കോടതിയില്‍ സാക്ഷി പറഞ്ഞ വിരോധത്തില്‍ പെട്രോള്‍ ബോംബാക്രമണം; ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍

കാസര്‍കോട്: കോടതിയില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധത്തില്‍ യുവാവിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിലെ പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ചിറ്റാരിക്കാല്‍, കൂവപ്പാറയിലെ അജേഷിനെ കണ്ടെത്താനാണ് അന്വേഷണം.കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന കൂവപ്പാറയിലെ അതുല്‍ രാജീവി(27)നു നേരെയാണ് ആക്രമണമുണ്ടായത്. പെട്രോള്‍ നിറച്ച കുപ്പിക്കു തീ കൊളുത്തി അതുലിന് നേരെ എറിയുകയായിരുന്നു.അജേഷിനെതിരെ പൊലീസ് നേരത്തെ മറ്റൊരു കേസെടുത്തിരുന്നു. ഈ കേസില്‍ അതുല്‍ രാജീവ് കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. ഈ വിരോധത്തിലാണ് ബോംബെറിഞ്ഞതെന്ന് പരാതിപ്പെട്ടു.

മാങ്ങാട്ട് എസ്.ഐ.യ്ക്ക് നേരെ കയ്യേറ്റശ്രമം; ദമ്പതികള്‍ക്കെതിരെ കേസ്

കാസര്‍കോട്: വാടകവീട്ടിലെ സാമഗ്രികള്‍ നശിപ്പിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്.ഐ.യെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ എസ്.ഐ.യെ ചീത്ത വിളിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വാടകവീട്ടിലെ താമസക്കാരായ റഫീഖ്, ഭാര്യ ജമീല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച, ബാര, താമരക്കുഴിയിലാണ് സംഭവം.

മികച്ച ബാലതാരം; അവാര്‍ഡ് തിളക്കത്തില്‍ ആവണി ആവൂസ്

കാസര്‍കോട്: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി ആവണി ആവൂസ്. കുറിഞ്ഞി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ഇതേ ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് കുന്നുമ്മലിനു മികച്ച ഗോത്ര ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. കുറിഞ്ഞി എന്ന ചിത്രത്തിലെ കഥാപാത്രം അവിസ്മരണീയമാക്കിയത് ആവണി ആവൂസ് ആയിരുന്നു. വേര് ശില്‍പം നിര്‍മ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവര്‍ ബന്ധം പുലര്‍ത്തുന്ന മറ്റ് …

ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത ടി.ടി.ഇയുടെ മൂക്കു തകര്‍ത്തു, സംഭവം മാവേലി എക്സ്പ്രസില്‍

കോഴിക്കോട്: ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആള്‍ ടി.ടി.ഇയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിലെ ടി.ടി.ഇ യായ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് പരിക്കേറ്റത്. ഇയാള്‍ ഷൊര്‍ണൂരിലെ റെയില്‍വെ ആശുപത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് അക്രമം കാണിച്ചത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ കൈവശം ജനറല്‍ കോച്ചിലെ ടിക്കറ്റാണ് ഉണ്ടായിരുന്നത്. തിരൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ …

കാലന്റെ ഗ്യാരന്റി

നാരായണന്‍ പേരിയ അറിയാനും അറിഞ്ഞ് പ്രതികരിക്കാനും മനുഷ്യന് അഞ്ച് ഇന്ദ്രീയങ്ങള്‍. കണ്ടറിയാന്‍ കണ്ണ്; കേട്ടറിയാന്‍ കാത്; മണത്തറിയാന്‍ മൂക്ക്; രുചിച്ചറിയാന്‍ നാക്ക്; തൊട്ടറിയാന്‍ ത്വക്ക് (തൊലി). ഈ പഞ്ചേന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നോ, അതിലധികമോ ശേഷിക്കുറവുള്ളതാണെങ്കില്‍ മറ്റ് ഇന്ദ്രീയങ്ങള്‍ ആ കുറവ് നികത്തും.എന്നാല്‍, അഞ്ചും ശേഷിയില്ലാത്തതായാലും അത് അയോഗ്യതയായി കാണാത്ത ഒരിടമുണ്ട്: നിയമനിര്‍മ്മാണ സഭ-സംസ്ഥാന അസംബ്ലിയും, പാര്‍ലമെന്റും. ഈ സഭകളുടെ കാലാവധി അഞ്ചു വര്‍ഷം. രാജ്യസഭയുടെ കാലാവധി ആറ് വര്‍ഷം. സഭാംഗത്വം നേടാനും, നേടിയത് കാലാവധി തീരും വരെ …

മറികടന്നെത്തിയ ലോറി വില്ലനായി; സ്വകാര്യ ബസില്‍ ലോറിയിടിച്ച് 4 പേര്‍ക്ക് പരിക്ക്, ഗതാഗത തടസ്സം

കാസര്‍കോട്: ഉപ്പളയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലിടിച്ചു. അപകടത്തില്‍ രണ്ട് യാത്രക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയ പാതയിലാണ് അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഉപ്പള ഗേറ്റില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട ബസിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ബസിനകത്ത് കുടുങ്ങിയ …

