ദുബൈ: ഒമാനിലെ ഷിയാ മുസ്ലിം പള്ളിക്കു നേരെ തിങ്കളാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ മൂന്ന് അക്രമികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു കൊല്ലപ്പെട്ടവരിൽ നാലു പേർ പാകിസ്ഥാൻ കാരാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടുവെന്നു ഔദ്യോഗിക കേന്രങ്ങൾ വെളിപ്പെടുത്തി. 28 പേർക്കു പരിക്കു പറ്റിയിട്ടുണ്ട്. ഇവർ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ വിവിധ രാജ്യക്കാരാണെന്നറിയുന്നു.