നീലേശ്വരം പോലീസ് നടപടി തുടങ്ങി, അഥിതി തൊഴിലാളികളുടെ വിവരങ്ങള്‍ രണ്ടുദിവസത്തിനകം നല്‍കണം

നീലേശ്വരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഥിതി തൊഴിലാളികളിലെ ക്രിമിനലുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന, ജില്ലക്കാരായ അഥിതി തൊഴിലാളികളുടെ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം. അവരുടെ ഉടമസ്ഥനോ, അവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥരോ ഇവരെ സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് അറിയിപ്പ്. മറുനാടന്‍ തൊഴിലാളികളും ഇതര ജില്ലക്കാരായ തൊഴിലാളികളും പ്രതികളാകുന്ന കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആണ് വിവരങ്ങള്‍ നിര്‍ബന്ധമായും പോലീസ് സ്റ്റേഷനില്‍ …

ആണ്‍സുഹൃത്തിനൊപ്പം വന്നു 15 കാരി കള്ളുകുടിച്ചു, കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് പോയി

തൃശൂര്‍: ആണ്‍സുഹൃത്തിനൊപ്പം വന്ന 15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവിലെ പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കഴിഞ്ഞ രണ്ടിന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്‌നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലാവുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കു മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മൂന്നാം തിയ്യതി ഷാപ്പ് മാനേജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് …

പാമ്പുകടിയേറ്റു ചികിത്‌സയിലായിരുന്ന ആൾ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ പാമ്പുകടിയേറ്റു അതീവഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ കുണിയൻ സ്വദേശി കുണ്ടത്തില്‍ സജീവന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കുണിയനിലെ പരേതനായ കീനേരി കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഓണക്കുന്നിലെ പാല്‍ സൊസൈറ്റി വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. …

ഉച്ചയ്ക്ക് ചോറുണ്ണാൻ ഭാര്യ വിളിച്ചിട്ടും ഫോൺ എടുത്തില്ല, കോഴി ഫാം ഉടമ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പരപ്പ( കാസർകോട് ): കോഴിഫാം ഉടമയെ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണിപ്പറമ്പിൽ റോയ് സക്കറിയ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ പയാളത്തെ കോഴി ഫാമിൽ ആണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി തകരാർ ഉണ്ടായതിനാൽ രാവിലെ ഇലക്ട്രീഷ്യനെയും കൂട്ടിയാണ് ഫാമിലെത്തിയത്. വൈദ്യുതി തകരാറ് പരിഹരിച്ച ശേഷം ഇലക്ട്രീഷൻ തിരിച്ചു പോയിരുന്നു. ഉച്ച കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് ഭാര്യ …

സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു, രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദാവണഗെരെയില്‍ രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. കോളേജിന്റെ ടെറസില്‍ വെച്ചുള്ള ഇരുവരുടെയും സ്വകാര്യദൃശ്യം ഒരുമാസം മുമ്പ് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യം പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചു. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടു പേരുടെയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ദാവന്‍ഗെരെ പോലീസ് സൂപ്രണ്ട് കെ.അരുണ്‍ പറഞ്ഞു.

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി, ടികെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍, കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. കൊച്ചി കമ്മീഷണര്‍ സേതുരാമനും മാറ്റം. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്‌സിലേക്കാണ് മാറ്റം. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. കൊച്ചി …

17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി, മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായ 20 കാരനെ പൊലീസ് കയ്യോടെ പൊക്കി

കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ വഴിയാണ് അജിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അത് അടുപ്പത്തിലാവുകയും പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി പതുക്കെ പെണ്‍കുട്ടിയില്‍ നിന്നും ഒഴിഞ്ഞു മാറി. പിന്നീട് തിരിഞ്ഞുനോക്കാതെയായി. ഇതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞത്. പിന്നീട് പൊലീസ് കേസ് …

