കയ്യാങ്കളിക്കിടയില്‍ പരിക്കേറ്റ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കാസർകോട്: സൈക്കിൾ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍, പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ജനാര്‍ദ്ദനന്‍-ചന്ദ്രിക ദമ്പതികളുടെ മകന്‍ അഭിജിത്ത് (24)ആണ് മരണപ്പെട്ടത്. കൊയോങ്കരയില്‍ ഇന്നലെ രാത്രി നടന്ന സൈക്കിള്‍ യജ്ഞ സ്ഥലത്തുണ്ടായ കയ്യാങ്കളിക്കിടയില്‍ അഭിജിത്തിനു പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലെത്തിയിരുന്നു. പിന്നീട് കാണാതായി. ഇതിനിടയിലാണ് തൃക്കരിപ്പൂര്‍ കാരോളം എന്ന സ്ഥലത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചു.

വീണ്ടും ഉയർന്ന് സ്വർണ്ണ വില;പവന് 46,720 രൂപയായി; ഇന്ന് കൂടിയത് 160 രൂപ

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം.  160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,720 രൂപയായി.ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ …

മദ്യപിച്ചു പൊതു സ്ഥലത്ത്  അതിക്രമം; വനിതാ പൊലീസ് ഇൻസ്പക്ടറെ കൈയ്യേറ്റം ചെയ്തു; യുവതി റിമാൻഡിൽ

കണ്ണൂര്‍: തലശ്ശേരി നഗരത്തിലെ കീഴന്തി മുക്കില്‍ തിങ്കളാഴ്ച്ച രാത്രി പത്തു മണിയോടെ കാറില്‍ സഞ്ചരിച്ചു മദ്യപിച്ച് അതിക്രമം കാണിക്കുകയും പൊലീസിനെയും യാത്രക്കാരെയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്പാട് കല്യാണം വീട്ടില്‍ റസീനയെന്ന (38) വയസുകാരിയെ തലശ്ശേരി എസ്.ഐ. വി.വി. ദീപ്തി അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി കീഴന്തിമുക്കിലായിരുന്നു യുവതിയുടെ അതിക്രമം. നഗരത്തില്‍ യുവതി പ്രശ്‌നം ഉണ്ടാക്കിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ യ്ക്കു നേരെയും ഇവര്‍ പരാക്രമം നടത്തിയിരുന്നു. …

പാലക്കാട്ട് വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ടു പേര്‍ മരിച്ചു; ഒരാളെ കാണാനില്ല

പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ വീട്ടിനുള്ളില്‍ അവശ നിലയില്‍ കാണപ്പെട്ട രണ്ടുപേര്‍ മരിച്ചു. കാഞ്ഞിരപ്പുഴയിലെ കുറുമ്പന്‍ (56), ഇയാളുടെ സുഹൃത്ത് കരിമ്പുഴയിലെ ബാലു (45) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മണ്ണാര്‍ക്കാട് പൊലീസ് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ കാരണം അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നു വിവരമുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. അയാള്‍ ഒളിവിലാണ് അയാളെ കണ്ടെത്തുന്നതിനും ശ്രമമാരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴയിലെ നാട്ടുവൈദ്യനായിരുന്നു കുറുമ്പനെന്നു പറയുന്നു. ബാലു ഈ വീട്ടില്‍ ചികിത്സക്കെത്തിയതെന്നാണ് പറയുന്നത്. കുറുമ്പനെ വീട്ടിനുള്ളിലും ബാലുവിനെ വീട്ടിനു …

മാൻ വേട്ട നടത്തിയ 7 അംഗ സംഘം പിടിയിൽ

ഹൊസൂർ: തമിഴ്നാട്ടിലെ ഹൊസൂരിലെ സുസുവാഡി ഗ്രാമത്തില്‍ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റില്‍. ചെല്ലപ്പൻ(65), റാംരാജ്(31), രാജിവ്(31), നാഗരാജ്(28), ശിവരാജ്കുമാര്‍(31), മാരിയപ്പൻ(65) എന്നിവരും പ്രായപ്പൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.ഇവർക്ക് 50,000 രൂപ പിഴയും ചുമത്തി. ഡെങ്കണിക്കോട്ടൈ വനംവകുപ്പുദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.സുസുവാഡി ഗ്രാമത്തിലെ കുളത്തില്‍ പുള്ളിമാനിനെ ചത്തനിലയില്‍ കണ്ടെത്തിയ വിവരം ലഭിച്ച വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ വനംവകുപ്പ് എത്തുന്നതിന് മുമ്പ് തന്നെ പ്രതികള്‍ മാനിന്‍റെ ജഡം  മാറ്റിയിരുന്നു.തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.

