കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ വിടവാങ്ങി; ഓര്‍മയായത് മലയാളി മനസിലിടം നേടിയ കലാകാരന്‍

കോഴിക്കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍(59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറാണ്. തിങ്കളാഴ്ച്ച വൈകിട്ടാണ് അന്ത്യം. മാതൃഭൂമി ദിനപത്രത്തിലെ എക്‌സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തി വരച്ചിരുന്നത് രജീന്ദ്രകുമാറാണ്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ പുരസ്‌കാരങ്ങള്‍ക്ക അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2022, 2023 എന്നീ കാലയളവില്‍ അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്‌സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്‌കാരം നേടിയിരുന്നു. രണ്ടുമാസം മുന്‍പ് ഈജിപ്തിലെ അല്‍ അസര്‍ ഫോറം നടത്തിയ രണ്ടാമത് കാര്‍ട്ടൂണ്‍ മത്‌സരത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളിലും അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ഇടം നേടിയിട്ടുണ്ട്. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശിയും മുന്‍ മാതൃഭൂമി ജീവനക്കാരനുമായ കെ.ടി ഗോപിനാഥന്റെയും സി. ശാരദയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: മാളവിക, ഋഷിക

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page