണ്ടു കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്∙ ചിറ്റിലഞ്ചേരി മേലാർകോട് മലക്കുളം കീഴ്പാടത്ത് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ വീണു മരിച്ച നിലയിൽ. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമൽ(10 മാസം) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂർ അഗ്നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത് മൂവരെയും കാണാനില്ലെന്നറിയിച്ച് എത്തുമ്പോഴാണ് ബന്ധുക്കൾ വിവരമറിയുന്നത്. അസ്വാഭാവിക …

പ്രതിഷേധം ഫലം കണ്ടു;തൃക്കണ്ണാട് അടിയന്തിര സംരക്ഷണ പ്രവൃത്തിക്ക് തുടക്കം

കാസർകോട്: കടൽഭിത്തി തകർന്നതിനെ തുടർന്ന് മത്സ്യതൊഴിലാളികൾ പ്രതിഷേധം ഉയർത്തിയ കാസർകോട് തൃക്കണ്ണാട് കടപ്പുറത്ത് അടിയന്തിര കടൽ ഭിത്തി സംരക്ഷണ പ്രവൃത്തി തുടങ്ങി.  മേജർ ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിലാണ്  കടൽഭിത്തി സംരക്ഷണ പ്രവൃത്തി ആരംഭിച്ചത്.ജില്ലാ കലക്ടർ കെ. ഇമ്പശേഖരന്‍റെ സന്ദർശനത്തിന് പിന്നാലെയാണ് കടൽഭിത്തി സംരക്ഷണ പ്രവർത്തനം തുടങ്ങിയത്. 20 ലക്ഷം രൂപ ചിലവിട്ട് ഒരു മാസം മുൻപ് ഇവിടെ സ്ഥാപിച്ച ജിയോബാഗ് സംരക്ഷണ ഭിത്തികൾ കഴിഞ്ഞ ദിവസം കടലെടുത്തിരുന്നു.കടൽക്ഷോഭം തടയുന്നതിന് ശാശ്വത സംരക്ഷണ ഭിത്തിവേണമെന്നാവശ്യപ്പെട്ടാണ് മത്സ്യതൊഴിലാളികൾ സംസ്ഥാന പാത …

അനധികൃതമായി  സൂക്ഷിച്ച വന്യമൃഗങ്ങളുടെ കൊമ്പുകൾ വനം വകുപ്പ് പിടികൂടി ; പിടിച്ചെടുത്തത് മാൻ കൊമ്പും, കാട്ടുപോത്തിന്‍റെ കൊമ്പും; പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് ചെറുകുളം കോട്ടുപാടത്ത് വാടകക്ക് താമസിക്കുന്ന ധനമഹേഷ് എന്നയാളുടെ  വീട്ടിൽ നിന്നും കാട്ടുപോത്തിന്റെ കൊമ്പുകളും, മലമാനിന്റെ കൊമ്പും, പവിഴപ്പുറ്റും നാടൻ തോക്കിന്റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടി. കോഴിക്കോട് ഫ്ളയിങ്ങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാൻ കൊമ്പുകളും പവിഴപ്പുറ്റ് അടക്കമുള്ള അമൂല്യ വസ്തുക്കളും പിടിച്ചെടുത്തത്. വന്യജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെച്ചതിന് 1972 ലെ വന്യജീവി സംരക്ഷണ നിയമം  പ്രകാരം കേസ്സെടുത്തു.. …

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടകേസ്    നൽകി കെ.സുധാകരൻ;  കേസ് മോൻസൺ മാവുങ്കൽ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ

എർണാകുളം: എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ, ദേശാഭിമാനി പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ടക്കേസ് നല്‍കിയത്. മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത്  വീട്ടിൽ  കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. ദേശാഭിമാനി  വാർത്തയെ അടിസ്ഥാനമാക്കിയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടിയുടെ ആരോപണം.കേസ് സിജെഎം കോടതി നാളെ പരിഗണിക്കും. ഇതില്‍ …

തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക തോട്ടിൽ വീണു മരിച്ചു

തളിപ്പറമ്പ്: പട്ടുവത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാലത്തില്‍ നിന്നും തോട്ടിലേക്ക് വീണു മരിച്ചു.അരിയിലെ കള്ളുവളപ്പില്‍ നാരായണി (73) ആണ് മരിച്ചത്. ചൊവാഴ്ച്ച രാവിലെ വയലില്‍ പണിക്ക് പോകുമ്പോള്‍ വീട്ടിന് സമീപത്തെ തോട് മുറിച്ചുകടക്കുന്നതിനിടയില്‍ മരപാലത്തില്‍ നിന്നും വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. കൂടെ പണിയെടുക്കുന്നവര്‍ നാരായണിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പാലത്തിന് സമീപം കുടയും ചെരിപ്പും കണ്ടെത്തിയത്. നിറയെ വെള്ളമുള്ള തോട്ടില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. തളിപ്പറമ്പ് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …

വീട്ടിലിരുന്നു പാര്‍ട്ട് ടൈം ജോലി ചെയ്യാം, ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്റെ വാഗ്ദാനത്തില്‍ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്റെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനത്തില്‍ കുടുങ്ങി യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. മട്ടന്നൂര്‍ മരുതായി സ്വദേശിയായ നാല്‍പത്തിയൊന്നുവയസുകാരനാണ് ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോം വഴിയുളള പാര്‍ട്ട് ടൈംജോലി വാഗ്ദാനത്തില്‍ കുടുങ്ങി 4,17,483 രൂപനഷ്ടമായത്. സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാമിലൂടെയാണ് തട്ടിപ്പ് സംഘങ്ങള്‍ ഉദ്യോഗാര്‍ഥികളെ കുടുക്കുന്നത്. പാര്‍ട്ട് ടൈം ജോലി ചെയ്തു പണം സമ്പാദിക്കാമെന്ന് യുവാവിനെ പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. ജൂലായ് 13ന് രാവിലെ മുതല്‍ 17വരെ വിവിധ അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്. ടെലഗ്രാം ആപ്പ് …

യമുനാ നദിയിലെ ഡോള്‍ഫിനെ വലയിട്ട് പിടിച്ചു, ദൃശ്യം വൈറലായി, കറിവച്ചു കഴിച്ച മല്‍സ്യത്തൊഴിലാളികള്‍ക്കെതിരേ കേസ്

ഡല്‍ഹി: യമുനാ നദിയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാചകം ചെയ്ത് കഴിച്ചതിന് നാല് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്. ജൂലൈ 22ന് ഉത്തര്‍പ്രദേശിലെ നസീര്‍പൂരിലാണ് സംഭവം. ഡോള്‍ഫിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മല്‍സ്യബന്ധനത്തിനിടെ ലഭിച്ച ഡോള്‍ഫിനെ തോളിലേറ്റി ഇവര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയും പാചകം ചെയ്ത് കഴിക്കുകയുമായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ കൊണ്ടുപോകുന്നത് വഴിയാത്രക്കാര്‍ ഫോണില്‍ പകര്‍ത്തിയതായി ചെയില്‍ ഫോറസ്റ്റ് റേഞ്ചര്‍ പറഞ്ഞു. …

പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരത്തിന് യു.ഡി.എഫ് തയ്യാറെന്ന് വി.ഡി സതീശൻ;ഉമ്മൻചാണ്ടിയെ ജീവിത സായാഹ്നത്തിൽ പുകമറയിൽ നിർത്തി അപമാനിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരം നേരിടാൻ കോണ്‍ഗ്രസും യു.ഡി.എഫും തയാറാണെന്ന് വി‍.ഡി സതീശൻ. ആരുടെയും ഒരു ഔദാര്യവും വേണ്ടെന്നും 53 കൊല്ലം ഉമ്മന്‍ ചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മാനം കാക്കാൻ  കോൺഗ്രസ്സ് മത്സരിക്കുമെന്നും സതീശൻ വ്യക്തമാക്കി.രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് വിധേയനായ ആളാണ് ഉമ്മന്‍ ചാണ്ടി.സോളാര്‍ കേസില്‍ മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു കുറ്റവും കണ്ടെത്താനായില്ല. സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും അദ്ദേഹം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ …

ജോലികഴിഞ്ഞു വരികയായിരുന്ന വീട്ടമ്മയെ സ്‌കൂട്ടറില്‍നിന്നും തള്ളിയിട്ടു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു, സിസിടിവിയില്‍ കുടുങ്ങിയ 21 കാരന്‍ പിടിയില്‍

കണ്ണൂര്‍: മയ്യിലില്‍ വീട്ടമ്മയെ സ്‌കൂട്ടറില്‍നിന്നും തള്ളിയിട്ടു മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ മുണ്ടേരി സ്വദേശി ചാപ്പ കെപി ഹൗസില്‍ അജ്‌നാസിനെ (21)യാണ് മയ്യില്‍ പോലീസ് പിടികൂടിയത്. ഈ മാസം 20 നു കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം.സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയപ്പോള്‍ പിറകില്‍ ബൈക്കില്‍ വരികയായിരുന്ന പ്രതി സ്‌കൂട്ടി തള്ളിവിഴ്ത്തി വീട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് പോലീസില്‍ വിവരമറിയിച്ചു. മയ്യില്‍ പോലീസ് …

