സൗത്ത് കൊറിയയില്‍ നടക്കുന്ന ലോക സ്‌കൗട്ട് ജാംബോരി ക്യാമ്പില്‍ പങ്കെടുക്കാന്‍ കാസര്‍കോട് സ്വദേശിനി യവനികയും
കുമ്പള: 25-ാമത് ലോക സ്‌കൗട്ട് ജാംബോരി ക്യാംപില്‍ പങ്കെടുക്കാന്‍ കാസര്‍കോട് സ്വദേശിനിയും.അമേരിക്കയിലെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ബന്തിയോട് മുട്ടം സ്വദേശി വൈ യശ്വന്തിന്റെയും തൃക്കരിപ്പൂര്‍ പൂച്ചോലിലെ പുതിയടവന്‍ യമുനയുടെയും മകള്‍ വൈ യവനികയാണ് ലോക സ്‌ക്കൗട്ട് ജാംബോരിയില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതല്‍ 12 വരെ സൗത്ത് കൊറിയയിലാണ് ക്യാംപ് നടക്കുന്നത്. മംഗളൂരു ബോസ്‌കോസ് കോളജിലെ ഒന്നാം വര്‍ഷ പിയുസി വിദ്യാര്‍ഥിനിയാണ് യവനിക. രണ്ടാം ക്ലാസ് മുതല്‍ സ്‌കൗട്ട് പരിശീലനം നടത്തിവരുന്ന യവനിക 2015 ല്‍ ഗോള്‍ഡ് …