വാദ്യകലാകാരന്‍ മൗനേഷ് ജോഗി കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ഭൂതക്കോല വാദ്യ കലാകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. മഞ്ചേശ്വരം, ബായാര്‍, കള്ളഗദ്ദയിലെ വരദരാജ്-വന്ദിത ദമ്പതികളുടെ മകന്‍ മൗനേഷ് ജോഗി (22)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാദ്യസംഘത്തിലെ കലാകാരനാണ് മൗനേഷ്. ദേര്‍ളക്കട്ടയില്‍ നടന്ന ഭൂതോത്സവത്തിന് മേളമൊരുക്കാന്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടില്‍ നിന്ന് പോയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ താമസസ്ഥലത്തെത്തി. ഏഴുമണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മനീഷ്, മുകേഷ്.

രണ്ടു തവണ രക്ഷപ്പെട്ടു; മൂന്നാം തവണയും അതേ സ്ഥാപനത്തില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ നാട്ടുകാരുടെ വലയില്‍ കുരുങ്ങി

കാസര്‍കോട്: രണ്ട് തവണയും കവര്‍ച്ചാമുതലുകളുമായി രക്ഷപ്പെട്ട മോഷ്ടാക്കള്‍ മൂന്നാം തവണ നാട്ടുകാരുടെ വലയില്‍ കുരുങ്ങി. പൊലീസിനു കൈമാറിയ മോഷ്ടാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക, ഹാസന്‍, ബെളൂരു, അംഗഡിഹള്ളിയിലെ ബബ്രുവാഹന്‍ എന്ന അശോകന്‍ (23), തമിഴ്നാട് ശിരിമംഗലം, മാവട്ടം, കല്ലഗു മുച്ചിയിലെ ഹരിശ്ചന്ദ്ര (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി പൊസോട്ട്, ബഡാജെയിലെ കരീമിന്റെ ഉടമസ്ഥതയിലുള്ള ഗുജ്രിക്കടയിലാണ് മോഷണം നടന്നത്. ഒരു കിലോ പിത്തള സാധനങ്ങള്‍, രണ്ട് സിസിടിവി ക്യാമറകള്‍ എന്നിവയാണ് മോഷണം പോയത്. …

കാമുകിയേയും സ്വന്തം വീട്ടുകാരെയും തളളാനാകാതെ യുവാവ്; കല്യാണം വൈകുന്നതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി

കല്യാണക്കാര്യത്തില്‍ കാമുകന്‍ നിലപാട് മാറ്റിയതില്‍ മനം നൊന്ത് കാമുകി കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഗുല്‍ബര്‍ഗ്ഗ, വി.വി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജാറിലെ പുഷ്പ (26)യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുഷ്പയും ഇതര ജാതിക്കാരനായ കിരണും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി കിരണിന്റെ ജാതിയില്‍പ്പെട്ടതല്ലാത്തതിനാല്‍ അയാളുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതിച്ചില്ലത്രെ. സ്വന്തം വീട്ടുകാരെയും കാമുകിയേയും തള്ളാന്‍ കഴിയാതിരുന്ന കിരണ്‍ രണ്ടു വര്‍ഷം കഴിഞ്ഞ് കല്യാണം കഴിക്കാമെന്ന് പുഷ്പയോട് പറഞ്ഞുവത്രെ. എന്നാല്‍ …

മദ്യക്കടത്ത്: പശ്ചിമ ബംഗാള്‍ സ്വദേശി മഞ്ചേശ്വരത്ത് പിടിയില്‍

കാസര്‍കോട്: പശ്ചിമബംഗാളില്‍ നിന്നു തൊഴില്‍ തേടി എത്തിയ 44 കാരനില്‍ നിന്നു 60 ടെട്രാപാക്കറ്റ് കര്‍ണ്ണാടക മദ്യം പിടിച്ചു.പശ്ചിമബംഗാള്‍ സ്വദേശി തായ്മിസ്ത്രി എന്നയാളില്‍ നിന്നാണ് മദ്യം പിടികൂടിയത്. കവറില്‍ നിറച്ച 11 ലിറ്റര്‍ മദ്യം ബാഗില്‍ ഒളിപ്പിച്ചു കര്‍ണ്ണാടക ബസില്‍ കടത്തുകയായിരുന്നു. ഇയാള്‍ നീര്‍ച്ചാലിലാണ് താമസമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇര്‍ഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി കെ വി സുരേഷ്, ജിജിന്‍ എം വി എന്നിവര്‍ മഞ്ചേശ്വരത്ത് ബസ് പരിശോധിക്കുന്നതിനിടയിലാണ് മദ്യവുമായി ഇയാള്‍ പിടിയിലായത്.

