പഠിക്കുന്നതിനെ ചൊല്ലി അമ്മയുമായി വഴക്ക്; 19 കാരൻ വെടിവെച്ച് മരിച്ചു

ബംഗളൂരു: പഠനത്തെ ചൊല്ലി അമ്മയുമായി വഴക്കിട്ട 19-കാരൻ സ്വയം വെടിവച്ച്‌ ജീവനൊടുക്കി. ബംഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം.എൻജിനിയറിംഗ് വിദ്യാര്‍ഥിയായ വിഷു ഉത്തപ്പയാണ് മരിച്ചത്. പഠനത്തെ ചൊല്ലി അമ്മയും വിഷുവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്ന സമയത്ത് പിതാവിന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിഷു സ്വയം വെടിവച്ചത്.സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിഷുവിന്‍റെ പിതാവ് കഴിഞ്ഞ ഏഴ് വര്‍ഷമായി നന്ദി ഇൻഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്‍റര്‍പ്രൈസസില്‍  ജോലി ചെയ്തു വരികയാണ

ഷഹാനയുടെ മരണം; ഇനിയും പ്രതികളെ പിടികൂടിയില്ല; അടിയന്തിര നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയെ കാണും

കോട്ടയം: തിരുവല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഷഹാനയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും. കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. ഷഹാന ജീവനൊടുക്കിയിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ കുടുംബത്തിന് പരാതിയുണ്ട്.മുഖ്യമന്ത്രിയെ കണ്ട് പ്രതികരണം അറിഞ്ഞശേഷം പരിഹാരമായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം ഇരിക്കാനാണ് കുടുംബത്തിന്റെ നീക്കം.അ​തെ സമയം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ നവാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഷഹാനയുടെ മരണത്തിൽ ഭര്‍ത്താവ് …

കേരളത്തിലെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർവഹിക്കും

കാസർകോട്: ഉപരിതല ഗതാഗത രംഗത്ത് കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇന്ന് നാടിന് സമർപ്പിക്കും. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിൽ നിർമാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനം കാസർകോടാണ് നടക്കുക. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നതിൽ പ്രധാനപ്പെട്ടത്.കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ക്കൊപ്പം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുക്കും. പള്ളിക്കര പാലം നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ട് മാസങ്ങളായി. …

വെറുതെ തന്നോട് സുരേഷ് ഗോപികളിക്കല്ലേ;കണ്ണൂര്‍ ടൗണ്‍ എസ്. ഐയെ ചൂണ്ടുവിരലില്‍ നിര്‍ത്തി എം.വിജിന്‍ എം.എല്‍.എ

കണ്ണൂര്‍: വെറുതെ തന്നോട് സുരേഷ്‌ഗോപികളിക്കല്ലെയെന്നു പറഞ്ഞു കണ്ണൂരില്‍ എസ്. ഐയോട് പൊട്ടിത്തെറിച്ചു ഭരണകക്ഷിയിലെ യുവ എം.എല്‍.എ. കണ്ണൂര്‍ കലക്ടറേറ്റ്‌ വളപ്പിലാണ്‌ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേരള ഗവ. നഴ്‌സസ് അസോ. നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് എം.വിജിന്‍ എം. എല്‍.എ യായിരുന്നു.മാര്‍ച്ച് നടത്തിയ നഴ്‌സുമാരെ തടയാന്‍ കലക്ടറേറ്റ് ഗേറ്റില്‍ പൊലീസുകാരില്ലാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റിനകത്തെ ആംഫി തീയേറ്ററില്‍ കയറിയ സമരക്കാര്‍ അവിടെ സമരം ആരംഭിച്ചു. എന്നാല്‍ വിവരമറിഞ്ഞു അവിടെയെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലിസ് …

സാൻഡ് വിച്ചിൽ പുഴു ; ഇൻഡിഗോ എയർലൈൻസിന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നോട്ടീസ്

