കൃഷി ഓഫീസർ വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കൃഷി ഓഫീസർ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. പുല്ലൂർ മധുരക്കാട് താമസിക്കുന്ന കെ വി മണിമോഹനൻ( 51) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ കുഴഞ്ഞുവീഴ്കയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കൃഷിഭവനിൽ അസി. കൃഷി ഓഫീസറായിരുന്നു. കരിവെള്ളൂർ പെരളം സ്വദേശിയാണ്. ഭാര്യ: രമ്യ (അധ്യാപിക, പെരിയ ഗവ.എൽപി സ്കൂ‌ൾ). മക്കൾ: ആവണി, ആവന്തിക.
കരിവെള്ളൂർ പുത്തൂരിലെ പരേതരായ വാരിക്കര നാരായണ മാരാരുടെയും കൊട്ടില വീട്ടിൽ ശാരദമാരസ്യാരുടെയും മകനാണ്. സഹോദരങ്ങൾ: ശശി മോഹനൻ, പുഷ്പവതി, ജയനാരായണൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page