ഉത്തർപ്രദേശിൽ നൂഡിൽസ് കഴിച്ച 12കാരൻ മരിച്ചു; കുടുംബത്തിലെ അഞ്ചു പേർ ആശുപത്രിയിൽ

ലക്‌നോ: ഉത്തര്‍പ്രദേശില്‍ നൂഡില്‍സ് കഴിച്ചതിന് തുടര്‍ന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട 12കാരന്‍ മരിച്ചു. വീട്ടിലെ അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരന്‍പൂരിലാണ് സംഭവം. രോഹന്‍ എന്ന കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച ചോറും നൂഡില്‍സും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടിലേക്ക് മടങ്ങിയെങ്കിലും അതേ രാത്രി വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായ രോഹന്‍ മരിച്ചത്. സഹോദരന്‍ വിവേകിനുംഅസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്ന് അടുത്തുള്ള …

ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബ് സ്‌ഫോടനം,ബോംബ് പൊട്ടിയത് പോലീസ് റെയ്ഡിന് ഇടയില്‍

കണ്ണൂര്‍: ചക്കരക്കല്ലില്‍ ഇന്നലെ രാത്രി ഉണ്ടായ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചക്കരക്കല്ല് ബാവോഡ്, റോഡ് അരികിലാണ് സ്‌ഫോടനം ഉണ്ടായത്. 2 ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് ബോംബ് സ്‌ഫോടനം.

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചു; ബോട്ട് രണ്ടായി പിളർന്നു; രണ്ടുപേരെ കാണാതായി; സംഭവം പൊന്നാനിയിൽ!

പൊന്നാനി: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേരെ കാണാതായി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച പുലർച്ചെ പൊന്നാനിയിൽ നിന്ന് 38 നോട്ടിക്മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലുകാർ രക്ഷപ്പെടുത്തി. രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി നാവികസേനയെ വിവരം അറിയിച്ചിട്ടുണ്ട്.അപകടമുണ്ടാക്കുന്ന വിധം തീരത്തോടു …

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ കൊലപ്പെടുത്തി; അടിച്ചും കോടാലി കൊണ്ട് വെട്ടിയും കല്ലുകൊണ്ടിടിച്ചും കൊലപാതകം; അരുംകൊലയിലേക്ക് നയിച്ചത് കുടുംബവഴക്ക്

കണ്ണൂർ: ഉദയഗിരിയിലെതൊമരക്കാട്ട് ഭിന്നശേഷിക്കാരനെ സഹോദരി പുത്രൻ അടിച്ചുകൊന്നു. രണ്ടുകാലുകൾക്കും സ്വാധീനമില്ലാത്ത ദേവസ്യ കുമ്പുക്കൽ(76) എന്നയാളാണ് കൊല്ലപ്പെട്ടത്. കോടാലി കൊണ്ട് വെട്ടി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഷൈൻ മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബവഴക്കിനെ തുടർന്നാണ് ഷൈൻ മോൻ ദേവസ്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പ്രാഥമിക അന്വേഷത്തിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. രാത്രി ഏഴുമണിയോടെ ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേവസ്യ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവർ പിന്നീട് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപ്പെടുത്തിയത് ഷൈൻ …

മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) വീട്ടുവളപ്പിലെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തി.ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. രാജാജി ന​ഗറിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം മെഡിക്കൽ …

രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്; 96 മണ്ഡലങ്ങൾ വിധി എഴുതും

ന്യൂഡല്‍ഹി: രാജ്യത്ത് നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറും ഉള്‍പ്പെടെ 96 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് പോകും. ആന്ധ്ര പ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും. രാവിലെ ഏഴ് മണിക്ക് പോളിങ് ആരംഭിക്കും. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരിക്കിയിരിക്കുന്നത്. പോളിങ് ശതമാനം കുറയുമോ എന്ന ആശങ്ക തുടരുകയാണ്.ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, …

രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കെപിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോൾ പിൻവലിച്ചു

കാസർകോട്: കാസർകോട് മണ്ഡലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ സംഭാഷണം നടത്തിയെന്ന് ചൂണ്ടി കാട്ടിയായിരുന്നു ബാലകൃഷ്ണൻ എഫ്ബിയിൽ വിമർശനം ഉന്നയിച്ചത്. ഉണ്ണിത്താനുവേണ്ടി താൻ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നുവെന്നും ഈ രാത്രി ഈ ഒറ്റ ചിത്രം മാത്രം പുറത്തിറക്കുന്നുവെന്നും ബാക്കിയെല്ലാം വാർത്താ സമ്മേളനത്തിൽ പറയുമെന്നും …

കൃഷി ഓഫീസർ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കൃഷി ഓഫീസർ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. പുല്ലൂർ മധുരക്കാട് താമസിക്കുന്ന കെ വി മണിമോഹനൻ( 51) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞുവീഴ്കയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കൃഷിഭവനിൽ അസി. കൃഷി ഓഫീസറായിരുന്നു. കരിവെള്ളൂർ പെരളം സ്വദേശിയാണ്. ഭാര്യ: രമ്യ (അധ്യാപിക, പെരിയ ഗവ.എൽപി സ്കൂ‌ൾ). മക്കൾ: ആവണി, ആവന്തിക.കരിവെള്ളൂർ പുത്തൂരിലെ പരേതരായ വാരിക്കര നാരായണ മാരാരുടെയും കൊട്ടില വീട്ടിൽ ശാരദമാരസ്യാരുടെയും മകനാണ്. സഹോദരങ്ങൾ: ശശി മോഹനൻ, പുഷ്പവതി, …