മിക്സിക്കുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശി അടക്കം 2 പേർ കരിപ്പൂരിൽ പിടിയിൽ

കോഴിക്കോട് : മിക്സർ ഗ്രൈൻഡറിൻ്റെ കപ്പാസിറ്ററിനുള്ളിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർകോട് സ്വദേശിയും  മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശിയും കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.ദുബായിൽ നിന്ന് ഐഎക്‌സ് 346 വിമാനത്തിൽ എത്തിയ കാസർകോട് തെക്കിൽ സ്വദേശി മുഹമ്മദ് ജവാദ് (28) ൽ നിന്നാണ്  മിക്‌സർ ഗ്രൈൻഡറിന്റെ കപ്പാസിറ്റർ കെയ്‌സിനുള്ളിൽ ഒളിപ്പിച്ച 180 ഗ്രാം സിലിണ്ടർ ആകൃതിയിലുള്ള സ്വർണക്കഷണം കണ്ടെടുത്തത്. റീ-എക്‌സ്‌റേയിലെ സംശയാസ്‌പദമായ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് ഇൻ ബാഗേജ് തുറന്ന് പരിശോധിച്ചതിൽ നിന്നാണ് സ്വർണ്ണം …

വയനാട്ടുകുലവന്‍ ദൈവം കെട്ട് മൃഗബലി നിരോധിക്കണം: യുക്തിവാദി സംഘം

കാസര്‍കോട്: വയനാട്ടുകുലവന്‍ ദൈവം കെട്ടു മഹോത്സവത്തോടനുബന്ധിച്ചു കാസര്‍കോട് ജില്ലയില്‍ നടത്തുന്ന മൃഗബലി നിരോധിക്കണമെന്നു യുക്തിവാദി സംഘം സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മൃഗ-പക്ഷി ബലി നിരോധന നിയമം ലംഘിച്ചു കൊണ്ടാണ് ഇതെന്നും നിയമ ലംഘനം തടയണമെന്നും കാഞ്ഞങ്ങാട്ടു മൂന്നു ദിവസമായി നടന്നു വന്ന സമ്മേളനം ചൂണ്ടിക്കാട്ടി.ജാതി സെന്‍സസ് നടപ്പാക്കണമെന്നും സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ജാതിമത രഹിതര്‍ക്കു സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണ മേര്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചു. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം ശാസ്ത്രജ്ഞന്‍ ഡോ. സുരേശന്‍ എം കാന, ഡോ. കെ എം ശ്രീകുമാര്‍ …

ജലസംഭരണിയിൽ വീണു യുവാവിന് ദാരുണാന്ത്യം: മരിച്ചത് തലശേരി സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ യുവാവ്

കണ്ണൂർ: തലശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണു മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ ( 25 ) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആണ് സംഭവം നടന്നത്. തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിൻ്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍. സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം ഉണ്ടായത്.സജിൻ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം …

യുഎൻ ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ മകൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) പാക്കിസ്ഥാനിൽ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കും.ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രാദേശിക അസംബ്ലി മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയെന്നാണ് റിപ്പോർട്ട്. ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച് ദേശീയ അസംബ്ലിയുടെ മണ്ഡലമായ NA-127, ലാഹോറിൽ നിന്നാണ് തൽഹ സയീദ് മത്സരിക്കുക.അതേസമയം പാകിസ്ഥാൻ മർകസി മുസ്ലീം ലീഗ് പ്രസിഡന്റ് ഖാലിദ് മസൂദ് …