മുംബൈ:യാത്രക്കാര്‍ക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കിയെന്ന് ആരോപിച്ച്‌ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈൻ ആയ ഇൻഡിഗോയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.ദിവസങ്ങൾക്ക്  വിമാനയാത്രയ്ക്കിടെ വിതരണം ചെയ്ത സാൻഡ്‌വിച്ചില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് ഇൻഡിഗോയ്ക്കെതിരെ നടപടി വന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും മറുപടി നല്‍കുമെന്നും ഇൻഡിഗോ പ്രതികരിച്ചു. 2023 ഡിസംബര്‍ 29ലെ ഡല്‍ഹി-മുംബൈ ഫ്ലൈറ്റ് നമ്പർര്‍ 6E 6107ല്‍ ആണ് …

പയ്യന്നൂരില്‍ വനിതാ ഡോക്ടറുടെ ഫോണ്‍ ഹാക്ക്ചെയ്തു; മെസേജുകള്‍ പ്രചരിപ്പിച്ചതിന് പൊലിസ് കേസെടുത്തു

കണ്ണൂര്‍: പയ്യന്നൂരില്‍ വനിതാഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ സന്ദേശങ്ങള്‍ പ്രചരിപ്പച്ചതായുളളള പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയില്‍ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞനവംബര്‍ 28-ന് മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു അതില്‍ നിന്നും സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഈ സന്ദേശങ്ങള്‍ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എം.ഡിയുടെ ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുകയും ദുരുപയോഗം ചെയ്തതായുമാണ് പരാതി. ഹാക്ക് …

ചെറുവത്തൂരിലെ മദ്യശാല; സി.ഐടിയു നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണയേറുന്നു; നാളെ നടക്കുന്ന സ്‌റ്റോക്കെടുപ്പ് തടയുമെന്ന് സമരക്കാര്‍

കാസര്‍കോട്: ചെറുവത്തൂരിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് സി.ഐ ടി യു നടത്തുന്ന സത്യാഗ്രഹ സമരം 14 ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയും ഐക്യദാര്‍ഡ്യവുമായി കൂടുതല്‍ പാര്‍ടി അനുകൂലികളും പ്രവര്‍ത്തകരും എത്തിയതോടെ സി.പിഎം നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. വെള്ളിയാഴ്ച കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ നടത്തുന്ന സ്റ്റോക്കെടുപ്പ് തടയാന്‍ സി.പി.എം ഏരിയാ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും രംഗത്തിറങ്ങുമെന്നാണ് സൂചന. സി.പി.എം ഏരിയാ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്. ഇതിനകം തന്നെ ‘വെങ്ങാട്ട് സഖാക്കള്‍, കാരിയില്‍ സഖാക്കള്‍ തുടങ്ങിയ …

ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു; കുഞ്ഞിന്റെ അമ്മയുടെ സഹോദരി കസ്റ്റഡിയില്‍

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠന്റെയും സിന്ധുവിന്റെയും ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്.കുഞ്ഞിന്റെ അമ്മയുടെ സഹോദരി മഞ്ജുവാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. സംഭവത്തിനു ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തു. കുട്ടിയെ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് …

14 കാരിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

ബെംഗളൂരുവില്‍ 14-കാരിയായ വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരേ കേസെടുത്തു. വിദ്യാര്‍ഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ചിക്കമംഗളൂരു ജില്ലയിലെ അജ്ജംപുരയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ഗിരിയ പുരയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ബസ് ഡ്രൈവര്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനെക്കുറിച്ച് നേരത്തെ മാതാപിതാക്കളോട് പെണ്‍കുട്ടി പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ മകളെ …

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു; കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും മുഖ്യമന്ത്രി

കൊല്ലത്ത് ഇനി കലോത്സവ നാളുകള്‍. 62-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യവേദിയായ ആശ്രാമം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമാമാങ്കം ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടനം പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കല പോയിന്റ് നേടാനുള്ളൊരു ഉപാധിയല്ല. ആ രീതി ഉപേക്ഷിക്കണം. കലാവാസനയുള്ള കുട്ടികള്‍ക്ക് സാംസ്‌കാരിക പരിസ്ഥിതി സൃഷ്ടിക്കണം. കലപ്രവര്‍ത്തനം തുടരാന്‍ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരെ മുന്നോട്ട് വരാനായി പ്രോത്സാഹിപ്പിക്കണം.ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണം.അതിനോടൊപ്പം തന്നെ അത്തരത്തില്‍ അകപ്പെട്ട് പോയ …

ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ഉര്‍ഡൂര്‍ സ്വദേശി പേളമര്‍വ ഹൗസിലെ സോമാജി റാവുവിന്റെ മകന്‍ രാമകൃഷ്ണ റാവു(70)വാണ് മരിച്ചത്. ഭാര്യ ലീലാവതിയെ ചികില്‍സക്കായി കാസര്‍കോട്ടെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ രാമകൃഷ്ണ തൂങ്ങിമരിക്കുകയായിരുന്നു. പരിസരവാസികളുടെ വിവരത്തെ തുടര്‍ന്ന് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മക്കള്‍: രാജേഷ്, …

ശൈത്യകാലത്ത് നിങ്ങൾ പതിവായി മുട്ട കഴിക്കേണ്ടതിന്റെ പ്രാധാന്യവും 10 കാരണങ്ങളും

2.പ്രോട്ടീന്റെ മികച്ച ഉറവിടം അതുകൊണ്ടുതന്നെ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള സൗകര്യപ്രദമായ ഒന്നായി മുട്ട മാറുന്നു.

ഭാര്യയെ തട്ടികൊണ്ട് പോയതിൻ്റെ പ്രതികാരം;ഭാര്യയുടെ കാമുകൻ്റെ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ:ഭാര്യയുമായി മുങ്ങിയതിന്  കാമുകന്റെ അമ്മയെ തലയ്ക്കടിച്ചു കൊന്ന് പ്രതികാരം തീര്‍ത്ത് ഭര്‍ത്താവ്. ആലപ്പുഴ പുന്നപ്ര വാടയ്ക്കല്‍ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്ന(64)യാണ് കൊല്ലപ്പെട്ടത്.വാടയ്ക്കല്‍ സ്വദേശി സുധിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഇരുമ്പു  വടി കൊണ്ടുള്ള ആക്രമണത്തില്‍ പ്രസന്നയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.സുധിയപ്പന്റെ ഭാര്യയും പ്രസന്നയുടെ മകന്‍ വിനീസും തമ്മില്‍ പ്രണയത്തിലായി. ഈ യുവതിയെ ഇയാള്‍ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. ഭാര്യയെ തട്ടിയെടുത്തതിന്റെ പ്രതികാരത്തിനായാണ് സുധിയപ്പന്‍ വിനീസിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മയെയും മകനെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു.നിരവധി ക്രിമിനല്‍ …

ബൈക്കിടിച്ച് വഴിയാത്രക്കാരനായ ക്ഷേത്രസ്ഥാനീകന്‍ മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ച് വഴിയാത്രക്കാരനായ ക്ഷേത്രസ്ഥാനീകന്‍ മരിച്ചു. ബേക്കല്‍ കുറുംബ ഭഗവതിക്ഷേത്രത്തിലെ കടവന്‍, ബേക്കല്‍ വിഷ്ണുമഠം യജമാന്‍ നഗറിലെ കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ബേക്കല്‍ ചിറമ്മല്‍ സ്‌കൂളിന് സമീപം സംസ്ഥാന പാതയിലാണ് അപകടം. പള്ളിക്കര ഭാഗത്ത് നിന്നും വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉദുമ നഴ്‌സിങ് ഹോമിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസര്‍കോട്ടെക്ക് കൊണ്ടു പോകും വഴിയാണ് മരണം. ബേക്കല്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

ദിവസവും ചായയും ബിസ്‌കറ്റും മാത്രം; പ്രേത ബാധയുണ്ടെന്നാരോപിച്ച് യുവതിയെ വീട്ടില്‍ പൂട്ടിയിട്ടത് മൂന്നുമാസത്തോളം; ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്ന് യുവതിയെ മോചിപ്പിച്ചത് ശിശുക്ഷേമ വകുപ്പ് അധികൃതര്‍

