തിരുവനന്തപുരം: തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അര്ക്കിലയിലെ അലോഷ്യസ്(45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കഠിനകുളം മര്യനാടുനിന്ന് മല്‍സ്യബന്ധനത്തിന് പോകവേയാണ് അപകടം. അഞ്ചുപേരാണ് തോണിയിലുണ്ടായിരുന്നത്. കടല്‍ക്ഷോഭത്തില്‍ പെട്ട് തോണി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന രാജു, ബിജു, ജോര്‍ജ്, ആല്‍ബി, പ്ലാസ്റ്റ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കടലില്‍പെട്ട അലോഷ്യസിനെ രക്ഷിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ജീവന് രക്ഷിക്കാനായില്ല.