വീടിന്റെ ചുമരില്‍ ചിത്രം വര, നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍ കുടുങ്ങി

ചെറുപുഴ: നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാന്‍’ സിസി ടിവിയില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനാണ് ചുമരില്‍ വരക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന ഈ അജ്ഞാതനെ തേടി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്. പൊലീസുകാരന്റെയും മുന്‍ പഞ്ചായത്തംഗത്തിന്റെയുമെല്ലാം വീടുകളില്‍ കരി കൊണ്ട് എഴുതിയിട്ടുണ്ട്.വീടുകളുടെ ചുമരുകളില്‍ …

എ.എന്‍ ഷംസീര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

തലശ്ശേരി: പാനൂരില്‍ സ്പീക്കര്‍ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് വരികയായിരുന്നു.ഈ സമയം സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ഇതും അപകടത്തിന് കാരണമായി. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. …

അഞ്ചുവയസുകാരി ഇനി ഓര്‍മ്മ, വിങ്ങിപ്പൊട്ടി ആലുവ, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

കൊച്ചി: ആലുവയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്കു നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായ്ക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചത്. അതിവൈകാരിക നിമിഷങ്ങളായിരുന്നു പെതുദര്‍ശന സ്ഥലത്ത് നടന്നത്. ഒരു നാട് മുഴുവന്‍ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. ആംബുലന്‍സ് കടന്നു പോയ വഴിയരികിലും ആളുകള്‍ ആ പെണ്‍കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ …

വനിതാ സുഹൃത്തുമൊത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തു, വിദ്യാര്‍ഥിയെ ചവിട്ടിയിട്ട കണ്ടക്ടറെ അറസ്റ്റുചെയ്തു

തിരുവനന്തപുരം: വനിതാ സുഹൃത്തുമൊത്ത് ബസില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റിലായി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ ഡാലുംമുഖം കോവില്‍വിള സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷ് കുമാര്‍(42) ആണ് അറസ്റ്റിലായത്. ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്കടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന വെങ്ങാനൂര്‍ ഉച്ചക്കട സിഎസ്‌ഐ പള്ളിക്ക് സമീപം മകയിരം വീട്ടില്‍ ഋതികി(22)ന്റെ പരാതിയിലാണ് കാട്ടാക്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച രാവിലെ പത്തരയോടെ തിരുവനന്തപുരത്തു നിന്നു വെള്ളറടയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ യാത്രികരായ യുവാവും ബന്ധുവായ സുഹൃത്തും …

12 വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, യുവാവ് അറസ്റ്റില്‍

മംഗളൂരു: 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളാള്‍പേട്ട സ്വദേശി മുഹമ്മദ് ഷാഫിയാ(30)ണ് പിടിയിലായത്. എട്ടാംക്ലാസിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. സൗഹൃദം നടിച്ചു കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് വന്ന് ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് പലസ്ഥലങ്ങളില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചുവരികയാണെന്ന് പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കി. പെണ്‍കുട്ടി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. വനിതാ പോലീസ് സ്റ്റേഷനും ഉള്ളാള്‍ പോലീസ് സ്റ്റേഷനും ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ …

ലക്ഷ്യം ഡ്രൈ ഡേ, മുള്ളേരിയയില്‍ എത്തിച്ച 312 ബോട്ടില്‍ ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: ഡ്രൈഡേ ലക്ഷ്യമാക്കി കാസര്‍കോട് ജില്ലയിലേക്ക് കടത്തിയ 312 ബോട്ടില്‍ ഗോവന്‍ വിദേശ മദ്യ കടത്ത് എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. 56 ലിറ്റര്‍ ഗോവന്‍ മദ്യം കൈവശം വച്ചതിന് മുള്ളേരിയ സ്വദേശി വീടില്‍ മനു എന്ന മനോഹരനെ (42) അറസ്റ്റുചെയ്തു. ശനിയാഴ്ച വൈകീട്ട് ബദിയടുക്ക റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രതീപനും സംഘവും നടത്തിയ റെയ്ഡിലാണ് മുള്ളേരിയയില്‍ വച്ച് മദ്യശേഖരം കണ്ടെത്തിയത്. 180 മില്ലി ലിറ്ററിന്റെ 312 ബോട്ടിലാണ് പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. …