മംഗളൂരു: പ്രേത ബാധയുണ്ടെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടത് മൂന്നുമാസത്തോളം. സംഭവം അറിഞ്ഞ വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് യുവതിയെ തടവില്‍ നിന്ന് മോചിപ്പിച്ചു. കര്‍ണാടക പുത്തൂരിലെ കെമ്മിഞ്ഞെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആശ ലതയെയാണ് പ്രേതബാധയുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ശ്രീപതി ഹെബ്ബാര്‍ മൂന്ന് മാസത്തോളം ഒറ്റയ്ക്ക് വീട്ടില്‍ പൂട്ടിയിട്ടത്. പാചക തൊഴിലാളിയാണ് ആശാലത. ശ്രീപതി ഹെബ്ബാറും ആശാലതയും മിശ്രവിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷം മുറിയില്‍ പൂട്ടിയിട്ട ആശാലതയ്ക്ക് ദിവസം ചായയും ബിസ്‌കറ്റും …

എസ്റ്റേറ്റിൽ അതിഥികളായി എത്തി മൃഗവേട്ട; ജീവനക്കാരും അതിഥികളുമടക്കം 7 പേർ പിടിയിൽ;കാറിൽ കടത്തിയ മുള്ളൻ പന്നി ഇറച്ചി കണ്ടെടുത്തു

ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ ജി എ പ്ലാന്‍റേഷനില്‍ അതിഥികളായെത്തിയവരും ജീവനക്കാരും വന്യമൃഗത്തെ വേട്ടയാടി കറിവച്ച്‌ ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തതിന് അറസ്റ്റിലായി.  ഏഴ് പേരെയാണ് വനം വകുപ്പ് പിടികൂടിയത്. ഈ സംഘം കാടിനകത്ത് കയറുന്നത് കണ്ടതിന് പിന്നാലെയുണ്ടായ സംശയത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാർ വനംവകുപ്പ്  പരിശോധിച്ചപ്പോഴാണ് വന്യമൃഗത്തെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും, മുള്ളന്‍ പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തത്. പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോര്‍ജിന്‍റെ ഭാര്യ ബീന, ശാന്തൻപാറ സ്വദേശി വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ സ്വദേശി മനോജ്, …

ആശക്ക് 3 കൺമണികൾ;നമീബിയയിൽ നിന്നെത്തിച്ച ചീറ്റ അമ്മയായി; വിമർശനങ്ങൾക്കിടെ കുനോയിൽ നിന്ന് സന്തോഷ വാർത്ത

ന്യൂഡല്‍ഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.നമീബിയയില്‍ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള ചീറ്റയാണ്  മൂന്നു ചീറ്റക്കുട്ടികളെ പ്രസവിച്ചത്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയാണിതെന്നും എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദ്രയാദവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും അറിയിച്ചു .നേരത്തെ ചീറ്റ പ്രോജക്ടിന്റെ ഭാഗമായി കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ച ചീറ്റകള്‍ ചത്തിരുന്നു. തുടർന്ന് …

പ്രാണ പ്രതിഷ്ഠക്ക് ‘സീത’യും എത്തും; ക്ഷണം ലഭിച്ചതായി രാമായണ പരമ്പരയിലെ സീത ദീപിക ചിക്ലിയ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചതായി രാമായണം പരമ്പരയില്‍ സീതയായി അഭിനയിച്ച ദീപിക ചിക്‌ലിയ.പിടിഐക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ”അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന ചടങ്ങിലേക്ക് ഞങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഇതൊരു ചരിത്ര നിമിഷമാണ്. രാമായണത്തില്‍ സീതയായി വേഷമിടാന്‍ സാധിച്ചത് എനിക്കു ജീവിതത്തില്‍ ലഭിച്ച വലിയ അനുഗ്രഹമായി ഞാന്‍ കരുതുന്നു. ദൈവികമായ അനുഭവമായിരുന്നു അത്. സീതയായി അഭിനയിച്ച ഒരുപാട് നടിമാരില്‍ ഒരാളാണ് ഞാന്‍. പക്ഷേ, സീതയായി എല്ലാവരും എന്നെ ഓര്‍ക്കുന്നു”, ദീപിക പറഞ്ഞു. …