കാലവർഷം അതിശക്തം; 15 സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം; കേരളത്തിലും കനത്തമഴ; ഒരു മരണം മൂന്ന് പേരെ കാണാതായി

തിരുവനന്തപുരം: രാജ്യത്തൊട്ടാകെ കാലവർഷകെടുതികൾ തുടരുന്നു. 15 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പ്രഖ്യപിച്ചു. കാലവർഷകെടുതിയിൽ വ്യാപക നാശനഷ്ടമാണ് ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുപിയിൽ മഴക്കെടുതിയിൽ 7 പേർ മരിച്ചു. ഹിമാചൽ പ്രദേശിലും  പ്രളയക്കെടുതിക്ക് ശമനമില്ല. സംസ്ഥാനത്തും മഴദുരിതം തുടരുകയാണ്. മലയോര മേഖലകളിലും തീരദേശത്തുമാണ് കൂടുതൽ മഴക്കെടുതി ഉണ്ടായിട്ടുള്ളത്. കണ്ണൂർ പട്ടുവത്ത് തോട്ടിൽ വീണ് വൃദ്ധ മരിച്ചു.അരിയിൽ നാരായണി ആണ് മരിച്ചത്. തിരുവനന്തപുരത്ത് തുമ്പയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. വയനാട് അമ്പലവയലില്‍ ഒരു വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ കാണാതായിട്ടുണ്ട്‌. …

മൊഗ്രാലില്‍ വീണ്ടും തെരുവുനായക്കളുടെ ആക്രമണം, അഞ്ചു ആടുകളെ കടിച്ചു കൊന്നു

കുമ്പള: മൊഗ്രാലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വീണ്ടും രൂക്ഷമായി. അഞ്ച് ആടുകളെ കൂടി നായ്ക്കള്‍ കടിച്ചു കൊന്നു. ചളിയംകോട് റോഡിലെ മുഹമ്മദിന്റെ ആടുകളെയാണ് കൊന്നത്. ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ ആക്രമണ സംഭവം നടന്നത്. വീടിനോട് ചേര്‍ന്ന് കൂട്ടില്‍ കയറിയാണ് ആടുകളെ കടിച്ചു കൊലപ്പെടുത്തിയത്. ആടുകളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ ഓടിയെത്തി കൂട് തുറന്ന് നോക്കുമ്പോഴേയ്ക്കും ആടുകളെല്ലാം കടിച്ചുകൊലപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഒന്നരമാസത്തിനിടെ തെരുവ് നായ്ക്കള്‍ നിരവധി തവണയാണ് മൊഗ്രാല്‍, ബദ്രിയ്യനഗര്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയത്. നേരത്തെ …

പിതാവ്‌ മകളെ പീഡിപ്പിച്ചുവെന്ന കേസ്;പുനരന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

കാസര്‍കോട്‌: പതിനാറുകാരിയായ മകളുടെ പരാതി പ്രകാരം പിതാവിനെതിരെ രജിസ്റ്റര്‍ ചെയ്‌ത പോക്‌സോ കേസിൽ പുനരന്വേഷണം നടത്തി വ്യക്തത വരുത്തുവാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സബ്‌ഡിവിഷന്‍ പരിധിയിലെ ഒരു പൊലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ്‌ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന് നിർദേശം നൽകിയത്.തന്നെ പിതാവ്‌ പീഡിപ്പിക്കുന്നുവെന്നാണ്‌ പെണ്‍കുട്ടി പരാതി നല്‍കിയത്‌. ഇത്‌ അനുസരിച്ച്‌ പോക്സോ  കേസ് ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റു ചെയ്‌ത്  ജയിലിലടക്കുകയും ചെയ്‌തു. എന്നാല്‍ നിരപരാധിയാണെന്നും മകളെ ഗുണദോഷിച്ചതിന്റെ വിരോധത്തില്‍ തനിക്കെതിരെ വ്യാജ …

യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കൂടുതല്‍ കേസ്, ഭര്‍ത്താവും വീട്ടുകാരും ഒളിവില്‍

കൽപ്പറ്റ: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛന്‍ ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ്. അതേ സമയം ഭര്‍ത്താവും വീട്ടുകാരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍ അന്വേഷണം ഏറ്റടുത്തതോടെയാണ് നടപടി വന്നത്. നേരത്തെ ദര്‍ശനയുടെ ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ പോലീസ് വിശദമായി മൊഴി എടുത്തിരുന്നു.ഗര്‍ഭഛിദ്രത്തിന് …