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു, ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ എറണാകുളം പാലാരിവട്ടത്തായിരുന്നു സംഭവം. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. യുവാവിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള …

നോവായി ആ കുരുന്ന് ; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ സംസ്കാരം ഇന്ന്

ആലുവയിൽ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ  കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആലുവ താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസ്ഫാക് തനിച്ചാണെന്നും കൊലപാതകത്തിൽ കൂടുതൽ പ്രതികളില്ലെന്നുമാണ് …

കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോ‍ർട്ട്;കുറ്റസമ്മതം നടത്തി പ്രതി

ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.കുട്ടിയുടെ ശരീരത്തിൽ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. കുട്ടിയെ തട്ടികൊണ്ട് പോയ പ്രതി അസഫാക് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. പീഡനം ആദ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല.കുട്ടിയെ കൊലപ്പെടുത്തിയെന്ന് അസ്ഫാക്ക് ആലം നേരത്തെ കുറ്റം സമ്മതം നടത്തിയിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്

ചാന്ദ്നിയുടെ കൊലപാതകത്തിൽ ലജ്ജിച്ച് തലതാഴ്ത്തി കേരളം. ഫേസ് ബുക്ക് പേജിൽ മാപ്പിരന്ന് പൊലീസ്; ലജ്ജ തോന്നുന്നില്ലെയെന്ന് വിമർശനം; പൊലീസിന്‍റെ നിസംഗതയിൽ പൊലിഞ്ഞ് പോയത് നിഷ്കളങ്ക ബാല്യം

  എർണാകുളം : ഇതര സംസ്ഥാനതൊഴിലാളികളുടെ മകൾ ചാന്ദിനിയുടെ കൊലപാതകത്തിൽ ലോകത്തിന് മുന്നിൽ നാണം കെട്ട് കേരളം. തട്ടികൊണ്ട് പോയ പ്രതിയെ മണിക്കൂറുകൾക്കകം കണ്ടെത്തിയിട്ടും കുട്ടിയെ വീണ്ടെടുക്കാൻ കഴിയാതെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അതിക്രൂരമായാണ് അസ്ഫാക്ക് ആലം കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടിയെ കൊന്ന് മടക്കി ചളി നിറഞ്ഞ മാലിന്യകൂമ്പാരത്തിൽ തള്ളുകയായിരുന്നു. കുട്ടിക്ക് ജ്യൂസ് വാങ്ങികൊടുത്താണ് ഇയാൾ കൊണ്ട് പോയത്. പ്രദേശത്തെ തൊഴിലാളികൾ കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടിരുന്നു. ചുമട്ട് …

അടുപ്പം മുതലെടുത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും വിറ്റു; വിൽപ്പന ഇൻസ്റ്റാഗ്രാം വഴി ; ദമ്പതികൾ കൊല്ലത്ത് അറസ്റ്റിൽ

കൊല്ലം: പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി വിൽപ്പന നടത്തിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കുളത്തൂപ്പുഴ സ്വദേശി വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ വിഷ്ണു പീഡിപ്പിക്കുകയും പിന്നീട് ഭാര്യ ഇത് ചിത്രീകരിക്കുകയുമായിരുന്നു. സ്വീറ്റിയുമായുള്ള വിവാഹത്തിന് മുൻപ് തന്നെ വിഷ്ണു പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയിരുന്നു.സ്വന്തം ഫോട്ടോയും വീഡിയോയും അയച്ചുകൊടുത്ത് അടുപ്പം വളർത്തുകയും വിവാഹ ശേഷവും ബന്ധം തുടരുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ വീടിന് സമീപം താമസം തുടങ്ങുകയും ബികോ …