ഈരാറ്റുപേട്ടയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പൊലീസ് പിടിയില്‍

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ബസ്സിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ബസ് ജീവനക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തലപ്പലം, സ്വദേശി രാജീവ് ആര്‍.വി എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ലീനറായി ജോലി ചെയ്തു വന്നിരുന്ന സ്വകാര്യബസില്‍ വെച്ചാണ് സംഭവം.കഴിഞ്ഞ ദിവസം രാവിലെ 10.15 മണിയോടുകൂടി കുന്നോന്നി ടൗണ്‍ ഭാഗത്ത് ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തിയിട്ടിരുന്നു. ഈ സമയം ബസ്സിനുള്ളില്‍ ഇരിക്കുകയായിരുന്ന പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിക്ക് നേരെ രാജീവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു …

റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു; ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ എം വി ഡി തടഞ്ഞു; പിന്നീട് സംഭവിച്ചത്

പെർമിറ്റ് ലംഘനം നടത്തിയതിനാൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്ന റോബിൻ ബസ് സർവീസ് പുനരാരംഭിച്ചു. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു.കോൺട്രാക്ട കാര്യജ് മാതൃകയിലാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ഇത്തവണ മുൻകൂട്ടി ബുക്ക് ചെയ്ത …

കണ്ണൂരിൽ മധ്യവയസ്കൻ ബന്ധുവിന്റെ വെട്ടേറ്റുമരിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്ന സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ രാതി ഏഴരയോടെ മുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഒളിവിൽ പോയ പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും

ഏഴിമല നാവിക അക്കാദമിയിൽ കാശ്മീർ സ്വദേശി നുഴഞ്ഞുകയറി; സുരക്ഷാ വീഴ്ചയെന്ന് ആരോപണം

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കാശ്മീര്‍ സ്വദേശി അറസ്റ്റില്‍. ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസിനെയാണ്(21) സുരക്ഷാ വിഭാഗം പിടികൂടിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഉച്ചക്ക് രണ്ടരയോടെ ഇയാളെ നേവല്‍ അക്കാദമി അധികൃതര്‍ പയ്യന്നൂര്‍ പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ മുംബൈയില്‍ ജോലിചെയ്തുവരുന്ന മുഹമ്മദ് മുര്‍ത്താസ് നേവിയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ടോ എന്ന് അറിയാന്‍ എത്തിയതാണെന്നാണ് സൂചന. എന്നാല്‍ മുംബൈയില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതലാണെന്നും ഇവിടെ സുരക്ഷ കുറവാണെന്ന് മനസിലാക്കിയതിനാലാണ് എത്തിയതെന്നുമാണ് വെളിപ്പെടുത്തിയതെന്ന് …

കാറിടിച്ചു പരിക്കേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂറോളം; കാല്‍ നടയാത്രക്കാരന്‍ രക്തം വാർന്നു മരിച്ചു; പൊലീസ് കേസെടുത്തു

കണ്ണൂര്‍: തലശേരി- കോഴിക്കോട് ദേശീയപാതയിലെ പുന്നോലില്‍ സുബ്ഹി നമസ്‌കാരത്തിന് പളളിയിലേക്ക് പോകവെ നിയന്ത്രണം വിട്ട കാറിടിച്ചു 64 വയസുകാരനായ വഴിയാത്രക്കാരന്‍ അതിദാരുണമായി മരിച്ചു. സംഭവത്തില്‍ പൊലിസ് കാര്‍ യാത്രക്കാരനെതിരെ കേസെടുത്തു അന്വേഷണമാരംഭിച്ചു.മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.തലശേരി പുന്നോല്‍ റെയില്‍ റോഡില്‍ മാതൃകാബസ് സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന നബീല്‍ ഹൗസില്‍ കെ.പി സിദ്ദിഖാ(64)ണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കാസര്‍കോട്ടുഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. പുന്നോല്‍ ചീമേന്റവിട അജയന്റെ കടയുടെ മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട …

കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ വിടവാങ്ങി; ഓര്‍മയായത് മലയാളി മനസിലിടം നേടിയ കലാകാരന്‍

കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍(59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. തിങ്കളാഴ്ച്ച വൈകിട്ടാണ് അന്ത്യം. മാതൃഭൂമി ദിനപത്രത്തിലെ എക്‌സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തി വരച്ചിരുന്നത് രജീന്ദ്രകുമാറാണ്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ പുരസ്‌കാരങ്ങള്‍ക്ക അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2022, 2023 എന്നീ കാലയളവില്‍ അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്‌സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്‌കാരം നേടിയിരുന്നു. രണ്ടുമാസം മുന്‍പ് ഈജിപ്തിലെ അല്‍ അസര്‍ ഫോറം നടത്തിയ രണ്ടാമത് കാര്‍ട്ടൂണ്‍ മത്‌സരത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. വിവിധ …

കടുവയെത്തിയ വാകേരിയിൽ പശുക്കിടവിനെ കൊന്ന തൊഴുത്തിൽ വനം വകുപ്പ് വീണ്ടും ക്യാമറ സ്ഥാപിച്ചു

വയനാട്: വാകേരിയിൽ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.ഞാറക്കാട്ടിൽ സുരേന്ദ്രൻ്റെ പശുവിനെയാണ് ഞായറാഴ്‌ച കടുവ കടിച്ചുകൊ ന്നത്. വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്റെ ജഡമാണ് രാവിലെ കണ്ടെത്തിയത്.പശുക്കിടാവിനെ കടിച്ചുകൊന്ന കടുവ ഇതേ തൊഴുത്തിൽ ഞായറാഴ്‌ച രാ ത്രി വീണ്ടുമെത്തി. കടുവയുടെ ദൃശ്യങ്ങൾ വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്.

പ്രണയിനിയെ സ്വന്തമാക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായി; വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിയുടെ കൈകള്‍ വെട്ടി കഴുത്തറുത്തു; പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി

ചെന്നൈ: സഹപാഠിയെ വിവാഹം കഴിക്കുന്നതിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആളുടെ അഭ്യര്‍ഥന നിഷേധിച്ച യുവതിയെ കൈകകള്‍ വെട്ടിമുറിച്ച ശേഷം കഴുത്തറുത്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു തീവച്ചു. തെക്കന്‍ ചെന്നൈയിലെ കേളംപാക്കത്തിനടുത്ത് തലമ്പൂരില്‍ ശനിയാഴ്ചയാണ് സംഭവം. സഹപാഠിയും സോഫ്റ്റുവെയര്‍ എഞ്ചിനീയറുമായ നന്ദിനിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ പാണ്ടിമുരുകേശ്വരി എന്ന വെട്രിമാരനാണ് നന്ദിനിയെ കൊലപ്പെടുത്തിയത്. വെട്രിമാരനെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. മധുരൈ ഗേള്‍സ് സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും. അന്ന് തോന്നിയ അടുപ്പം ശക്തിപ്പെടുകയും നന്ദിനിയെ വിവാഹം ചെയ്യാനുള്ള …

മൂന്നുദിവസം കൊണ്ട് വിറ്റ് തീര്‍ത്തത് 154 കോടിയുടെ മദ്യം: ക്രിസ്മസിന് ബെവ്കോയില്‍ റെക്കോഡ് വില്‍പന; കുടിയില്‍ മുന്നില്‍ ചാലക്കുടി തന്നെ

സംസ്ഥാനത്ത് ഇക്കുറി ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന. ഏറ്റവും കൂടുതല്‍ വില്‍പന ചാലക്കുടി ഔട്ട്‌ലെറ്റില്‍. 3 ദിവസം കൊണ്ട് ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവര്‍ഷം ഇത് 69.55 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ ഇത്തവണ 84.04 കോടിരൂപയുടെ മദ്യവില്പനയുണ്ടായി. അതേസമയം കഴിഞ്ഞ വര്‍ഷം 75. 41 കോടിരൂപയുടെ മദ്യമാണ് വിറ്റത്. കണക്കനുസരിച്ച് നിലവില്‍ ഏറ്റവും കൂടുതല്‍ …